ജെറ്റ് ഏയര്‍വേയ്സ് വിമാനം ഗുജറാത്ത് സമ്പന്ന കുടുംബം 'റാഞ്ചി'യെന്ന് പരാതി. ഡിസംബര്‍ 2ന് മുംബൈയില്‍ നിന്നും ഭോപ്പാലിലേക്ക് പോയ 9ഡബ്യൂ7083 എന്ന വിമാനത്തിലാണ് വിചിത്രമായ സംഭവങ്ങള്‍ അരങ്ങേറിയത്.
80 അംഗ ഗുജറാത്ത് കുടുംബാഗങ്ങള്‍ ഭോപ്പാലില്‍ ഒരു വിവാഹത്തിന് പോകാന്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. ഇവരുടെ കൂടെയുള്ള 17 പേര്‍ ടിക്കറ്റ് കിട്ടത്തതിനാല്‍ ഏയര്‍പോര്‍ട്ടില്‍ കുടുങ്ങി. എന്നാല്‍ ഇവരെ കൂട്ടാതെ വിമാനം പോകുവാന്‍ സമ്മതിക്കില്ലെന്ന് ഗുജറാത്തി കുടുംബം വാശി പിടിച്ചു.
അതോടെ അക്ഷരാര്‍ത്ഥത്തില്‍ വിമാനം റാഞ്ചിയ പ്രതീതിയായി. 17 പേര്‍ ടിക്കറ്റ് എടുത്തിട്ടുണ്ടെങ്കിലും അവരുടെ ടിക്കറ്റ് കണ്‍ഫേം ആയിരുന്നില്ല. ഇതേ തുടര്‍ന്ന് ജെറ്റ് ഏയര്‍വേയ്സ് തന്നെ വിമാനത്തിലെ മറ്റ് യാത്രക്കാരോട് ടിക്കറ്റ് ക്യാന്‍സില്‍ ചെയ്യാമോ എന്ന് അന്വേഷിക്കാന്‍ തുടങ്ങി. ഇത്തരത്തില്‍ ക്യാന്‍സില്‍ ചെയ്യുന്നതിന് കൈക്കൂലിയും വാഗ്ദാനം ചെയ്തു.

ഇത്തരത്തില്‍ 10000 രൂപ വാങ്ങി 5 ഒളം പേര്‍ തങ്ങളുടെ ടിക്കറ്റ് ക്യാന്‍സില്‍ ചെയ്തു എന്നാണ് ഇന്ത്യടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശക്തനായ ഒരു മന്ത്രിയുടെ ബന്ധുക്കളാണ് ഗുജറാത്തി കുടുംബം എന്നാണ് ഇന്ത്യടുഡേയുടെ റിപ്പോര്‍ട്ട് പറയുന്നത്.
