മംഗളുരു സിറ്റി നോര്‍ത്ത് എം.എല്‍.എ മൊഹിയുദ്ദീന്‍ ബാവയ്ക്കാണ് അക്കിടി പറ്റിയത്. കോടീശ്വരനായ എം.എല്‍.എ ശനിയാഴ്ചയാണ് പുതുപുത്തന്‍ കാര്‍ വാങ്ങിയത്.

എം.എല്‍.എയും മകനും കാറും

കാര്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ കൈയിലില്ല. സര്‍വീസ് സെന്ററിലാണ്. എം.എല്‍.എ ബാംഗളുരുവിലായ സമയത്ത് മകന്‍ പെട്രോള്‍ അടിക്കാന്‍ പോയതിനെ തുടര്‍ന്നാണ് കാര്‍ സര്‍വീസ് സ്‌റ്റേഷനിലായത്. പമ്പിലെ ജീവനക്കാര്‍ പെട്രോള്‍ വണ്ടിയില്‍ ഡീസല്‍ അടിച്ചതിനെ തുടര്‍ന്നാണ് വണ്ടി തിരിച്ചയച്ചത്. ഇത്തരം ആഡംബര വണ്ടികളില്‍ പലതും ഡീസലിന്‍േറതായതിനാല്‍, ജീവനക്കാര്‍ തെറ്റിദ്ധരിക്കുകയായിരുന്നുവത്രെ. മകന്‍ പെട്രോള്‍ ആണെന്ന് വ്യക്തമാക്കിയയിട്ടും ജീവനക്കാര്‍ ഡീസല്‍ നിറയ്ക്കുകയായിരുന്നുവെന്നാണ് എം.എല്‍.എ പറയുന്നത്. 

എന്തായാലും അബദ്ധം കാണിച്ച ജീവനക്കാരോട് ക്ഷമിക്കുമെന്നാണ് മംഗളുരുവിലെ ഖനന രംഗത്ത് പ്രവര്‍ത്തിക്കുന്ന ബാവ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ എം.ഡി ആയ ഈ എം.എല്‍.എ പറയുന്നത്. മനുഷ്യരല്ലേ അബദ്ധമൊക്കെ പറ്റും എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്.