നടന്‍ ഉമ്മര്‍, പ്രേംനസീര്‍ എന്നിവരൊക്കെ വീഡിയോയുടെ ഭാഗമാവുന്നുണ്ട് 

കല്ല്യാണമിപ്പോള്‍ ന്യൂജെന്‍ ആണ്. കല്ല്യാണത്തിന് മുമ്പേയുള്ള ഫോട്ടോഷൂട്ടും, കല്ല്യാണം ക്ഷണിക്കലും, കല്ല്യാണവും എല്ലാം വെറൈറ്റി ആകണമെന്ന് നിര്‍ബന്ധമാണ് പലര്‍ക്കും. അങ്ങനെ വ്യത്യസ്തമായൊരു കല്ല്യാണ വീഡിയോ ആണിത്.

കോട്ടയം സ്വദേശി രഘുരാജ് ഭാസിയാണ് വീഡിയോയ്ക്ക് പിന്നില്‍. കെ. ജി ശരത് കുമാറാണ് സംവിധാനം. ക്ഷണപത്രവും ഇതേ രീതിയില്‍ തന്നെയാണ് തയ്യാറാക്കിയിരിക്കുന്നത്. നടന്‍ ഉമ്മര്‍, പ്രേംനസീര്‍ എന്നിവരൊക്കെ വീഡിയോയുടെ ഭാഗമാവുന്നുണ്ട്. അഖില്‍, അശ്വതി എന്നിവരുടെ വിവാഹത്തിന് വേണ്ടിയാണ് വീഡിയോ തയ്യാറാക്കിയത്.

'അഖിലിന് അഭിനയിക്കാനിഷ്ടമാണ്. അഖിലിന്‍റെ അഭിനയഭ്രാന്ത് കണ്ടിട്ടാണ് ഇങ്ങനെ വ്യത്യസ്തമായൊരു വീഡിയോ തയ്യാറാക്കിയതെ'ന്ന് രഘുരാജ് ഭാസി പറയുന്നു. ഏതായാലും നിരവധി പേരാണ് മൂന്നു ദിവസം മുമ്പ് രഘുരാജ് പോസ്റ്റ് ചെയ്ത വീഡിയോ കണ്ടത്.