മുംബൈ: മുംബൈ വെറ്ററിനറി കോളജിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ രാത്രി കടന്നുകയറിയ പുലി കാട്ടിക്കൂട്ടിയ പരാക്രമം സിസിടിവി കാമറയില്‍ പതിഞ്ഞു. ഹോസ്റ്റല്‍ പരിസരത്ത് എത്തിയ പുലി അവിടെ സുരക്ഷയ്ക്കായി അഴിച്ചുവിട്ടിരുന്ന നായ്ക്കളെ ആക്രമിച്ചു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച നായ്ക്കളെ പിന്തുടര്‍ന്ന് അതില്‍ ഒന്നിനെ പിടികൂടി കടിച്ചുകീറി. പിന്നീട് നായയേയും എടുത്ത് പുറത്തേക്ക് രക്ഷപ്പെട്ടു. 

ടൈംസ് ഓഫ് ഇന്ത്യ പുലിയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. വീഡിയോ കാണാം