അവളെ ഉപേക്ഷിച്ചുപോയ മനുഷ്യന്,
നന്ദി, അവളുടെ ജീവിതത്തിൽ നിന്നും പോയതിനും അവളെ ഉപേക്ഷിച്ചതിനും നന്ദി. അവളെ സ്നേഹിക്കാൻ എനിക്ക് അവസരം നൽകിയതിനു നന്ദി. അവളെ വേദനിപ്പിച്ചതിനു നന്ദി. അല്ലായിരുന്നുവെങ്കിൽ അവൾ അത്രത്തോളം മൂല്യമുള്ള കാര്യം പഠിക്കുമായിരുന്നില്ല. അവളെ വേദനിപ്പിക്കാതിരിക്കാൻ ഞാൻ പരമാവധി ശ്രമിക്കും, അവൾ കരയുന്നത് എനിക്കു സഹിക്കാനാവില്ല. നീ അവൾക്കു വേണ്ടി ചെയ്യാതിരുന്ന പല കാര്യങ്ങളും ഞാൻ ചെയ്യും, അവൾ തനിച്ചായിരിക്കുമ്പോൾ ഞാനവള്‍ക്കൊപ്പം ഇരിക്കും, അവൾ ഒരു ഓപ്ഷൻ ആണെന്നു തോന്നിക്കാതെ കൂടുതൽ പ്രാധാന്യം അവൾക്കു തന്നെ കൊടുക്കും, അവളുടെ കഥകൾ കേൾക്കും, അവ എത്രത്തോളം ബോറടിപ്പിക്കുന്നതും പഴഞ്ചനുമാണെങ്കിലും പരാതി പറയാതെ കേള്‍ക്കും. അവൾ ചോദിച്ചില്ലെങ്കിലും അവൾക്കു വേണ്ടി സമയം കണ്ടെത്തുകയും സ്നേഹം നൽകുകയും ചെയ്യും. നീ അഭിനന്ദിക്കാൻ പരാജയപ്പെട്ട പെൺകുട്ടിയുടെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കും. അവൾ എന്നോടൊപ്പം ഉണ്ടാകാൻ എന്നെക്കൊണ്ടു കഴിയുന്നതെല്ലാം ഞാൻ ചെയ്യും. അവൾ എങ്ങനെയായിരുന്നാലും ഞാന്‍ സ്നേഹിക്കും, അവൾക്ക് എന്തു വേണമെങ്കിലും അതിനു കൂടെ നിൽക്കും. അവൾക്കു വേണ്ടി നീ പരാജയപ്പെട്ട സ്ഥാനത്ത് ഞാൻ പങ്കാളിയാകും. നീ ചെയ്തതുപോലുള്ള തെറ്റുകൾ ഒരിക്കലും ചെയ്യാത്ത മനുഷ്യനാകും ഞാൻ. അവളെ ഞാൻ ഒരിക്കലും ഉപേക്ഷിക്കില്ല.
വധുവിന്‍റെ മുന്‍കാമുകന് വരന്‍റെ തുറന്നകത്ത്
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന് വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.
Latest Videos
