എല്ലാവരേയും ചിരിപ്പിച്ചു കൊണ്ടാണ് ഇപ്പോള്‍ ഈ വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. ബ്രിട്ടനിലാണ് സംഭവം.പ്രൈമറി സ്കൂളില്‍ പഠിക്കുന്ന മില്ലിയോട് ഇഷ്ടം തോന്നിയ കുഞ്ഞു കാമുകനായ ടോമി യഥാര്‍ഥ വജ്രമോതിരം സമ്മാനിച്ചു കൊണ്ടാണ് തന്റെ പ്രണയം തുറന്ന് പറഞ്ഞത്. ടോമിയാണ് തന്നെ വിവാഹമാലോചിച്ചതെന്ന് മിലി വിഡിയോയില്‍ പറയുന്നുണ്ട്.

മാത്രമല്ല അമ്മയുടെ ഡമന്‍ഡ് റിംഗ് കടം വാങ്ങിയാണ് തന്റെ പ്രണയ സാക്ഷാത്കാരത്തിനായി ടോമി ഇറങ്ങിത്തിരിച്ചത്. മിലി ഇക്കാര്യം വീട്ടില്‍ പറഞ്ഞപ്പോള്‍ അവളുടെ അച്ഛനാണ് വീഡിയോ തയ്യാറാക്കിയത്. വീഡിയോയുടെ പശ്ചാത്തലത്തില്‍ നിയന്ത്രണം വിട്ട് ചിരിക്കുന്ന അമ്മയുടെ ശബ്ദവും കേള്‍ക്കാം. വീഡിയോ ഇതാ...