സിറിയയിലെ മന്‍ബ്ജിയില്‍നിന്നും സ്ത്രീകളുടെ വേഷത്തില്‍ പുറത്തു കടക്കാന്‍ ശ്രമിച്ച ഐസിസി ഭീകരര്‍ പിടിയില്‍. 48 മണിക്കൂറിനകം മന്‍ബ്ജി വിടണമെന്ന സഖ്യസേനയുടെ അന്ത്യശാസനത്തെ തുടര്‍ന്നാണ് ഐസിസുകാര്‍ പര്‍ദ്ദയിട്ട് സ്ഥലം വിടാന്‍ ശ്രമിച്ചത്. പലായനം ചെയ്യുന്ന സിവിലിയന്‍മാര്‍ക്കിടയിലാണ് പര്‍ദ്ദയണിഞ്ഞ ഐസിസ് ഭീകരര്‍ സ്ഥലം വിടാന്‍ ശ്രമിച്ചത്. ഇവരെ പിടികൂടുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.