സ്‌കൂള്‍ വിട്ടാല്‍ ടിഷ്യു പേപ്പര്‍ വില്‍ക്കും, കാരണം അവള്‍ക്കൊരു ലക്ഷ്യമുണ്ട്

First Published 12, Jul 2018, 4:51 PM IST
humans of bombay face book post become viral
Highlights

ആ പണമെല്ലാം ഞാന്‍ സൂക്ഷിച്ചു വയ്ക്കും

 അതെന്‍റെ 'കോളേജ് ഫണ്ടി'ലേക്കുള്ളതാണ് 

എന്നെങ്കിലും വലിയൊരു ബിസിനസ് വുമണ്‍ ആവണമെന്നാണ് എന്‍റെ ആഗ്രഹം

പണമില്ലാത്തതിനാല്‍ പഠനം പാതിവഴിയില്‍ നിലച്ചുപോയ ഒരുപാട് പേരുണ്ട്. സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ മക്കളെ പഠിക്കാന്‍ അയക്കാന്‍ സാധിക്കാത്തവരും. ഇവളുടെ കഥയും അങ്ങനെ ഒന്നാണ്. 'ഹ്യുമന്‍സ് ഓഫ് ബോംബെ' ഫേസ്ബുക്ക് പേജിലാണ് ഈ പെണ്‍കുട്ടിയുടെ കഥ ഷെയര്‍ ചെയ്തിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്: എല്ലാ ദിവസും സ്കൂള്‍ വിട്ടുകഴിഞ്ഞാല്‍ ഞാന്‍ ടിഷ്യു പേപ്പര്‍ വില്‍ക്കും. ആ പണമെല്ലാം ഞാന്‍ സൂക്ഷിച്ചു വയ്ക്കും. അതെന്‍റെ 'കോളേജ് ഫണ്ടി'ലേക്കുള്ളതാണ്. എന്‍റെ രക്ഷിതാക്കള്‍ക്ക് എന്നെ പഠിപ്പിക്കാനായില്ലെങ്കിലെനിക്ക് പഠനം നിര്‍ത്തേണ്ടി വരും. എനിക്ക് പഠനം പാതിവഴിയില്‍ അവസാനിപ്പിക്കാനിഷ്ടമില്ല. എന്നെങ്കിലും വലിയൊരു ബിസിനസ് വുമണ്‍ ആവണമെന്നാണ് എന്‍റെ ആഗ്രഹം. ഇപ്പോള്‍ തന്നെ എനിക്ക് എങ്ങനെയാണ് വില്‍പന നടത്തേണ്ടതെന്നും അതില്‍നിന്നും ലാഭമുണ്ടാക്കേണ്ടതെന്നും അറിയാം. 
 

loader