പിന്നില്‍ കടിക്കാന്‍ ശ്രമിച്ച പാമ്പില്‍ നിന്ന് രക്ഷപ്പെടാന്‍ യുവാവ് നടത്തിയ പരാക്രമം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകാണ്. ഒരു തായ്‌ലാന്‍ഡ് യുവാവിനെയാണ് പാമ്പ് പിന്‍ഭാഗത്ത് കടിച്ച് ആക്രമിക്കാന്‍ ശ്രമിച്ചത്. പിന്നില്‍ കടിച്ചുതൂങ്ങുന്ന പാമ്പുമായി ഒരു ഇന്റനെറ്റ് കഫെ എന്ന തോന്നുന്ന സ്ഥാപനത്തിലേക്ക് ഓടിക്കയറിയ യുവാവ് പാമ്പിന്റെ പിടിവിടുവിക്കുന്നതിനായി നിലത്ത് കിടന്ന് ഉരുണ്ടു. 

പാമ്പിനെ കണ്ടതോടെ കഫെയില്‍ ഉണ്ടായിരുന്ന മറ്റുള്ളവരും വെപ്രാളത്തിലായി. കസേരയുടെയും ടേബിളിന്റെയും മുകളില്‍ കയറി രക്ഷപ്പെടാനുള്ള ഇവരുടെ ശ്രമവും ചിരിപടര്‍ത്തും. അതേസമയം, യുവാവിനെ വിട്ട പാമ്പ് എവിടെപ്പോയി എന്ന് വീഡിയോയില്‍ വ്യക്തമല്ല. തായ്‌ലാന്‍ഡിലെ വെസ്റ്റ് ചായ് ചാന്‍ ജില്ലയില്‍ ഈ മാസം എട്ടിന് നടന്ന സംഭവമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്നത്.