ഓട്ടിസമുള്ള യുവാവ് കാറ്റ് പരീക്ഷയില്‍ നേടിയത് 99.97 ശതമാനം; ആര്‍ക്കും പ്രചോദനമാണ് ഈ ജീവിതം

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 8, Jan 2019, 6:53 PM IST
man with mild autism scores 99.97% in CAT exam
Highlights

പത്ത് വയസ് മുതൽ ഓട്ടിസം ബാധിച്ച മിഹിർ കാപ്സെ, കാറ്റ് പ്രവേശന പരീക്ഷയിൽ 99.97 ശതമാനം മാർക്കോടെയാണ് വിജയിച്ചത്. അമേരിക്കൻ ധനകാര്യ സ്ഥാപനമായി ജെപി മോർഗനിൽ ക്വാളിറ്റി അനലിസ്റ്റായ കാപ്സെ പുനെ എൻജിനീയറിങ് കോളേജിൽ നിന്ന് ബി ടെക് കമ്പ്യൂട്ടറിൽ ബിരുദം നേടിയിട്ടുണ്ട്. 

മുംബൈ: കഠിനാദ്ധ്വാനം ഏത് പ്രതിസന്ധിയെയും മറിക്കടക്കാൻ സഹായിക്കുമെന്ന് പറയുന്നത് എത്ര ശരിയാണ്. മിഹിർ കാപ്സെ എന്ന ഇരുപത്തിയഞ്ചുക്കാരനും കഠിനാദ്ധ്വാനത്തിലൂടെയാണ് തന്റെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളേയും തരണം ചെയ്തത്. കാറ്റ് പ്രവേശന പരീക്ഷയിൽ എറ്റവും മികച്ച വിജയം സ്വന്തമാക്കിയ മിഹിർ യുവാക്കളുടെ റോൾ മോഡലായി മാറിയിരിക്കുകയാണിപ്പോൾ.

പത്ത് വയസ് മുതൽ ഓട്ടിസം ബാധിച്ച മിഹിർ കാപ്സെ, കാറ്റ് പ്രവേശന പരീക്ഷയിൽ 99.97 ശതമാനം മാർക്കോടെയാണ് വിജയിച്ചത്. അമേരിക്കൻ ധനകാര്യ സ്ഥാപനമായി ജെപി മോർഗനിൽ ക്വാളിറ്റി അനലിസ്റ്റായ കാപ്സെ പുനെ എൻജിനീയറിങ് കോളേജിൽ നിന്ന് ബി ടെക് കമ്പ്യൂട്ടറിൽ ബിരുദം നേടിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ കല്യാൺ സ്വദേശിയാണ്.   

കാപ്സെയ്ക്ക് പത്ത് വയസ്സുള്ളപ്പോഴാണ് അദ്ദേഹത്തിന്റെ മാതാപിതാക്കൾ തന്റെ മകൻ സാധാരണ കുട്ടികളെ പോലെയല്ല പെരുമാറുന്നതെന്ന് മനസ്സിലാക്കുന്നത്. പിന്നീട് ഡോക്ടർമാരെ സമീപിച്ചപ്പോഴാണ് മകന് ഓട്ടിസം സ്പെക്ട്രം ഡിസോഡറിന്റെ (ASD) ലക്ഷണങ്ങളുണ്ടെന്ന് മാതാപിതാക്കൾ തിരിച്ചറിയുന്നത്. 

''പൊതു സമൂഹത്തിന്റെ ഭാഗമാകുക എന്നത് തന്റെ മകനെ സംബന്ധിച്ചിടത്തോളം എളുപ്പമല്ല. കാരണം കാപ്സെയെ ആരും എളുപ്പത്തിൽ അംഗീകരിക്കില്ല'' കാപ്സെയുടെ അമ്മ ജാൻവി പറയുന്നു. 

ഓട്ടിസം ഒരു രോഗമല്ല. അജ്ഞാത കാരണങ്ങളാൽ തലച്ചോറിനുണ്ടാകുന്ന ഒരു അവസ്ഥയാണ്. ഫിറ്റ്സുള്ള പനിയോ, റിഗ്രഷൻ എന്ന അവസ്ഥയോ ഇതിന് കാരണമാകാം. ഓാട്ടിസ ബാധിതരായ ആളുകൾ സാധാരണക്കാരെക്കാൾ വളരെ കഴിവും ബുദ്ധിയും പ്രതിഭയും ഉള്ളവരായിരിക്കും. പക്ഷേ പ്രതികരണ ശേഷിയോ ഫലപ്രദമായി ആശയവിനിമയം നടത്താനുള്ള കഴിവോ കുറവായിരിക്കും. കാൽസ്യത്തിന്റെ കുറവ്, ഗർഭ കാലത്ത് അമ്മമാർ കഴിക്കുന്ന ഗുളികകൾ, മാറുന്ന സൈബർ സംസ്കാരം, മൊബൈലിന്റെ സ്വാധീനം, അണുകുടുംബങ്ങൾ തുടങ്ങിയവയൊക്കെ ഓട്ടിസത്തിന് കാരണമായേക്കാമെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു. 
 

loader