മെക്‌സികോ: പട്ടാപ്പകല്‍ നഗരത്തിലെ പര്യസ്യ ബോര്‍ഡുകളില്‍ പ്രത്യക്ഷപ്പെട്ട പോണ്‍ വീഡിയോകള്‍ കണ്ട് യാത്രക്കാരും നഗരവാസികളും ഞെട്ടി. മെക്‌സിക്കോയിലെ തിരക്കുള്ള റോഡില്‍ സ്ഥാപിച്ചിട്ടുള്ള ഡിജിറ്റല്‍ പരസ്യ ബോര്‍ഡിലാണ് പോണ്‍ വീഡിയോ പ്രത്യക്ഷപ്പെട്ടത്. വെള്ളിയാഴ്ചയാണ് മിനുറ്റുകളോളം വീഡിയോ പ്രത്യക്ഷപ്പെട്ടത്.
സൈറ്റ് ഹാക്ക് ചെയ്തതിനാലാണ് പോണ്‍ വീഡിയോ പരസ്യ ബോര്‍ഡില്‍ കടന്ന് കൂടിയതെന്നാണ് പരസ്യ കമ്പനിയുടെ വിശദീകരണം. ടീം വ്യൂവര്‍ പ്രവര്‍ത്തിക്കുന്നതും ഡിജിറ്റല്‍ ബോര്‍ഡില്‍ കാണാമായിരുന്നു. സംഭവം കണ്ട യാത്രക്കാരില്‍ ചിലര്‍ ഫോട്ടോയും വീഡിയോയും സോഷ്യല്‍ മീഡിയയല്‍ പ്രചരിപ്പിച്ചു. ഇതോടെയാണ് കമ്പനി വിശദീകരണവുമായി രംഗത്തെത്തിയത്.
