ലോകത്തിലെ ഏറ്റവും വലിയ കല്ല്യാണ വസ്ത്രം ഫ്രാന്‍സില്‍ അവതരിപ്പിച്ചു. ഡിസംബര്‍ 9നായിരുന്നു ഗിന്നസ് ബുക്കില്‍ കയറിയ കല്ല്യാണ ഡ്രസ് ഫ്രഞ്ച് പട്ടണമായ ക്രൗണ്ടിയിലാണ് നിര്‍മ്മിച്ചത്. പതിനഞ്ച് പേരുടെ സഹായത്തോടെ ഡയനാമിക് പ്രോജക്ട് എന്ന കമ്പനിയാണ് ഈ വസ്ത്രം നിര്‍മ്മിച്ചത്. കസവ് വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ പ്രശസ്തമായ പട്ടണമാണ് ക്രാണ്ടി. 8,095 മീറ്റര്‍ ആണ് ലോക റിക്കോഡ് ഇട്ട വിവാഹ വസ്ത്രത്തിന്‍റെ നീളം. അതായത് ഈ ഡ്രസ് എവറസ്റ്റിന്‍റെ നീളമുണ്ടെന്ന് ചുരുക്കം. രണ്ട് മാസമാണ് ഈ വസ്ത്രം നിര്‍മ്മിക്കാന്‍ എടുത്തത്. ഈ വസ്ത്രം ഏതായാലും ഗിന്നസ് ബുക്ക് റെക്കോ‍ഡ്സില്‍ എത്തിക്കഴിഞ്ഞു.