തായ്‌ലന്‍റ് സ്വദേശി റെയ്ന്‍ യോകോഹാമ എന്ന യുവാവിന്‍റെ ഫേസ്ബുക്കില്‍ ഒരു ദിവസം കയറിനോക്കിയവര്‍ ഞെട്ടി. റെയ്‌ന്‍റെ ഫേസ്ബുക്ക് മൊത്തം കാമുകിയോടൊപ്പമുള്ള ചിത്രങ്ങള്‍. അതും മനോഹരമായ പ്രണയ രംഗങ്ങള്‍. കണ്ടാല്‍ ഈ കമിതക്കളോട് അസൂയ തോന്നും വിധം മനോഹരമാണ് പ്രണയരംഗങ്ങള്‍. 

കാമുകിയെ ചുംബിക്കുന്നതും കൈകള്‍ ചേര്‍ത്തുവയ്ക്കുന്നതും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതും അങ്ങനെ മനോഹരമായ കുറേ ചിത്രങ്ങള്‍.
എന്നാല്‍ ഈ ചിത്രങ്ങളില്‍ എല്ലാം ഒരു ട്വിസ്റ്റുണ്ട്. ഇതു ഫോട്ടോഗ്രഫിയുടെ ഒരു തന്ത്രമാണ്. യഥാര്‍ത്ഥത്തില്‍ ഈ ഫോട്ടോകളില്‍ ഒരു വ്യക്തി മാത്രമേയുള്ളു. 

അത് റെയ്ന്‍ മാത്രമാണ്, പിന്നെ കാമുകിയാണെന്നു തോന്നിപ്പിക്കുന്ന തരത്തില്‍ അടിപൊളിയൊരു വിഗ്ഗും. കൈവിരലുകളില്‍ നെയില്‍ പോളിഷ് പൂശി കൈകള്‍ സ്ത്രീകളുടേതു പോലെയാക്കിയ ശേഷമായിരുന്നു ഈ കിടിലന്‍ ഫോട്ടോ ഷൂട്ട്. എല്ല ചിത്രങ്ങളും ഒരുപോലെ അതിശയിപ്പിക്കുന്നതായിരുന്നു.