കെന്‍റക്കി: അമേരിക്കയിലെ കെന്‍റക്കിയിലെ കാംബെല്‍സ് വില്ലയില്‍ സ്റ്റാന്‍ മക് ക്യുബിന്‍ എന്നയാളുടെ ഫാമില്‍ ഇരുതലയുള്ള പശുക്കുട്ടി ജനിച്ചു. ലക്കി എന്നാണ് ക്യുബിന്‍ പശുക്കുട്ടിക്ക് പേരിട്ടത്. സാധാരണയായി ഇത്തരം വിചിത്രരൂപികള്‍ ജനിച്ച് അധികംകഴിയുംമുമ്പേ മരിച്ചുപോവുകയാണ് പതിവ്. 

എന്നാല്‍ ലക്കി പൂര്‍ണ ആരോഗ്യവതിയാണ്. രണ്ടു തലകളിലായി രണ്ടു മൂക്കും രണ്ടു വായുമുള്ള പശുക്കുട്ടിയ്ക്ക് നാലുകണ്ണുകളും സ്വന്തമായുണ്ട്. നാലുകണ്ണുകളുണ്ടെങ്കിലും രണ്ടു മുഖങ്ങളും ഒട്ടിനില്‍ക്കുന്ന ഭാഗത്തുള്ള കണ്ണുകള്‍ അപൂര്‍ണമായതിനാല്‍ ഇവയ്ക്ക് കാഴ്ചയുമില്ല.

ക്കി നടക്കുമെങ്കിലും ഒരു വട്ടത്തിലെന്നപോലെയാണ് നടക്കുന്നത്. നടന്നു കഴിയുമ്പോള്‍ വീഴാറുണ്ടെന്നും സ്റ്റാന്‍ പറയുന്നു. ജനിതക വ്യതിയാനം സംഭവിച്ച് ജനിക്കുന്ന പശുക്കുട്ടികള്‍ ജനിച്ച് അധികംകഴിയും മുമ്പേ മരിക്കുകയാണ് പതിവെങ്കിലും നന്നായി ആഹാരം കഴിക്കുന്നതാണ് ലക്കിയുടെ ആരോഗ്യത്തിന്റെ രഹസ്യമെന്നാണ് ക്യുബന്റെ കുടുംബം പറയുന്നത്.