അടുത്തിടെ മാംഗോ ചെയ്ത ഒരു കാര്യമാണ് മാംഗോയുടെ ബുദ്ധിയെ പറ്റി ഗവേഷകര്‍ക്ക് മനസിലാകാന്‍ കാരണമായത്. മാംഗോക്കും ഏഴ് കൂട്ടുകാര്‍ക്കും ഓരോ കമ്പ് കൊടുത്തു. പിന്നെ, അവയുടെ മുന്നില്‍ ഗവേഷകര്‍ ഒരു പെട്ടി കൊണ്ടുവെച്ചു. 

ഓക്സ്ഫോര്‍ഡ്: ഇത് മാംഗോ എന്ന കാക്കയുടെ കഥയാണ്. ലോകത്തിലെ തന്നെ ഏറ്റവും ബുദ്ധിയുള്ള കാക്ക ഒരുപക്ഷെ ഈ മാംഗോ ആകും. എന്താണ് കാക്കയുടെ പ്രത്യേകത എന്നല്ലേ? നമ്മള്‍ മനുഷ്യരെപ്പോലെ തന്നെ അവനവന് ആവശ്യത്തിനനുരിച്ചുള്ള സംഭവങ്ങളൊക്കെ മാംഗോ തന്നെയുണ്ടാക്കും. ഓക്സ്ഫോഡ് സര്‍വകലാശാലയിലാണ് മാംഗോയേയും മാംഗോയെ പോലെ ഏഴ് കാക്കകളേയും വളര്‍ത്തുന്നത്. 

അടുത്തിടെ മാംഗോ ചെയ്ത ഒരു കാര്യമാണ് മാംഗോയുടെ ബുദ്ധിയെ പറ്റി ഗവേഷകര്‍ക്ക് മനസിലാകാന്‍ കാരണമായത്. മാംഗോക്കും ഏഴ് കൂട്ടുകാര്‍ക്കും ഓരോ കമ്പ് കൊടുത്തു. പിന്നെ, അവയുടെ മുന്നില്‍ ഗവേഷകര്‍ ഒരു പെട്ടി കൊണ്ടുവെച്ചു. അതിന്‍റെ നടുവിലായി അവയ്ക്കുള്ള ഭക്ഷണവും. പെട്ടിയുടെ രണ്ടുവശങ്ങളില്‍ ഓരോ കുഞ്ഞുവാതിലുകളുണ്ട്. ആദ്യം കൊടുത്ത നീളന്‍ കമ്പുകള്‍ കൊണ്ട് അവയെല്ലാം പെട്ടിക്കകത്തെ ഭക്ഷണമെടുത്തു. 

അടുത്തതായി കാക്കകള്‍ക്ക് കൊടുത്തത് ഒരു സിറിഞ്ചിന്‍റെ ട്യൂബും ആണികളുമായിരുന്നു. നാല് കാക്കകള്‍ അവ കൂട്ടിയോജിപ്പിച്ച് ഭക്ഷണമെടുത്തു. പിന്നീട്, ആ സിറിഞ്ച് ട്യൂബുകളും ആണികളും മൂന്നും നാലുമെണ്ണമാക്കിക്കൊടുത്തു. അത് കൂട്ടിയോജിപ്പിച്ച് ഭക്ഷണമെടുക്കാനായത് നമ്മുടെ മാംഗോ കാക്കയ്ക്ക് മാത്രമാണ്. ട്യൂബുകളും ആണികളും മാംഗോ കൂട്ടിയോജിപ്പിക്കുന്നത് അദ്ഭുതത്തോടെയാണ് ഗവേഷകര്‍ നോക്കിക്കൊണ്ടത്. 

മനുഷ്യര്‍ പോലും ഇത്തരം കഴിവുകള്‍ ആര്‍ജ്ജിക്കുന്നത് ജനിച്ച് കുറച്ച് വര്‍ഷങ്ങളെടുക്കുമ്പോഴാണ്. അതും ആരെങ്കിലും ചെയ്യുന്നത് കണ്ട് പഠിക്കുകയാണ്. ഈ കാക്കകള്‍ക്ക് അത്തരം കാഴ്ചകളോ പരീശീലനങ്ങളോ ഇല്ല. എന്നിട്ടും എങ്ങനെയാണ് മാംഗോ അങ്ങനെ ചെയ്തത് വലിയ കണ്ടുപിടിത്തം തന്നെയാണെന്നാണ് ഗവേഷകരിലൊരാളായ ഒഗസ്റ്റ് വോണ്‍ ബയേണ്‍ പറയുന്നത്.