ജബല്‍പൂര്‍ : അവിനാഷ് ലോധി ഫോട്ടോഗ്രാഫര്‍ ക്ലിക്ക് ചെയ്തത് ആരുടെയും ഹൃദയം തകര്‍ക്കുന്ന ഒരു ചിത്രത്തിലേക്കാണ്. തന്‍റെ കുഞ്ഞിന്റെ ജീവനറ്റ ശരീരം കൈവിടാതെ മാറോട് ചേര്‍ത്ത് പൊട്ടിക്കരയുന്ന ഒരു അമ്മ കുരങ്ങിന്റെ ചിത്രമാണ് യാദൃശ്ചികമായി അവിനാഷിന്റെ ക്യാമറ കണ്ണുകളില്‍ പതിഞ്ഞത്. കുരങ്ങുകള്‍ കൂട്ടത്തോടെ നില്‍ക്കുന്നത് കണ്ടപ്പോള്‍ അവരുടെ ചെയ്തികള്‍ പകര്‍ത്തുന്നതിനിടെയാണ് അപ്രതീക്ഷിതമായി തന്റെ ക്യാമറയില്‍ ഈ രംഗം പതിഞ്ഞതെന്ന് അവിനാഷ് പറയുന്നു. 

ആദ്യം ലൈറ്റിന്റെ അഭാവം മൂലം ക്യാമറക്ക് കൃത്യമായി ആ കാഴ്ച പകര്‍ത്താന്‍ സാധിച്ചില്ല. പിന്നീടാണ് ജീവനറ്റ കുഞ്ഞിനേയും ചേര്‍ത്ത് പിടിച്ച് വിതുമ്പുന്ന ആ അമ്മയുടെ കരളലിയിക്കുന്ന കാഴ്ച പകര്‍ത്താനായത്. തന്റെ ഫോട്ടോഗ്രഫി ജീവിതത്തിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ ചിത്രമെന്നാണ് ഈ ചിത്രത്തെ ക്യാമറാമാന്‍ അവിനാഷ് ലോധി വിശേഷിപ്പിച്ചത്. ജബല്‍പൂരില്‍ വെച്ചാണ് അവിനാഷ് ഈ ചിത്രം പകര്‍ത്തിയത്.