2,200 ബ്രെഡ്ഡിന്‍റെ കഷ്ണങ്ങള്‍ കൊണ്ടാണ് ഈ മോണാലിസ നിര്‍മ്മിച്ചിരിക്കുന്നത്. സ്കൂളിന്‍റെ വാര്‍ഷികാഘോഷ ദിവസങ്ങളിലാണ് ആളുകള്‍ക്ക് ബ്രെഡ്ഡില്‍ തീര്‍ത്ത ഈ മോണാലിസയെ കാണാനാവുക. 

ഫുക്കുഓക്ക: ലിയനാർഡോ ഡാ വിഞ്ചിയുടെ മോണാലിസയുടെ വളരെ വ്യത്യസ്തമായ നിര്‍മ്മിതിയാണിത്. നിര്‍മ്മിച്ചത് ജപ്പാനിലെ ഫുക്കുഓക്കയിലെ ഒരു പാചകപരിശീലന കേന്ദ്രത്തിലെ വിദ്യാര്‍ത്ഥികളും. 2,200 ബ്രെഡ്ഡിന്‍റെ കഷ്ണങ്ങള്‍ കൊണ്ടാണ് ഈ മൊണാലിസ നിര്‍മ്മിച്ചിരിക്കുന്നത്. സ്കൂളിന്‍റെ വാര്‍ഷികാഘോഷ ദിവസങ്ങളിലാണ് ആളുകള്‍ക്ക് ബ്രെഡ്ഡില്‍ തീര്‍ത്ത ഈ മോണാലിസയെ കാണാനാവുക. 

30 വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് രണ്ട് മാസം കൊണ്ടാണ് മോണാലിസയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 7.8 അടി നീളവും, 1.5 മീറ്റര്‍ വീതിയുമാണിതിനുള്ളത്. കറുപ്പും വെളുപ്പും ബ്രെഡ്ഡ് ഉണ്ടാക്കുകയായിരുന്നു ഇതിനായി ആദ്യം ചെയ്തത്. പിന്നീടവ മൊരിച്ചെടുത്തു, മുറിച്ചു. പ്ലൈവുഡ്ഡില്‍ ബ്രെഡ്ഡുകള്‍ ചേര്‍ത്തുവെച്ചാണ് ഇതുണ്ടാക്കിയിരിക്കുന്നത്.