സുന്ദരി; പക്ഷേ, കഥയറിഞ്ഞാല്‍ ഞെട്ടും!
പക്ഷേ, നോക്കൂ, ഈ സുന്ദരിക്ക് ജീവനില്ല. ഇവളൊരു റോബോട്ടാണ്.
ചൈന ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ഒരു സംഘം ശാസ്ത്രജ്ഞരാണ് ജിയയ്ക്ക് ജീവന്‍ നല്‍കിയത്. മനുഷ്യനെപ്പോലിരിക്കുന്ന റോബോട്ടുകള്‍ക്ക് രൂപം നല്‍കാനുള്ള പ്രൊജക്ടിന്റെ ഭാഗമായാണ് ജിയ പിറന്നത്. മുഖഭാവങ്ങള്‍കൊണ്ടും സംസാര ശേഷി കൊണ്ടും കാണുന്നവരെ മുഴുവന്‍ അതിശയിപ്പിക്കുകയാണ് ജിയ.ചൈനയിലെ ആദ്യ മനുഷ്യസമാന റോബോട്ട് ആണ് ജിയ. സ്വാഭാവികമായ കണ്ണിന്റെ ചലനങ്ങളും ചുണ്ടുകളുടെ അനക്കവുമാണ് ജിയയുടേത്.