റിയോ: ബ്രസീലില്‍ നിന്ന് പുറത്തു വരുന്ന ലൂയിസ് ഫെര്‍ണാഡോ കാന്‍ഡിയ എന്ന ഇരുപത്തിയേഴുകാരന്‍റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. സമുദ്രത്തില്‍ നിന്ന് 300 അടി ഉയരത്തില്‍ മലയുടെ അറ്റത്ത് യാതൊരു സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെ തൂങ്ങിക്കിടക്കുന്ന നിലയിലാണ് ലൂയിസ് ട്വിറ്റര്‍ വഴി പുറത്തു വിട്ട ചിത്രങ്ങള്‍. 

മലയുടെ അറ്റത്ത് തൂങ്ങിക്കിടക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തുമ്പോള്‍ തനിക്ക് ഭയമുണ്ടായിരുന്നതായി ലൂയിസ് പറയുന്നു. ഒരു ധൈര്യത്തിന്റെ പുറത്താണ് താന്‍ ഇത് ചെയ്തതെന്നും പലപ്പോഴും താഴെ വീണു പോകുമോയെന്ന് ഭയമുണ്ടായിരുന്നു. 

സുഹൃത്ത് ഇട്ട് നല്‍കിയ കയറിലൂടെയാണ് തന്‍റെ സ്ഥാനം ക്രമീകരിച്ചതെന്ന് ലൂയിസ് പറയുന്നു. ഈ ഫോട്ടോ എടുക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടുവെന്നും. സുഹൃത്തിന്റെ സഹായത്തോടെയാണ് താന്‍ പൂര്‍വ്വസ്ഥിതിയില്‍ ആയതെന്നും ലൂയിസ് പറഞ്ഞതായി ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.