ലണ്ടന്‍: ഒന്നും രണ്ടും ലോക യുദ്ധങ്ങള്‍ ഇന്നായിരുന്നെങ്കില്‍ എങ്ങനെയുണ്ടാവും? ഇത്തരമൊരു ആലോചനയാണ് ബ്രസീലിയന്‍ കലാകാരിയായ മറീന അമറാലിനെ പഴയ ഫോട്ടോഗ്രാഫുകളില്‍ എത്തിച്ചത്. ലോകത്തെ മാറ്റിമറിച്ച സംഭവങ്ങളുടെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങള്‍. മറീന ആ ചിത്രങ്ങളെ നിറങ്ങളിലേക്കു കൊണ്ടുവരാനാണ് ശ്രമിച്ചത്. കറുപ്പിലും വെളുപ്പിലും മാത്രം ലോകം കണ്ടിരുന്ന ചിത്രങ്ങള്‍ക്ക് മറീന നിറങ്ങളില്‍ പുതുജീവന്‍ നല്‍കുകയായിരുന്നു. മനോഹരമാണ് മറീനയുടെ ചിത്രങ്ങള്‍.

എങ്ങനെയാണ് മറീനയുടെ ചിത്രങ്ങള്‍ ഉണ്ടായതെന്നു പറയുന്നു ഈ വീഡിയോകള്‍