സ്വന്തം കുഞ്ഞിനെ പ്രസവിച്ചതിന് ശേഷം ഗൈനക്കോളജിസ്റ്റ് ഓടിയത്  പേഷ്യന്‍റിനടുത്തേക്ക്

First Published 8, Jan 2018, 9:26 AM IST
Gynaecologist delivers patients twins after her own delivery
Highlights

വാഷിംഗ്ടണ്‍: സ്വന്തം കുഞ്ഞിനെ പ്രസവിച്ചതിന് ശേഷം ഗൈനക്കോളജിസ്റ്റ് ഹിലാരി കോണ്‍വേ ഓടിയത് തന്‍റെ പ്രിയപ്പെട്ട പേഷ്യന്‍റിനടുത്ത്. വാഷിംഗ്ടണിലെ യാകിമാ വാലി ഫാം വര്‍ക്കേഴ്സ് ക്ലിനിക്കിലെ ഗൈനക്കോളജിസ്റ്റാണ് ഹിലാരി. 

തന്‍റെ രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ച് ആശുപത്രിയില്‍ കിടക്കുമ്പോഴാണ് പേഷ്യന്‍റ് കേറ്റ് മോസിന്‍റെ സന്ദേശം ഹിലരിക്ക് കിട്ടുന്നത്. താന്‍ ലേബര്‍ റൂമിലാണ് എന്നായിരുന്നു സന്ദേശം. ഗര്‍ഭിണിയായ കേറ്റിനെ പരിശോധിച്ചിരുന്നത് ഹിലാരിയാണ്. എന്നാല്‍ അവസാന ചെക്കപ്പിന് വന്നപ്പോള്‍ രണ്ടുപേര്‍ക്കും ഉറപ്പായിരുന്നു ഹിലാരിക്ക് കേറ്റിന്‍റെ  പ്രസവം എടുക്കാന്‍ കഴിയില്ലെന്ന്.  

എന്നാല്‍ തൊട്ടടുത്ത റൂമില്‍ നിന്ന് കേറ്റിന്‍റെ സന്ദേശം ലഭിച്ചതോടെ കേറ്റിനെ സഹായിക്കാന്‍ കഴിയുമെന്ന് ഹിലാരിക്ക് മനസിലായി. തുടര്‍ന്ന്  പ്രസവത്തിന്‍റേതായ ക്ഷീണങ്ങളും വിഷമതകളും മാറ്റിവെച്ച് തന്‍റെ പേഷ്യന്‍റിനടുത്തെത്തി ഹിലാരി.  തന്‍റെ സഹപ്രവര്‍ത്തകരുടെ ഇടയില്‍ നിന്ന് മികച്ച പിന്തുണ ലഭിച്ചെന്നും കുട്ടിയെ നേഴ്സുമാര്‍ നോക്കിയെന്നും ഹിലാരി പറയുന്നു. ഇരട്ടക്കുട്ടികളുമായി കേറ്റും കേറ്റിന്‍റെ  പ്രിയപ്പെട്ട ഡോക്ടറും സന്തോഷത്തിലാണ്.

loader