ഭീമാകാരനായ ജലജന്തുവിനെ കണ്ടുവെന്ന് റിപ്പോര്‍ട്ട് വന്ന് എട്ട് മാസങ്ങള്‍ക്ക് ശേഷം വീണ്ടും ഈ വാര്‍ത്ത സ്കോട്ട്ലാന്‍റുകാരെ ആശങ്കയിലാക്കുന്നതായി റിപ്പോര്‍ട്ട്. സ്‌കോട്ടിഷ് തടാകത്തില്‍ കണ്ടുവെന്ന് പറയപ്പെടുന്ന ജലജന്തു വെറും തോന്നലാണെന്നാണ് ഒടുവില്‍ വിലയിരുത്തല്‍ വന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം സ്കോട്ടീഷ് ടിവി പുറത്തുവിട്ട ദൃശ്യങ്ങള്‍ ജീവിയുടെ സാന്നിധ്യം വെളിവാക്കുന്നു എന്നാണ് വാദം.

റോബ് ജോണ്‍സ് എന്ന വിനോദസഞ്ചാരി പകര്‍ത്തിയ വീഡിയോയിലാണ് ഈ ജന്തുവിന്റെ ദൃശ്യങ്ങള്‍ വീണ്ടും പതിഞ്ഞിരിക്കുകയാണ്.കഴുത്തിന് നീളമുള്ള ഭീമാകാരനായ ജലജന്തു ഒരു ബോട്ടിന് സമീപത്തു കൂടി കടന്നു പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. 

കഴിഞ്ഞ ആഗസ്റ്റിലാണ് ഈ ജീവിയുടെ ദൃശ്യങ്ങള്‍ ആദ്യം പുറത്ത് വരുന്നത്. ജോണ്‍സ് മെയ്യില്‍ പകര്‍ത്തിയ ഈ ദൃശ്യത്തിന് നിരവധി പേര്‍ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. കൂടുതല്‍ പേരും തടിയോ മറ്റെന്തെങ്കിലുമോ ആണ് ഒഴുകി പോകുന്നത് എന്ന അഭിപ്രായക്കാരാണ്.