ബ്രിസ്ബെയ്ന്‍: ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെനില്‍ നിന്നുള്ള രസകരമായ വീഡിയോ വൈറലാകുകയാണ്. ടണലിലൂടെ ബൈക്ക് ഓടിക്കുന്നതിന് ഇടയിലാണ് ആരോണ്‍ വുഡ് എന്ന ബൈക്ക് യാത്രക്കാരന്‍റെ നേരെ ഒരു കിടക്ക പറന്നുവന്നത്. ബാലന്‍സ് നഷ്ടമായി വീണെങ്കിലും കിടക്കയുടെ മുകളിലേക്കായതിനാല്‍ കാര്യമായി ഒന്നും സംഭവിച്ചില്ല. പുറകേ എത്തിയ കാറുകാര്‍ സഹായിക്കാന്‍ ശ്രമിച്ചതോടെ വേഗം തന്നെ കിടക്കയെ റോഡരികിലേക്ക് നീക്കി വലിയ കുഴപ്പങ്ങളില്ലാതെ യാത്ര തുടരാന്‍ ആരോണ്‍ വുഡിനായി. എന്തായാലും കിടക്ക പറത്തി അശ്രദ്ധമായി വാഹനമോടിച്ച ട്രക്ക് ഡ്രൈവറെ ഓസ്‌ട്രേലിയന്‍ പൊലീസ് പൊക്കി. 275 ഓസ്‌ട്രേലിയന്‍ ഡോളര്‍ പിഴ ചുമത്തുകയും ചെയ്തു. ക്യൂന്‍സ് ലാന്‍റ് പോലീസ് തന്നെയാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.