കാലിഫോര്‍ണിയ: ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ മോഡല്‍ സോഫിയാ ഹയാത്ത് ഗ്ലാമറിന്റെ ലോകം ഉപേക്ഷിച്ച് ആത്മീയ ജീവിതത്തിലേക്ക് തിരിഞ്ഞു. ശരീര പ്രദര്‍ശനത്തിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ സോഫിയ ഹയാത്ത് സന്യാസിനി ആയി. താന്‍ സന്യാസ ജീവിതത്തിലേക്ക് മാറിയതായി സോഫിയ ഇന്‍സ്റ്റഗ്രാമിലൂടെയാണ് അറിയിച്ചത്.
തന്റെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരാന്‍ പോവുന്നതായി ഏപ്രിലില്‍ സോഫിയ ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പിട്ടിരുന്നു. ' മേക്കപ്പോ മുടിക്ക് ചായം പൂശലോ ഫാഷനോ ഇല്ലങ്കിലും നമ്മള്‍ സുന്ദരികളാണ്. നമ്മള്‍ എന്താണോ ആ നിലയ്ക്ക് തന്നെ പൂര്‍ണ്ണരാണ്. അതല്ലാത്ത ഒരു ബോധം നിങ്ങള്‍ക്ക് തന്നതില്‍ ക്ഷമിക്കുക. ഞാന്‍ മാറി. എല്ലാവരെയും ഞാന്‍ സ്‌നേഹിക്കുന്നു'-ഇതായിരുന്നു സോഫിയയുടെ മെസേജ്.
ഇതിനു ശേഷമാണ് മോഡലിംഗും അഭിനയവുമെല്ലാം നിര്‍ത്തി സോഫിയ സന്യാസിനി ആയി മാറിയത്. ഇപ്പോഴവര്‍ മദര്‍ സോഫിയയാണ്. മോഡലില്‍നിന്നും സന്യാസിനിയിലേക്കുള്ള മാറ്റം സോഫിയയുടെ ഇന്‍സ്റ്റഗ്രാമില്‍ വ്യക്തമാണ്.
സന്യാസിയായ ശേഷമുള്ള പോസ്റ്റുകള്‍
സന്യാസിയാവും മുമ്പുള്ള പോസ്റ്റുകള്‍
1
