വിവാഹ ഫോട്ടോഷൂട്ടിനിടെ ആലിംഗനബദ്ധരായ വധൂവരന്മാരെ പുരോഹിതൻ ബലം പ്രയോഗിച്ച് പിരിച്ചുമാറ്റുന്ന വീഡിയോ വൈറലായി. കാമറാമാന്മാരുടെ നിർദ്ദേശപ്രകാരം ചെയ്ത ഈ നിമിഷത്തിലെ പുരോഹിതന്റെ ഇടപെടൽ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവച്ചു.  

വിവാഹം ഇന്ന് ആചരപരമായ ചടങ്ങുകളെക്കാൾ ഇവന്‍റ്മാനേജ്മെന്‍റുകളുടെയും ക്യാമാറാന്മാരുടെയും ചടങ്ങായി മാറി. വീഡിയോയ്ക്ക് മിഴിവ് കൂട്ടാനായി വധൂവരന്മാരെ കൊണ്ട് എന്തും ചെയ്യിക്കാൻ ഇരുകൂട്ടരും മത്സരിക്കുന്നു. അത്തരമൊരു ഇവന്‍മാനേജ്മെന്‍റ് വിവാഹത്തിനിടെ ആലിംഗനബദ്ധരായ വധൂവരന്മാരെ രണ്ട് വഴിക്ക് പിരിച്ച് വിടുന്ന പുരോഹിതന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

വധൂവരന്മാരെ പിരിച്ച് പുരോഹിതൻ

കാമറാമാന്മാരുടെ അകടമ്പടിയോടെ ഇടനാഴിയിലൂടെ വിവാഹവേദിയിലേക്ക് നടന്നുവരുന്ന വധുവിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. വധു വിവാഹ വേദിയിലേക്ക് എത്തുമ്പോൾ മുട്ടുകാലിൽ നിന്ന് വരൻ ബൊക്ക നൽകി വധുവിനെ സ്വീകരിക്കുന്നു. പിന്നാലെ ഇരുവരും വിവാഹ വേദിയിൽ കാമറാന്മാരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് ആലിംഗനബദ്ധരായി നിൽക്കുന്നു. വരൻ വധുവിന്‍റെ കവിളിൽ ഒരു മൃദു ചുംബനം നൽകുന്നു, അവിടെ കൂടിയിരുന്ന അതിഥികൾ കരഘോഷം മുഴക്കുന്നത് വീഡിയോയിൽ കേൾക്കാം. ഇതിനിടെ അപ്രതീക്ഷിതമായി അവിടേക്ക് കയറുവരുന്ന പുരോഹിതന്‍റെ വരനെ ബലം പ്രയോഗിച്ച് വധുവിൽ നിന്നും അകറ്റുകയും ഇരുവർക്കുമിടയിൽ കയറി നിൽക്കുന്നു. ഇതോടെ വധു നിരാശയോടെ വിവാഹ വേദിയിൽ നിന്നും പോകുന്നതും വീഡിയോയിൽ കാണാം. ഈയൊരു നിമിഷം കാഴ്ചക്കാർ പോലും സ്തബ്ദരായി പോകുന്നു.

Scroll to load tweet…

പക്ഷം പിടിച്ച് നെറ്റിസെൻസ്

വധു തന്നെയാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. പിന്നാലെ വീഡിയോ വൈറലായി. പിന്നാലെ മനോഹരമായൊരു നിമിഷത്തിൽ പുരോഹിതന്‍റെ ഇടപെടലിനെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് സമൂഹ മാധ്യമ ഉപയോക്താക്കളിൽ നിന്നും ഉയർന്നത്. അതേസമയം മറ്റ് ചിലർ മതപരമായ ആചാരങ്ങളിൽ അച്ചടക്കം ആവശ്യമാണെന്ന് മറ്റ് ചിലരും വാദിച്ചു. 'ആരാണ് അയാൾക്ക് അതിനുള്ള അവകാശം നൽകിയത്? അത് അയാളുടെ കുടുംബാംഗങ്ങളുടെ വിവാഹമല്ല. അയാൾ ഒരു ജോലി ചെയ്യാൻ വന്നതാണ്, അയാൾ അതിൽ ഉറച്ചുനിൽക്കണം' എന്ന് പുരോഹിതനെ വിമർശിച്ച് കൊണ്ട് ഒരു കാഴ്ചക്കാരനെഴുതി. ഈ വാദത്തെ എതിർത്ത് കൊണ്ട് ഇതൊരു നെറ്റ്ഫ്ലിക്സ് വിവാഹമല്ലെന്നും പവിത്രമായ ഒരാചാരത്തിന് കാർമികത്വം വഹിക്കാനായി ക്ഷണിക്കപ്പെട്ടൊരാളാണ് അയാളെന്നും അയാളുടെ പ്രവ‍ർത്തിയെ മാനിക്കണമെന്നും മറ്റൊരു കാഴ്ചക്കാരൻ തിരിച്ചടിച്ചു.