Asianet News MalayalamAsianet News Malayalam

നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?

Nee Evideyaanu Anju Antony
Author
First Published Jul 20, 2017, 7:34 PM IST

Nee Evideyaanu Anju Antony

നഴ്‌സിംഗ് പഠനകാലത്താണ് ഞാന്‍ ആദ്യമായി സെഫിയെ കാണുന്നത്.സ്റ്റുഡന്റ് നഴ്‌സസ് അസോസിയേഷന്റെ(SNA ) സോണല്‍ ഇലക്ഷന്‍ കോട്ടയം കാരിത്താസ് നഴ്‌സിംഗ് കോളേജില്‍ നടക്കുന്നു. പ്രോഗ്രാം ചെയര്‍ പെര്‍സണ്‍ എന്ന പോസ്റ്റില്‍ ഞാന്‍ മത്സരത്തിനുണ്ട്.മറ്റു സ്ഥാനാര്‍ത്ഥികള്‍ എല്ലാരും തന്നെ  കട്ട ഇംഗ്ലീഷില്‍ വോട്ടഭ്യര്‍ത്ഥിച്ചപ്പോള്‍ പാവം ഞാന്‍ മലയാളത്തിലാണ് പ്രസംഗിച്ചത്. ആ ഒരു ആത്മ വിശ്വാസക്കുറവില്‍ അല്പം മൂഡോഫ് ആയി സ്റ്റേജിനു പിന്നില്‍ നില്‍ക്കുമ്പോള്‍ വെളുത്തു തടിച്ച ഒരു കണ്ണടക്കാരി എന്നെ നോക്കി പുഞ്ചിരിച്ചിട്ട് പറയുന്നു,പ്രസംഗം വളരെ  നന്നായിരുന്നൂന്ന്.

സത്യം പറഞ്ഞാല്‍ മരുഭൂമിയില്‍ പെയ്ത മഴപോലെ ആ വാക്കുകള്‍ എന്നെ അടിമുടി കുളിരു പുതപ്പിച്ചു കളഞ്ഞു. പെട്ടെന്നൊരുന്മേഷം എന്നിലാവേശിച്ചു. ആ പുത്തനുണര്‍വില്‍ നില്‍ക്കുമ്പോള്‍ റിസള്‍ട്ട്  വന്നു. ഞാന്‍ അടുത്ത ഒരു കൊല്ലത്തേക്ക് SNA യുടെ ഈസ്റ്റ് സോണ്‍ പ്രോഗ്രാം ചെയര്‍ പേഴ്‌സണ്‍

അനുമോദനങ്ങള്‍. ആശംസകള്‍. ഓത്ത് ടേക്കിങ് സെറിമണി. തെരഞ്ഞെടുക്കപ്പെട്ട  പുതിയ ഭാരവാഹികള്‍ക്കൊപ്പം സ്‌റ്റേജിലിരിക്കവേ എന്റെ തൊട്ടടുത്തിരുക്കുന്നു ആ വെളുത്ത കണ്ണടക്കാരി.അപ്പോഴാണ് എനിക്ക് മനസ്സിലായത്, അവള്‍ ഡയറക്റ്റ് ആയി നോമിനേറ്റ് ചെയ്യപ്പെട്ട ജനറല്‍ സെക്രട്ടറി ആണെന്ന്. കാരിത്താസ് നഴ്‌സിംഗ് കോളേജിലെ സ്റ്റുഡന്റ്. ആലപ്പുഴക്കാരി. സംസാരിച്ചു തുടങ്ങിയപ്പോള്‍ തന്നെ മുമ്പെന്നോ ഗാഢ സൗഹൃദത്തിലായിരുന്നു ഞങ്ങള്‍ എന്നെനിക്കു തോന്നി. പുതിയ ഉത്തരവാദിത്തത്തിന്റെ ബാധ്യതകള്‍ അല്പം ആശങ്കയുണര്‍ത്തിയെങ്കിലും സെഫിയും ഉണ്ടല്ലോ പാനലില്‍ എന്ന ചിന്ത എന്നെ ധൈര്യപ്പെടുത്തി.

പുതിയ ഭാരവാഹികള്‍ക്കൊപ്പം സ്‌റ്റേജിലിരിക്കവേ എന്റെ തൊട്ടടുത്തിരുക്കുന്നു ആ വെളുത്ത കണ്ണടക്കാരി

അക്കാലത്തു എനിക്കു സ്വന്തമായി മൊബൈല്‍ ഫോണ്‍ ഇല്ലാതിരുന്നതിനാല്‍ ഹോസ്റ്റലിലെ നമ്പര്‍ ആണ് കോണ്‍ടാക്ടിനു വേണ്ടി നല്‍കിയിരുന്നത് അസോസിയേഷന്‍  സംബന്ധമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതോടൊപ്പം ഞങ്ങളുടെ സൗഹൃദവും വളര്‍ന്നുകൊണ്ടിരുന്നു.

