യുവാവ് അഞ്ചാമത്തെ ഉരുള കഴിക്കുന്ന സമയത്ത് തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ഇതേത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു. മരണമടഞ്ഞ യുവാവ് അഞ്ചാമത്തെ ചോറുരുള കഴിക്കുന്ന സമയത്ത് മറ്റു മത്സരാര്‍ത്ഥികള്‍ മൂന്നാമത്തെ സെറ്റ് വരെയെ എത്തിയിരുന്നുള്ളൂ. 

ജപ്പാനില്‍ പ്രാദേശികതലത്തില്‍ കാര്‍ഷികോല്‍പാദനം വര്‍ദ്ധിപ്പിക്കാനും സംസ്‌കാരം പ്രചരിപ്പിക്കാനുമാണ് ഇങ്ങനെയുള്ള മത്സരങ്ങള്‍ നടത്തുന്നത്. തകേരു കോബയാഷി എന്നയാള്‍ ഇത്തരം തീറ്റമത്സരങ്ങളിലെ സ്ഥിരം ജേതാവാണ്. 

ന്യൂയോര്‍ക്കില്‍ നടന്ന ഹോട്ട് ഡോഗ് തീറ്റമത്സരത്തിലെ ചാമ്പ്യനും കൂടിയാണ് ഇദ്ദേഹം. പരിചയമില്ലാത്തവര്‍ മത്സരങ്ങള്‍ക്കു വേണ്ടി അതിവേഗത്തില്‍ ഭക്ഷണം കഴിക്കുന്നതിനെ ഈ വാര്‍ത്തയ്ക്കു ശേഷം കോബയാഷി വിമര്‍ശിച്ചു.