ലണ്ടന്‍: പൂര്‍ണനഗ്നയായി വീട് ക്ലീന്‍ ചെയ്യുന്ന ജോലി, ശമ്പളം മണിക്കൂറില്‍ 4500 രൂപയോളം. നഗ്നതാ വാദികളായ ചില സമൂഹങ്ങള്‍ക്ക് വേണ്ടി നേക്കഡ് ക്ലീനിങ് സര്‍വീസുകള്‍ ഏര്‍പ്പാടാക്കിക്കൊടുക്കുന്ന കമ്പനിയാണിത്. ഇത് ലണ്ടനില്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആരംഭിച്ചത്. തുടര്‍ന്ന് ഇതിന്റെ പ്രവര്‍ത്തനം മാഞ്ചസ്റ്റര്‍ അടക്കമുള്ള നോര്‍ത്തിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. ഇതില്‍ അസഭ്യം കലര്‍ന്ന യാതൊന്നുമില്ലെന്നാണ് ഈ കമ്പനി അധികൃതര്‍ പ്രതികരിച്ചിരിക്കുന്നത്.
തങ്ങളുടെ ഈ ബിസിനസില്‍ ലൈംഗിക ഘടകങ്ങളില്ലെന്നും അവര്‍ പറയുന്നു. നഗ്നതാ വാദികളാണ് ഈ ബിസിനസിന്റെ സേവനം ഭൂരിഭാഗവും പ്രയോജനപ്പെടുത്തുന്നത്. ചിലയിടങ്ങളില്‍ ഇത്തരം ക്ലീനര്‍മാര്‍ക്ക് ആദ്യത്തെ മണിക്കൂറിന് 6500 രൂപയും പിന്നീടുള്ള ഓരോ മണിക്കൂറുകള്‍ക്കും 55 പൗണ്ട് വീതവും നല്‍കി വരുന്ന പതിവുമുണ്ട്.
പൊടിതട്ടല്‍, അലങ്കരിക്കല്‍ , വാക്വമിങ്, ചെടികള്‍ക്ക് നനയ്ക്കല്‍, ബെഡുകള്‍ വൃത്തിയാക്കലും വിരിക്കലും, വാഷിങ് മെഷീനില്‍ അലക്കല്‍, തുണികള്‍ ഇസ്തിയിടല്‍, വിന്‍ഡോകള്‍ വൃത്തിയാക്കല്‍ തുടങ്ങിയ സാധാരണ ക്ലീനിങ് ജോലികളെല്ലാം ഇത്തരക്കാര്‍ നിര്‍വഹിക്കണമെന്നാണ് പരസ്യത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്.
പൂര്‍ണമായും വസ്ത്രമണിഞ്ഞുള്ള ക്ലീനര്‍മാര്‍ക്ക് മണിക്കൂറിന് ആദ്യത്തെ മണിക്കൂറിന് 2500 രൂപയും പിന്നീടുള്ള മണിക്കൂറുകള്‍ക്ക് ഓരോന്നിനും 2000 രൂപയുമാണ് ചാര്‍ജ്. എന്നാല്‍ നഗ്നരായ ക്ലീനര്‍മാരെ വിട്ട് കൊടുക്കുമ്പോള്‍ കമ്പനി ചില കര്‍ക്കശമായ നിയമങ്ങള്‍ അനുസരിക്കാന്‍ വീട്ടുകാരെ നിഷ്‌കര്‍ഷിക്കുന്നുണ്ട്.
ഇതനുസരിച്ച് നേക്കഡ് ക്ലീനര്‍മാരുടെ ഫോട്ടോയോ വീഡിയോ എടുക്കാന്‍ പാടില്ല. കൂടാതെ അവരുടെ ദേഹത്ത് തൊടാനും അനുവദിക്കില്ല. തങ്ങള്‍ രണ്ട് വര്‍ഷം മുമ്പ് ഈ സര്‍വീസ് ലണ്ടനിലാണാരംഭിച്ചതെന്നും ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇത് ജനകീയമായി മാറിയെന്നും കമ്പനിയുടെ ഉടമയായ ലോറ സ്മിത്ത് വ്യക്തമാക്കുന്നു.
