കാണാതായ യുവാവിനെ ഒടുവില്‍ കണ്ടെത്തിയത് പെരുമ്പാമ്പിന്‍റെ വയറ്റില്‍ നിന്നും. ഇന്തോനേഷ്യയിലാണ് സംഭവം. ഇന്തോനേഷ്യയിലെ സുല്‍വെസീ എന്ന ദ്വീപിലെ ഇരുപത്തിയഞ്ച് വയസുള്ള അക്ബര്‍ എന്ന കര്‍ഷകനാണ് പെരുമ്പാമ്പിന്‍റെ ഇരയായത്. ഏഴ് മീറ്റര്‍ നീളമുള്ള പെരുമ്പാമ്പാണ് ഇയാളെ വിഴുങ്ങിയത്. 

ഇയാളും സുഹൃത്തുക്കളും ഒരു പാടത്ത് കൊയ്ത്ത് നടത്തുമ്പോഴാണ് ഇയാളെ കാണാതായത്. ഇതിനെ തുടര്‍ന്ന് നടന്ന തിരച്ചിലാണ് ഇരവിഴുങ്ങിയ പെരുമ്പാമ്പിനെ കണ്ടെത്തിയത്. ഇതിനെ കൊലപ്പെടുത്തി വയറ് പരിശോധിച്ചപ്പോഴാണ് യുവാവിനെ കണ്ടെത്തിയത്.