ഒറ്റയടിക്ക് രണ്ട് ലിറ്റര്‍ വിസ്‌കി അകത്താക്കിയാല്‍ എന്തു സംഭവിക്കും? അമേരിക്കയിലെ ഹൂസ്റ്റണിലുള്ള ഏണസ്‌റ്റോ അകോസ്‌റ്റോ ഇക്കാര്യമാണ് ക്യാമറയ്ക്കു മുന്നില്‍ പരീക്ഷിച്ചത്. കാമുകിയുടെ സഹായത്തോടെയായിരുന്നു പരീക്ഷണം. പ്രതീക്ഷിച്ചതു തന്നെയാണ് സംഭവിച്ചത്. തൊണ്ടയില്‍ തീ പിടിച്ചതുപോലുള്ള അവസ്ഥയില്‍ ആകെ വിവശനായ ഏണസ്‌റ്റോ ഒടുവില്‍ ടോയ്‌ലറ്റില്‍ ചര്‍ദ്ദിച്ചു തീര്‍ത്തു. 

ഇതെയല്ലാം വീഡിയോയില്‍ പകര്‍ത്തിയ ഏണസ്‌റ്റോ പിന്നീടിത് യൂ ട്യൂബില്‍ പോസ്റ്റ് ചെയ്തു. ലക്ഷക്കണക്കിനാളുകളാണ് ഇത് കണ്ടത്.