ട്രോളുകളും ചീത്തവിളികളും; 'മുസ്ലീം ഡേറ്റിംഗ് ഗുരു' പറയുന്നു

First Published 12, Oct 2018, 1:17 PM IST
muslim dating guru on troll
Highlights

പെണ്‍കുട്ടികളാരും മാതാപിതാക്കളുടെ അടുത്ത് ചെന്ന് ഞാന്‍ ഒരാളെ ഡേറ്റ് ചെയ്യുകയാണ് എന്ന് പറയില്ല. അങ്ങനെ പറഞ്ഞാല്‍ അവര്‍ വീട്ടില്‍ പൂട്ടിയിടപ്പെടും. അവര്‍ക്ക് കാര്യങ്ങള്‍ വിശദീകരിക്കാനാണ് താന്‍ വീഡിയോ ചെയ്യുന്നത്. 
 

മുസ്ലീം പെണ്‍കുട്ടികള്‍ക്ക് ഇന്‍സ്റ്റഗ്രാമിലൂടെയും യൂട്യൂബിലുടെയും ഡേറ്റിങിനുള്ള ഉപദേശം നല്‍കുന്നതാണ് 'മുസ്ലീം ഡേറ്റിങ് ഗുരു'. എന്നാല്‍, വീഡിയോ കാരണം ട്രോളുകളും, ചീത്തവിളികളും കേള്‍ക്കേണ്ടി വരികയാണെന്ന് 'ഡേറ്റിങ് ഗുരു'വായ തന്ന അല്‍ഗബ്ബാന്‍. ഡേറ്റിങ്ങിനെ കുറിച്ച് വിവിധ കാര്യങ്ങള്‍ വിശദീകരിക്കുന്നതാണ് തന്നയുടെ വീഡിയോ. മുസ്ലീം പെണ്‍കുട്ടികളെ ഉദ്ദേശിച്ചുള്ളതാണ് വീഡിയോ. 

 

അവര്‍ക്ക് ആരും കാര്യങ്ങള്‍ പറഞ്ഞു കൊടുക്കാനുണ്ടാവാറില്ലെന്നും അതിനാലാണ് താന്‍ ഇങ്ങനെയൊരു വീഡിയോ ചെയ്യുന്നതെന്നും തന്ന വ്യക്തമാക്കിയിരുന്നു. അവര്‍ ചതിക്കപ്പെടരുത്. പ്രണയമാണെന്ന് കരുതി ചതിയില്‍ പെടരുത് ഇതൊക്കെ വിശദീകരിക്കുന്നതാണ് വീഡിയോ. 

പെണ്‍കുട്ടികളാരും മാതാപിതാക്കളുടെ അടുത്ത് ചെന്ന് ഞാന്‍ ഒരാളെ ഡേറ്റ് ചെയ്യുകയാണ് എന്ന് പറയില്ല. അങ്ങനെ പറഞ്ഞാല്‍ അവര്‍ വീട്ടില്‍ പൂട്ടിയിടപ്പെടും. അവര്‍ക്ക് കാര്യങ്ങള്‍ വിശദീകരിക്കാനാണ് താന്‍ വീഡിയോ ചെയ്യുന്നത്. 

വീഡിയോ ഇടുന്നതിന്‍റെ പേരില്‍ വേശ്യയെന്നും മറ്റും വിളിക്കുന്നവരുണ്ട്. ഞാന്‍ കൂട്ടബലത്സംഗം ചെയ്യപ്പെടുമെന്ന് പറയുന്നവരുമുണ്ട്. പക്ഷെ, അതൊന്നും തന്നെ ബാധിക്കുന്നില്ല. കാരണം, ഞാന്‍ ചെയ്യുന്നത് നല്ലതിനു വേണ്ടിയാണെന്ന് എനിക്കുറപ്പുണ്ട് എന്നും തന്ന പറയുന്നു. 

വീഡിയോ കാണാം: 


കടപ്പാട്: ബിബിസി

loader