അര്‍ദ്ധനഗ്നയായ യുവതി ഇലക്ട്രിക് കേബിളില്‍ കുടുങ്ങി. ചൈനയിലാണ് സംഭവം. കാമുകനുമായി കാമുകി രഹസ്യ ബന്ധത്തിലേര്‍പ്പെട്ടിരിക്കുമ്പോള്‍ കാമുകന്റെ ഭാര്യ അപ്രതീക്ഷിതമായി അങ്ങോട്ട് കയറി വന്നതോടെ കാമുകി ജനാലക്കുള്ളിലൂടെ പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ഇതിനിടെ യുവതി ഇലക്ട്രിക്ക് കേബിളില്‍ കുടുങ്ങുകയും അര്‍ധനഗ്നയായി തലകീഴായി തൂങ്ങിക്കിടക്കുകയും ചെയ്തുവെന്നാണ് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ചൈനീസ് സോഷ്യല്‍ മീഡിയയിലാണ് ഇതിന്‍റെ വീഡിയോകളും ഫോട്ടോകളും വൈറലാകുന്നത്. യുവതിയുടെ ചിത്രങ്ങള്‍ മൊബൈല്‍ ക്യാമറില്‍ പകര്‍ത്താന്‍ തിക്കും തിരക്കും കൂട്ടുന്നവരുമേറെയുണ്ടായിരുന്നു. ഇതിനിടെ കാമുകിയെ സഹായിക്കാന്‍ നിരവധി പേര്‍ മുന്നോട്ട് വരുകയും ചെയ്തിരുന്നു. ചെറിയൊരു ചുവപ്പ് ട്രൗസറും അതിനോട് യോജിക്കുന്ന ക്രോപ്പ് ടോപ്പുമായിരുന്നു യുവതി ധരിച്ചിരുന്നത്. 

ഭാര്യ അപ്രതീക്ഷിതമായി കടന്ന് വന്നത് കാണ്ട് കാമുകി ജനലിലൂടെ പുറത്തേക്ക് വീണതോ അല്ലെങ്കില്‍ ചാടിയത് എന്നാണ് ചൈനീസ് മാധ്യമങ്ങളെ ഉദ്ധരിച്ച് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇത് എതോ തെരുവ് അഭ്യാസമാണെന്ന വാദവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്.