നൈനയ്ക്ക് 17 വയസ്സ്. ദില്ലിയിലെ വസന്ത് വാലി സ്‌കൂളില്‍ വിദ്യാര്‍ത്ഥിനി. ഈയടുത്ത്, സ്‌കൂളില്‍ നടന്ന പരിപാടിയില്‍ നൈന ഒരു കാര്യം തുറന്നു പറഞ്ഞു. താന്‍ ട്രാന്‍സ് ജെന്‍ഡറാണ്.

Add Asianetnews as a Preferred SourcegooglePreferred

ജനിച്ചത് ആണ്‍കുട്ടിയായാണ്. കൃഷ്ണ എന്നായിരുന്നു പേര്. ചെറുപ്പത്തിലേ പെണ്‍കുട്ടികളെ പോലെ ഒരുങ്ങാനായിരുന്നു ഇഷ്ടം. നിറമുള്ള വസ്ത്രങ്ങള്‍. നിറപ്പകിട്ടുള്ള സ്വപ്‌നങ്ങള്‍. പിന്നെയാണ് തിരിച്ചറിഞ്ഞത്, രൂപത്തിലേയുള്ളൂ, ആണ്‍ സ്വഭാവം. 

പെണ്ണാവാനാണ് ഇഷ്ടമെന്ന തിരിച്ചറിവ് കുടുംബത്തില്‍ വലിയ പ്രശ്‌നങ്ങള്‍ തുടക്കത്തില്‍ ഉണ്ടാക്കി. എന്നാല്‍, അമ്മ മിഷി പെട്ടെന്ന് ഇതിനെ അംഗീകരിച്ചു. ഈ അവസ്ഥയില്‍ പിന്തുണ നല്‍കി. ഇപ്പോള്‍, കൃഷ്ണയില്ല. നൈനയാണ്. ആണായിരുന്നു താനെന്നും തന്റെ ലൈംഗിക കര്‍തൃത്വം ഭിന്നമാണെന്നും തുറന്നു പറഞ്ഞ ഈ പെണ്‍കുട്ടി തന്നെക്കുറിച്ചു തന്നെ സംസാരിക്കുകയാണ് ഈ വീഡിയോയില്‍: