എന്നാല്‍, ആ കുഞ്ഞിന് ജീവനുണ്ടായിരുന്നു. കെട്ടിടം തകര്‍ന്നുവീണ അവസ്ഥയിലും ആ കുഞ്ഞ് എങ്ങനെയാണ് രക്ഷപ്പെട്ടത്? അതിനുത്തരം ആ പെണ്‍കുഞ്ഞിനെ ഇരു ഭാഗത്തുനിന്നും വരിഞ്ഞുമുറുക്കി നിര്‍ത്തിയ രണ്ടു ശരീരങ്ങള്‍ പറയും. അവളുടെ മാതാപിതാക്കള്‍. അപകടം വന്നപ്പോള്‍ പൊന്നു മോള്‍ക്ക് അപകടം വരാതിരിക്കാന്‍ കവചം പോലെ അവളെ പൊതിയുകയായിരുന്നു ആ മാതാപിതാക്കള്‍. കുഞ്ഞു രക്ഷപ്പെട്ടുവെങ്കിലും, അതീവഗുരുതരമായി പരിക്കേറ്റതിനാല്‍, അവര്‍ ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്‍പ്പാലത്തില്‍ കഴിയുകയാണ് അവര്‍. 

കഴിഞ്ഞ ദിവസമാണ് കിഴക്കന്‍ ചൈനയിലെ ഴെജിയാങ് പ്രവിശ്യയിലെ വെന്‍ഴൂവില്‍ ആ അപകടം നടന്നത്. മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലാതെ നിര്‍മിച്ച ആറു നില കെട്ടിടം തകര്‍ന്നു വീഴുകയായിരുന്നു. 17 പേരാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പെട്ട് മരിച്ചത്. നിരവധി പേരാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്.