എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ ഫേസ്ബുക്കില്‍ ചിയാറയുടെ വിമര്‍ശകരും, ആരാധകരും തമ്മിലുള്ള വന്‍ ഏറ്റുമുട്ടല്‍ തന്നെ നടന്നു. അവളെയും കാലില്ലാത്തതിനേയും ഫേസ്ബുക്ക് വഴി പരിഹസിച്ചത് നിരവധി പേരാണ്. 

റോം: കൃത്രിമക്കാലുകളുമായി ആ മിടുക്കിയായ പതിനെട്ടുകാരി നടന്നു കയറിയത് സൌന്ദര്യമത്സരത്തിന്‍റെ ഫൈനലിലേക്കാണ്, ഇറ്റലിയിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിയായി മാറാന്‍. പതിമൂന്നാമത്തെ വയസില്‍ ഒരു ബൈക്ക് ആക്സിഡന്‍റിലാണ് ചിയാറയ്ക്ക് തന്‍റെ ഒരു കാല്‍ നഷ്ടപ്പെട്ടത്. എന്നിട്ടും, പതിനെട്ടാമത്തെ വയസില്‍ മിസ് ഇറ്റലി മത്സരത്തില്‍ മൂന്ന് ഫൈനലിസ്റ്റുകളില്‍ ഒരാള്‍ ചിയാറ ബോഡി ആയിരുന്നു. കാല്‍ലറ്റോ മഗിയാറാനോ അവസാനം മിസ് ഇറ്റലിയായി തെരഞ്ഞെടുക്കപ്പെട്ടുവെങ്കിലും ചിയാറോ എഴുതിയത് ആത്മവിശ്വാസത്തിന്‍റെ ചരിത്രമാണ്. 

എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ ഫേസ്ബുക്കില്‍ ചിയാറയുടെ വിമര്‍ശകരും, ആരാധകരും തമ്മിലുള്ള വന്‍ ഏറ്റുമുട്ടല്‍ തന്നെ നടന്നു. അവളെയും കാലില്ലാത്തതിനേയും ഫേസ്ബുക്ക് വഴി പരിഹസിച്ചത് നിരവധി പേരാണ്.

കളിയാക്കലുകളോട് പക്ഷെ, ആ പെണ്‍കുട്ടി പ്രതികരിച്ചതും വൈറലാവുകയാണ്. 'എനിക്കൊരു കാല്‍ മാത്രമേ നഷ്ടമായിട്ടുള്ളൂ, നിങ്ങള്‍ക്ക് ഇല്ലാത്തത് ഹൃദയവും തലച്ചോറുമാണ്' എന്നാണ് അവള്‍ തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. 

ഈ പോസ്റ്റിട്ടവരുടെ അസംതൃപ്തിയും, നിരാശയുമാണ് അതില്‍ നിന്ന് വെളിപ്പെടുന്നത്. തനിക്ക് മിസ് ഇറ്റലി ആകണം എന്നില്ലായിരുന്നു. പക്ഷെ, ആ അപകടത്തിനുശേഷം ഞാന്‍ പുനര്‍ജനിച്ചിരിക്കുകയാണെന്നും, തന്‍റെ ജീവിതം ഇപ്പോഴും മനോഹരമാണെന്നും കാണിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും അവള്‍ കുറിച്ചിരുന്നു.