ചോദ്യങ്ങള്‍ക്ക്, സംശയങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന ഉപകരണങ്ങള്‍ ഇന്ന് സാധാരണമാണ്. ഇത്തരം ഉപകരണങ്ങള്‍ ആരേയും അത്ഭുതപ്പെടുത്താറില്ല. എന്നാല്‍ ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടെ ഗൂഗിള്‍ ഹോമിനോട് സംശയം ചോദിക്കുന്ന 85 കാരിയായ മുത്തശ്ശിയാണ് ഇന്‍റര്‍നെറ്റിലെ താരം. 

ക്രിസ്തുമസിന് തൊട്ടു പിന്നാലെയാണ് യൂ ട്യൂബറായ ബെന്‍ ആക്റ്റിസ് തന്‍റെ 85 വയസുള്ള മുത്തശ്ശിയുടെ ഒരു വീഡിയോ യൂ ട്യൂബില്‍ പോസറ്റ് ചെയ്തത്. ഗൂഗിള്‍ ഹോമുമായുള്ള മുത്തശ്ശിയുടെ ആദ്യ സമ്പര്‍ക്കമാണ് വീഡിയോയിലുള്ളത്. ഗൂഗിളിന്‍റെ ശ്രദ്ധ പിടിച്ച് പറ്റാനായി ഹേ, ഗൂ ഗൂ എന്ന് ഉറക്കെ പറയുന്ന മുത്തശ്ശി ആരിലും പുഞ്ചിരി വിടര്‍ത്തും. 

 ഗൂഗിള്‍ ഹോമിനോടുള്ള മുത്തശ്ശിയുടെ ചോദ്യങ്ങള്‍ കേട്ട് ചുറ്റും കൂടി നില്‍ക്കുന്നവര്‍ ചിരിക്കുന്നതും വീഡിയോയിലൂടെ കേള്‍ക്കാം. തന്‍റെ പ്രിയപ്പെട്ട പാട്ടൊന്ന് പാടാന്‍ ഗൂഗിളിനോട് ആവശ്യപ്പെട്ട് ബന്ധുക്കളിലും കാണുന്നവരിലും മുത്തശ്ശി ചിരിയുണര്‍ത്തുന്നുണ്ട്.