ഫ്രെന്‍സോയിലെ അഗ്നിരക്ഷാസേനയെത്തിയാണ് ഒടുവില്‍ തീയണച്ചത്. വീടിന്‍റെ ഇഷ്ടികകളില്‍ ചെറിയ പൊട്ടലുകളുണ്ടായിരുന്നു. അതിലൂടെയാകാം തീ അകത്തേക്ക് കടന്നതെന്നും മേല്‍ക്കൂരയടക്കം കത്തിയതെന്നും ഫ്രെസ്നോ ഫയര്‍ ഡിപാര്‍ട്മെന്‍റിലെ തലവന്‍ റോബര്‍ട്ട് കാസ്റ്റില്ലോ പറയുന്നു.

ഫ്രെസ്നോ: എലിയെ പേടിച്ച് ഇല്ലം ചുടുക എന്ന് കേട്ടിട്ടില്ലേ? അതുപോലൊരു സംഭവമാണ് ഇവിടെയും നടന്നിരിക്കുന്നത്. കാലിഫോര്‍ണിയയിലെ ഫ്രെസ്നോയിലാണ് സംഭവം. ചിലന്തിയെ നശിപ്പിക്കാനായി തീവെച്ചതാണ്. അവസാനം വീട് മൊത്തം തീപ്പിടിച്ചു. 

എബിസി ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചിലന്തിയെ ചുട്ടുകരിക്കാനായി ഒരു ഭാഗത്ത് നിന്ന് കത്തിച്ചു വന്നതാണ് അവസാനം വീട് മുഴുവനും തീപിടിച്ചു. ഇരുപത്തിമൂന്നുകാരനായ യുവാവിന്‍റെ മാതാപിതാക്കളുടേതായിരുന്നു വീട്. തീ ആളിപ്പടര്‍ന്നപ്പോള്‍ ഇയാള്‍ പരിക്കേല്‍ക്കാതെ ഓടിരക്ഷപ്പെട്ടു. ആര്‍ക്കും പരിക്കുമില്ല. 

ഫ്രെന്‍സോയിലെ അഗ്നിരക്ഷാസേനയെത്തിയാണ് ഒടുവില്‍ തീയണച്ചത്. വീടിന്‍റെ ഇഷ്ടികകളില്‍ ചെറിയ പൊട്ടലുകളുണ്ടായിരുന്നു. അതിലൂടെയാകാം തീ അകത്തേക്ക് കടന്നതെന്നും മേല്‍ക്കൂരയടക്കം കത്തിയതെന്നും ഫ്രെസ്നോ ഫയര്‍ ഡിപാര്‍ട്മെന്‍റിലെ തലവന്‍ റോബര്‍ട്ട് കാസ്റ്റില്ലോ പറയുന്നു.

ഇരുപത്തിയാറ് പേരാണ് തീയണക്കാനെത്തിയത്. ഏഴ് ലക്ഷത്തോളം രൂപയുടെ നാശനഷ്ടങ്ങളും കണക്കാക്കുന്നുണ്ട്. ഇനിയെങ്കിലും ചിലന്തിയെ നശിപ്പിക്കാന്‍ ഇതുപോലെയുള്ള വഴികളൊന്നും സ്വീകരിക്കരുതെന്നും കാസ്റ്റില്ലോ മുന്നറിയിപ്പ് നല്‍കുന്നു.