90 അടി ഉയരത്തില്‍ കയറില്‍ തൂങ്ങിയിരുന്ന് വരന്‍ വധുവിനെ താലി ചാര്‍ത്തി. കോലാപൂരില്‍ നിന്നുള്ള സെഹ്ദിര്‍ രേഷ്മാ ദമ്പതികളാണ് ആകാശക്കല്യാണത്തിലൂടെ ലോകത്തെ വിസ്മയിപ്പിച്ചത്. സാഹസികത ഇഷ്ടപ്പെടുന്ന ഇരുവരും ഒരു യാത്രയ്ക്കിടെയാണ് കണ്ടു മുട്ടിയതും പ്രണയത്തിലായതും. തന്‍റെ വിവാഹം വ്യത്യസ്തത നിറഞ്ഞതാക്കണമെന്ന ആഗ്രഹമുണ്ടായിരുന്നതായി സെഹ്ദിര്‍ പറഞ്ഞു.

എല്ലാവിധ സുരക്ഷാ സന്നാഹങ്ങളോടും കൂടി തന്നെയാണ് ഇത്തരമൊരു സാഹസികത കാട്ടിയതെന്നും ഇവര്‍ പറയുന്നു. തങ്ങളുടെ മധുവിധുവും സാഹസികത നിറഞ്ഞൊരു രീതിയിലൂടെ ആഘോഷിക്കണമെന്നാണ് ഇവരുടെ ആഗ്രഹം.