ഉത്തര്‍പ്രദേശിലെ ഗാസിയാപൂര്‍ ജില്ലയിലാണു സംഭവം. തരണ്‍പൂര്‍ ഗ്രാമത്തില്‍ നിന്നു വീട്ടുകാരും സുഹൃത്തുക്കളോടുമൊപ്പം വിവാഹം ഉറപ്പിച്ചു തിരിച്ചു വീട്ടില്‍ എത്തുന്നിടം വരെ ജയപ്രകാശ് എന്ന യുവാവിനു കല്യാണത്തിന് എതിര്‍പ്പൊന്നും ഇല്ലായിരുന്നു. എന്നാല്‍ വിവാഹ ചടങ്ങായാ ബാരത്ത് കഴിഞ്ഞപ്പോള്‍ വധുവിനെ വീട്ടിലേയ്ക്ക് കൂട്ടില്ല എന്നു ജയ്പ്രകാശ് അറിയിച്ചു. 

താലികെട്ടുന്നതിനു സമാനമായ ചടങ്ങാണു ബാരാത്ത്. കല്യാണത്തില്‍ നിന്നു പിന്മാറുമെന്നായപ്പോള്‍ ഇത്രയും ഭംഗിയില്ലാത്തവളെ ഞാന്‍ വീട്ടിലേയ്ക്ക് കൊണ്ടു പോകില്ലെന്നായി വരന്‍. നാട്ടുകാര്‍ ബഹളം വച്ചപ്പോള്‍ സമൂഹത്തിനു മുന്നില്‍ ഭംഗിയില്ലാത്തവളെ കെട്ടിയവന്‍ എന്നു കേള്‍ക്കേണ്ടി വരും എന്നും അതിനാലാണു താന്‍ അവളെ നിരസിച്ചതെന്നും യുവാവു പറഞ്ഞു.

എന്നാല്‍ പെണ്‍കുട്ടി ഈ സമയത്തും വിവാഹത്തിനു തയാറായിരുന്നു. ഭംഗിയല്ല സ്‌നേഹമാണു വലുത് എന്നും അതുകൊണ്ടാണ് ഇത്രയുമായിട്ടും വധു ജയ്പ്രകാശിനെ ഉപേക്ഷിക്കാത്തത് എന്നും പറഞ്ഞ് വീട്ടുകാരും പോലീസും ചേര്‍ന്ന് ഇയാളുടെ സമ്മതം വാങ്ങുകയായിരുന്നു.

തുടര്‍ന്നു പെണ്‍കുട്ടിയെ വിവാഹം ചെയ്ത് ഇയാള്‍ വീട്ടിലേയ്ക്കു കൊണ്ടു പോകാന്‍ തയാറായി. ഇത്തരക്കാരെ വിവാഹം ചെയ്യാതിരിക്കുകയാണു പെണ്‍കുട്ടികള്‍ ചെയ്യേണ്ടത് എന്ന അഭിപ്രായമായിരുന്നു സോഷില്‍ മീഡിയയ്ക്ക്.