നല്ല കാഴ്ചകള്‍ കണ്ട് അടിപൊളിയാക്കേണ്ട യാത്രകളില്‍ ഒപ്പമുള്ള പങ്കാളി കൂര്‍ക്കംവലിച്ച് ഉറക്കം തുടങ്ങിയാല്‍ എന്ത് ചെയ്യും. യാത്ര കുളമായത് തന്നെ. ഇത്തരത്തില്‍ ഒരു അനുഭവത്തിലൂടെയാണ് മാഗു എന്ന യുവാവ് കടന്നു പോയത്. കാരണം അദ്ദേഹത്തിന്റെ യാത്രകളുടെ മനോഹാരിത നശിപ്പിച്ചത് മറ്റാരുമല്ല, സ്വന്തം ഭാര്യയാണ്. ഓരോ യാത്രക്കിടയിലുമുള്ള ഇവരുടെ ഉറക്കമാണ് അദ്ദേഹത്തെ മടുപ്പിക്കുന്നത്.



മാഗു തന്നെയാണ് ഭാര്യയ്ക്കൊപ്പമുള്ള 21 യാത്രകൾക്കിടയിലുള്ള ഉറക്കചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. പല രീതിയിൽ കിടന്നാണ് ഇവർ ഉറങ്ങുന്നത്. യാത്രകളിലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ഉറങ്ങാൻ മാതാപിതാക്കൾ അവളെ പരിശീലിപ്പിച്ചിരുന്നു. അത് ഇപ്പോൾ ഭാര്യയ്ക്ക് ശീലമായി മാറിയെന്നാണ് അദ്ദേഹം പറയുന്നത്. ഇവരുടെ ഉറക്കം സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ്.
