ലിബിയന്‍ മുന്‍ ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫിയുടെ ജന്മനാടാണ് സിര്‍ത്ത്.  തകര്‍ന്നുപോയ നഗരം പുനസ്ഥാപിക്കാന്‍ രാജ്യവും ലോകവും കൂടെ നില്‍ക്കണമെന്നാണ് സിര്‍ത്തിലുള്ളവര്‍ ആഗ്രഹിക്കുന്നത്.

2015ലാണ് സിര്‍ത്ത് ഐഎസിന്‍റെ പിടിയിലാകുന്നത്. 2016ല്‍ ലിബിയന്‍ സൈന്യം നഗരം പിടിച്ചെടുത്തു. സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റിന്‍റെ ശക്തി കേന്ദ്രമായിരുന്നു സിര്‍ത്ത്. എന്നാല്‍, അന്ന് നടന്ന ഏറ്റമുട്ടലില്‍ സിര്‍ത്തിലെ വീടുകളെല്ലാം തകര്‍ന്നു. അവിടെയുണ്ടായിരുന്ന ജനങ്ങള്‍ തിരികെ വന്നപ്പോള്‍ നാമാവശേഷമായ നഗരത്തെയാണ് കണ്ടത്. രണ്ട് വര്‍ഷം കഴിഞ്ഞിട്ടും നഗരം പുനര്‍നിര്‍മ്മിക്കുന്നതിനോ മറ്റോ യാതൊരു നടപടികളുമുണ്ടായിട്ടില്ലെന്ന് ജനങ്ങളാരോപിക്കുന്നു. ബിബിസി തയ്യാറാക്കിയ വീഡിയോ റിപ്പോര്‍ട്ട്. 

ലിബിയന്‍ മുന്‍ ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫിയുടെ ജന്മനാടാണ് സിര്‍ത്ത്. തകര്‍ന്നുപോയ നഗരം പുനസ്ഥാപിക്കാന്‍ രാജ്യവും ലോകവും കൂടെ നില്‍ക്കണമെന്നാണ് സിര്‍ത്തിലുള്ളവര്‍ ആഗ്രഹിക്കുന്നത്.

നഗരത്തിലുള്ളയാള്‍ പറയുന്നു: ഈ നഗരത്തിന്‍റെ ഇങ്ങനെയൊരു അവസ്ഥ കാണാന്‍ മടങ്ങി വരേണ്ടിയിരുന്നില്ല. തിരികെ വന്ന പലരും ഇതുകണ്ട് തളര്‍ന്നുപോയി. എന്‍റെ ഒരു ബന്ധുവിന് സ്വന്തം വീട് തകര്‍ന്നിരിക്കുന്നത് കണ്ട് ഹൃദയാഘാതമുണ്ടായി. അവര്‍ക്കൊന്നും കഴിക്കാന്‍ ഭക്ഷണമോ, കിടപ്പാടമോ ഉണ്ടായിരുന്നില്ല. ഒരാളും അദ്ദേഹത്തിന് നഷ്ടപരിഹാരം നല്‍കിയില്ല ഇതുവരെ. ''

വേറൊരാള്‍ പറയുന്നു; ' നമ്മളെ തകര്‍ക്കുകയാണ് അവരെല്ലാം ചെയ്തത്. ഞങ്ങള്‍ക്ക് വേണ്ടത് ചാരിറ്റി അല്ല. ഞങ്ങളുടെ നാട്, അയല്‍പക്കം എല്ലാം പുനര്‍നിര്‍മ്മിക്കുകയാണ്. അല്ലാത്തപക്ഷം, നമ്മള്‍ യൂറോപ്പിലേക്ക് കുടിയേറിപ്പാര്‍ക്കും. മെഡിറ്ററേനിയന്‍ തീരത്താണ് ഞങ്ങള്‍ താമസിക്കുന്നത്. ആ കാണുന്ന ബോട്ട് യൂറോപ്പിലേക്ക് കൊണ്ടുപോവാന്‍ വലിയ ബുദ്ധിമുട്ടില്ല. '

ഐ.എസ്സിനെതിരെ ഏഴ് മാസം നീണ്ടുനിന്ന യുദ്ധമാണ് നഗരം തകരുന്നതിന് കാരണമായത്. 2011ല്‍ മുഅമ്മര്‍ ഗദ്ദാഫിയുടെ മരണത്തോടെ തന്നെ സിര്‍ത്ത് പല കാരണങ്ങള്‍ കൊണ്ടും ബുദ്ധിമുട്ടിലായിരുന്നു. പിന്നീട് 2015ല്‍ ഐ.എസ് നഗരം പിടിച്ചെടുത്തു. തുടര്‍ന്ന് യുദ്ധവും. ഇപ്പോഴും നഗരത്തില്‍ സൈനികരുണ്ട്. പട്രോളിങ്ങുമുണ്ട്. ഉദ്യോഗസ്ഥന്‍ പറയുന്നത്, സിര്‍ത്ത് പോലെ വലിയൊരു നഗരത്തിന്‍റെ പുനര്‍ നിര്‍മ്മാണം അത്രയൊന്നും എളുപ്പമല്ലെന്നാണ്. ലിബിയയില്‍ നിന്ന് കൂടുതല്‍ സൈന്യത്തെ അനുവദിച്ചില്ലെങ്കില്‍ സൈനികര്‍ക്ക് മടങ്ങേണ്ടിവരുമെന്നും. 

അനവധിയായ യുദ്ധങ്ങളാല്‍ തകര്‍ന്നു പോയ നഗരമാണ് ഗദ്ദാഫിയുടെ സിര്‍ത്ത്. നഗരവാസികള്‍ പറയുന്നത് നഗരത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിനായി ആരും ഒന്നും ചെയ്തിട്ടില്ല എന്നാണ്. പാശ്ചാത്യ ശക്തികള്‍ യുദ്ധത്തിലൂടെ നമ്മുടെ നാട് തകര്‍ത്ത് കളഞ്ഞു. എന്നിട്ടോ നമുക്കായി ഒന്നും ചെയ്തതുമില്ല എന്ന് അവര്‍ കുറ്റപ്പെടുത്തുന്നു. ജന്മസ്ഥലം ഇല്ലാതായിപ്പോയവരുടെ പ്രതികരണം ഇങ്ങനെയല്ലാതെ പിന്നെങ്ങനെ ആയിരിക്കും.

കടപ്പാട്: ബിബിസി