Asianet News MalayalamAsianet News Malayalam

'ഡ്രൈവറായ അച്ഛന്‍റെ ആഗ്രഹമായിരുന്നു, ഞാന്‍ പൊലീസ് യൂണിഫോം അണിയണമെന്നത്'

പക്ഷെ, പെട്ടെന്ന് ഒരു ദിവസം അദ്ദേഹം മരിച്ചു. അത് വളരെ വേദനയുണ്ടാക്കുന്നതായിരുന്നു. അമ്മയ്ക്കു വേണ്ടി അതിനെ മറികടന്നേ തീരുമായിരുന്നുള്ളൂ. രണ്ട് വര്‍ഷത്തേക്ക് എനിക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്നു. 

humans of bombay story of a girl
Author
Mumbai, First Published Dec 6, 2018, 5:02 PM IST

മുംബൈ: വ്യത്യസ്തമായ ജീവിതങ്ങളെ പരിചയപ്പെടുത്തുന്ന ഫേസ്ബുക്ക് പേജാണ് ഹ്യുമന്‍സ് ഓഫ് ബോംബെ. ഇത്തവണ ഒരു പെണ്‍കുട്ടിയെ പരിചയപ്പെടുത്തിയിരിക്കുന്നു പേജില്‍. ഡ്രൈവറായ അച്ഛന്‍റെ ആഗ്രഹം താന്‍ പൊലീസ് യൂണിഫോമണിഞ്ഞു കാണുന്നതായിരുന്നുവെന്നും അതിനായി താന്‍ പ്രയത്നിക്കുകയാണെന്നും പെണ്‍കുട്ടി പറയുന്നു. അച്ഛന്‍ മരിച്ച ശേഷം വീട്ടിലെ കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. എങ്കിലും ഒരു ദിവസം അച്ഛന്‍റെ സ്വപ്നം താന്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും പെണ്‍കുട്ടി പറയുന്നുണ്ട്. 

ഫേസ്ബുക്ക് പോസ്റ്റ്: ജീവിതകാലം മുഴുവന്‍ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു എന്‍റെ അച്ഛന്‍. എന്നെ ഒരു യൂണിഫോമില്‍ കാണുക എന്നതാണ് അദ്ദേഹത്തിന്‍റെ ആഗ്രഹമെന്ന് എപ്പോഴും എന്നോട് പറയുമായിരുന്നു. പക്ഷെ, പെട്ടെന്ന് ഒരു ദിവസം അദ്ദേഹം മരിച്ചു. അത് വളരെ വേദനയുണ്ടാക്കുന്നതായിരുന്നു. അമ്മയ്ക്കു വേണ്ടി അതിനെ മറികടന്നേ തീരുമായിരുന്നുള്ളൂ. രണ്ട് വര്‍ഷത്തേക്ക് എനിക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്നു. നമുക്ക് ജീവിക്കണമെങ്കില്‍ ഞാനൊരു ജോലി നേടിയേ മതിയാവുമായിരുന്നുള്ളൂ. ഞാനൊരു സോഷ്യല്‍ വര്‍ക്കറായി ജോലി ചെയ്തു തുടങ്ങി. സ്റ്റൈപന്‍ഡ് വീട്ടില്‍ നല്‍കും. 

അപ്പോഴും അച്ഛന്‍റെ സ്വപ്നത്തെ കുറിച്ച് ഞാന്‍ മറന്നിട്ടില്ലായിരുന്നു. എനിക്ക് കോളേജില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. 12 -ആം ക്ലാസിലെ സര്‍ട്ടിഫിക്കറ്റ് കിട്ടാനായി ഞാന്‍ വീട്ടിലിരുന്ന് പഠിക്കുന്നുണ്ടായിരുന്നു. എന്‍റെ ദിവസങ്ങള്‍ തിരക്കുള്ളതായിരുന്നു. ഞാന്‍ വീട്ടില്‍ അമ്മയെ സഹായിക്കും. പിന്നീട് ജോലിക്ക് പോകും. രാത്രി ഒമ്പത് മണിയോടെ വീട്ടിലെത്തും. അതിനുശേഷം പഠിക്കും. 12 -ആം ക്ലാസ് ജയിക്കാനാണ് ഞാന്‍ കാത്തിരിക്കുന്നത്. അതിനു ശേഷം പൊലീസ് ആവാനുള്ള പരിശീലനം തുടങ്ങും. പിന്നീട് ഐ.പി.എസ് ഓഫീസറാകണം. ഇന്നത് വിദൂരമായ സ്വപ്നമാണ്. പക്ഷെ, എന്നെങ്കിലും ഒരിക്കല്‍ ഞാനത് നടപ്പിലാക്കും. 

Follow Us:
Download App:
  • android
  • ios