സ്ഥിരമായി ആ ട്രെയിന് പിന്നില്‍ അവളുണ്ട്;  ചുരുളഴിയാത്ത രഹസ്യം

First Published 4, Mar 2018, 9:03 AM IST
Mystery surrounds dog that waits night after night for same train in Mumbai
Highlights
  • ക​ഞ്ചു​മാ​ർ​ഗ് റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ലെ ഒരു നായയുടെ ചുരുളഴിയാത്ത രഹസ്യം വൈറലാകുന്നു

മും​ബൈ: ക​ഞ്ചു​മാ​ർ​ഗ് റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ലെ ഒരു നായയുടെ ചുരുളഴിയാത്ത രഹസ്യം വൈറലാകുന്നു. എന്നും രാത്രി ഒ​രേ ട്രെ​യി​നി​ന്‍റെ പി​ന്നാ​ലെ ഒ​രു തെ​രു​വു നാ​യ ഓ​ടു​ന്ന സം​ഭ​വ​മാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ ചര്‍ച്ചയാകുന്നത്. ജ​നു​വ​രി ര​ണ്ടി​ന് ര​ണ്ടാം ന​മ്പര്‍ പ്ലാ​റ്റ്ഫോ​മി​ലാ​ണ് ആ​ദ്യം ഈ ​നാ​യ​യെ ക​ണ്ട​ത്. ട്രെ​യി​നി​ലെ സ്ത്രീ​ക​ളു​ടെ കമ്പാര്‍ട്ട്മെന്‍റിലേക്ക് നോ​ക്കി നി​ൽ​ക്കു​ന്ന നാ​യ ട്രെ​യി​ൻ മു​ന്‍പോട്ട് ച​ലി​ക്കുമ്പോള്‍ അ​തി​നു പി​ന്നാ​ലെ ഓ​ടു​ക​യും ചെ​യ്തി​രു​ന്നു. നാ​ല് കു​ഞ്ഞു​ങ്ങ​ളു​ടെ അ​മ്മ​യാ​ണ് ഈ ​നാ​യ. ത​ന്‍റെ ഉ​ട​മ​യെ തി​ര​യു​ന്ന​താ​കാം ഈ ​നായ ട്രെ​യി​നി​ന്‍റെ പി​ന്നാ​ലെ ഓ​ടു​ന്ന​ത് എന്നാണ് ചിലര്‍ പറയുന്നത്.

loader