എന്‍റെ അയല്‍ക്കാരനോടാണ് എനിക്ക് ആദ്യമായി പ്രണയം തോന്നിയത് അയാളെന്‍റെ ജീവന്‍റെ ഭാഗമാണെന്നതുപോലെ ഞാനയാളെ സ്നേഹിച്ചു.
എല്ലാവരുടേയും മനസില് അവരുടെ ആദ്യപ്രണയം അതുപോലെയുണ്ടാകും. ഒരു കാറ്റ് പോലെ അതങ്ങനെ ജീവിതകാലം മുഴുവന് പിന്തുടരും. പിന്നീടും പ്രണയമുണ്ടാകാം. അത് തളിര്ത്തും പൂത്തും ജീവിതത്തെ വീണ്ടും മനോഹരമാക്കാം. ഈ യുവാവിന് ആദ്യമായി പ്രണയം തോന്നിയത് അയല്വക്കത്തെ ഒരു യുവാവിനോടാണ്. പിന്നീടയാള് അകന്നുപോയി. പക്ഷെ, ആ പ്രണയത്തോടെ താനൊരു സ്വവര്ഗാനുരാഗിയാണെന്ന് അവനും വീട്ടുകാരും തിരിച്ചറിഞ്ഞു. ഹ്യുമന്സ് ഓഫ് ബോംബെ പേജിലാണ് ഉദയ് എന്ന യുവാവിന്റെ പ്രണയം പങ്കുവെച്ച പോസ്റ്റ് ഷെയര് ചെയ്തത്.
ഫേസ്ബുക്ക് പോസ്റ്റ്: നിങ്ങള്ക്ക് എക്കാലവും നിങ്ങളുടെ ആദ്യപ്രണയത്തെ കുറിച്ച് ഓര്മ്മ കാണും. എന്റെ അയല്ക്കാരനോടാണ് എനിക്ക് ആദ്യമായി പ്രണയം തോന്നിയത്. അയാളെന്റെ ജീവന്റെ ഭാഗമാണെന്നതുപോലെ ഞാനയാളെ സ്നേഹിച്ചു. അയാളുടെ കൂടെ അധികനേരം ചെലവഴിക്കാനായി ഞാന് ക്ലാസ് ഒഴിവാക്കി. അയാള്ക്കായി ഭക്ഷണമുണ്ടാക്കി. അയാള് കഴിച്ചിരുന്നോ എന്നൊക്കെ എപ്പോഴും ചിന്തിച്ചു. 'കഴിച്ചോ' എന്നെ മെസ്സേജയക്കാന് ഞാനെപ്പോഴും ഇഷ്ടപ്പെട്ടു. അയാള് ചിരിച്ചുകൊണ്ട് മറുപടി അയക്കും, 'യെസ്, കഴിച്ചു.' എനിക്കയാളെ അത്രയും ഇഷ്ടമായിരുന്നു. പക്ഷെ, അതയാളോട് ഞാനൊരിക്കലും പറഞ്ഞിരുന്നില്ല. പക്ഷെ, എപ്പോഴും നിങ്ങളുടെ ആദ്യത്തെ പ്രണയം, നിങ്ങളുടെ ആദ്യത്തെ ഹൃദയവേദനയായി നിങ്ങളെ പിന്തുടര്ന്നുകൊണ്ടിരിക്കും. എനിക്കും അതുണ്ടായി. അയാള് ദൂരേക്ക് പോയപ്പോള്.
അയാളെന്നെ ബ്ലോക്ക് ചെയ്യുന്നതുവരെ ഞാനയാളെ സോഷ്യല് മീഡിയയില് പിന്തുടര്ന്നു. പ്രണയം പെട്ടെന്ന് അവസാനിക്കാത്തതുപോലെ ആ ഹൃദയവേദനയും അവസാനിച്ചില്ല. പക്ഷെ, ഞാനത് മറികടന്നു. പക്ഷെ, എന്റെ വീട്ടുകാര്ക്ക് ചില സംശയങ്ങളൊക്കെ തോന്നി. അയാള് പോയപ്പോള് ഞാനെന്തുകൊണ്ട് ഇത്രയധികം തകര്ന്നു പോയെന്ന് അവര് ചിന്തിച്ചു. അത് വെറും സൌഹൃദം മാത്രമല്ല. ഞാനെന്റെ സഹോദരങ്ങളെ സമീപിച്ചു. അവരുടെ സഹോദരന് ഒരു സ്വവര്ഗാനുരാഗിയാണെന്നുള്ളത് അവരെ അത്രയൊന്നും ബാധിച്ചില്ല. അവരെന്നെ പിന്തുണച്ചു. അവരെന്നെ സ്നേഹത്തോടെ കളിയാക്കും.
അതോടെ ഞാന് ഞാനായിത്തന്നെ ജീവിച്ചുതുടങ്ങി. ഞാന് സന്തോഷവാനായി. അടുത്തിടെയാണ് ഞാന് ബിരുദമെടുത്തത്. ഞാന് ജോലിക്കായി അന്വേഷിച്ചു തുടങ്ങി. എല്ലായിടത്തും ഞാനൊരു സ്വവര്ഗാനുരാഗിയാണെന്ന് തുറന്നു പറഞ്ഞു. അതുകൊണ്ടായിരിക്കാം ഇന്നുമെനിക്ക് ജോലി കിട്ടിയില്ല. പക്ഷെ, ഞാന് സത്യം പറഞ്ഞു തന്നെ ജോലി വാങ്ങാനുള്ള ശ്രമങ്ങള് തുടരും. ഒരു ദിവസം അത് നേടാനാവുമെന്ന് എനിക്കുറപ്പുണ്ട്.
ഇപ്പോള് ഞാന് ഹാപ്പിയാണ്. ഒരാളുമായി ഇഷ്ടത്തിലാണ്. പഴയ ആ ഫീലിങ്ങ് തിരികെ വന്നു. ഒരു മാസമായി ഞങ്ങള് പ്രണയത്തിലായിട്ട്. അവന് വളരെ സ്വീറ്റാണ്. എപ്പോഴും വിളിക്കുന്നു, മെസ്സേജ് അയക്കുന്നു, രാത്രിയില് വരെ എനിക്കായി ഐസ്ക്രീം വാങ്ങിക്കൊണ്ടു വരുന്നു. ഞാനിപ്പോള് വളരെ ഹാപ്പിയാണ്.
