ഇതിന്റെ വില കേട്ടാല്‍ ഞെട്ടും. 7.95 ഡോളര്‍ ( 541 രൂപ). ഷിപ്പിംഗ് സൗജന്യമാണ്. 

മാവിലകളുടെ രോഗപ്രതിരോധ ഗുണങ്ങളും ആമസോണ്‍ പരസ്യത്തില്‍ വ്യക്തമാക്കുന്നുണ്ട്. പ്രമേഹം ചെറുക്കും, ശബ്ദം പോവുന്നത് പ്രതിരോധിക്കും, വായിലുണ്ടാവുന്ന കുരുക്കള്‍ നീക്കം ചെയ്യാം, വയറിളക്കത്തിന് ഉത്തമം, ക്ഷീണമകറ്റാന്‍ ഉത്തമം എന്നിങ്ങനെയാണ് ഗുണങ്ങള്‍ പറയുന്നത്. 

ഇതിനകം 13 പേര്‍ ഇതു വാങ്ങി അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ഉണങ്ങിയ ഇലകളാണ് ലഭിച്ചത് എന്നതുപോലുള്ള പരാതികളാണ് റിവ്യൂകളില്‍ അധികവും.