ആയിടക്ക് ഏതോ ഒരു പ്രോഗ്രാമിന് ശേഷം രാത്രി വളരെ വൈകി മടങ്ങിയെത്തിയപ്പോള്‍ യാദൃശ്ചികമായി കാരിത്താസ് നഴ്‌സിംഗ് കോളേജ് ഹോസ്റ്റലില്‍ തങ്ങാനിടയായി. സങ്കോചമുണ്ടായിരുന്നെങ്കിലും  സെഫിയോടൊപ്പം ഞാന്‍ അവരുടെ ഹോസ്റ്റലില്‍ ആ രാത്രി താമസിച്ചു. ഗവ. കോളേജിന്റെ പ്രാരാബ്ധങ്ങള്‍ നിറഞ്ഞ ഹോസ്റ്റലില്‍ താമസിക്കുന്ന എനിക്ക് കാരിത്താസ് മാനേജ്മന്റ് വക ഹോസ്റ്റല്‍ ഒരു അത്ഭുതമായി തോന്നി. വിശാലമായ ആ  നാലു നിലക്കെട്ടിടവും മനോഹരമായ പരിസരവും ആധുനിക സൗകര്യങ്ങള്‍ നിറഞ്ഞ മുറികളും നന്നായി പ്ലാന്‍ ചെയ്ത മെസ്സ് ഹാളുമൊക്കെ എനിക്കൊരുപാടിഷ്ടമായി. മെസ്സില്‍ അന്ന് വിളമ്പിയ ആഹാരം അത്ര പോരെന്നു സെഫിക്ക് തോന്നിയിട്ടാണോ എന്തോ, റൂമില്‍ എത്തി കുറച്ചു സമയം കഴിഞ്ഞു എന്റെ മുന്‍പില്‍ ആവി പറക്കുന്ന മാഗിയും ആപ്പിള്‍ മുറിച്ചതും ടാംഗ് കലക്കിയതുമൊക്കെ നിരന്നു. കുക്കിംഗ് അനുവദനീയമല്ലാത്ത ഹോസ്റ്റലില്‍ മാഗി എങ്ങനെയുണ്ടാക്കി എന്നത്ഭുതപ്പെട്ട എന്നെ ചൂടുവെള്ളവും ഫ്‌ലാസ്‌കുമുണ്ടെങ്കില്‍ ചൊവ്വയില്‍ പോലും മാസിയുണ്ടാക്കാം എന്ന സത്യം സെഫി പഠിപ്പിച്ചു തന്നു. ഹോസ്റ്റല്‍ മുറിയിലെ തന്റെ ഒറ്റക്കട്ടിലില്‍ അലക്കി വച്ചിരുന്ന ഷീറ്റ് വിരിച്ചുതന്നിട്ട് മറ്റു രണ്ടു റൂം മേറ്റ്‌സിനൊപ്പം കിടക്കുമ്പോള്‍ സെഫി പറഞ്ഞു, നിനക്ക് രാവിലെ എഴുന്നേല്ക്കാന്‍ ഞാന്‍ അലാം  വെച്ചിട്ടുണ്ട്.

ചുരുങ്ങിയ സമയം കൊണ്ട് അവിടെ നിന്നും ഞാന്‍ അനുഭവിച്ചത് ഒരു കൂടപ്പിറപ്പിന്റെ കരുതല്‍. രാവിലെ യാത്രപറഞ്ഞിറങ്ങുമ്പോള്‍ സെഫിയെക്കൂടി എന്റെ കോളേജിലേക്ക് കൊണ്ടുപോകാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് ഞാന്‍ വെറുതെ ആശിച്ചു.

പിന്നെയും പല പ്രോഗ്രാമുകളിലായി ഞങ്ങള്‍ പരസ്പരം കണ്ടെങ്കിലും അടുത്തിടപഴകാന്‍ ഒരവസരം കിട്ടിയത് കൊല്ലം കൊട്ടിയത്ത് നടന്ന  SNA ലീഡര്‍ഷിപ് ട്രെയിനിംഗ് ക്യാമ്പില്‍ വച്ചാണ്. കേരളം മുഴുവനുമുളള SNA ഭാരവാഹികള്‍ പങ്കെടുത്ത, ഞങ്ങള്‍ ഓരോരുത്തരും സ്വയം മറന്നാസ്വദിച്ച, അറിവും ആത്മവിശ്വാസവും ഒപ്പം ഒരു പിടി നല്ല സൗഹൃദങ്ങളും പകര്‍ന്നു തന്ന നാലു ദിനങ്ങള്‍. അവിടെവച്ചാണ് സെഫി എന്ന സുഹൃത്തിനെ ഞാന്‍ കൂടുതലായി മനസ്സിലാക്കുന്നത്. നന്നായി പെരുമാറാന്‍ അറിയുന്ന, മാന്യമായ ഭാഷയില്‍ മാത്രം സംസാരിക്കുന്ന സ്‌നേഹമുളള കുട്ടി. എന്റെ ചെറിയ ചെറിയ കാര്യങ്ങളില്‍ പോലും സെഫി കാട്ടിയിരുന്ന കരുതല്‍ പലപ്പോഴും എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ പേരും തന്‍കാര്യപ്രസക്തരായ ഈ ലോകത്ത് ഒപ്പമുള്ളവരുടെ കൊച്ചു കൊച്ചു കാര്യങ്ങള്‍ ശ്രദ്ധിച്ചു പെരുമാറുക എന്നതൊരു നിസ്സാരകാര്യമല്ല.

സെഫിയുടെ നമ്പര്‍ എവിടെയോ എഴുതിവച്ചിരുന്നത് ഹോസ്റ്റല്‍ വെക്കേറ്റ് ചെയ്ത വഴി  നഷ്ടപ്പെട്ടു

സെഫിയെക്കുറിച്ചോര്‍ക്കുമ്പോള്‍ പലപ്പോഴും എന്റെ സ്വാര്‍ത്ഥത നിറഞ്ഞ മനോഭാവം എന്നെ ലജ്ജിപ്പിച്ചിട്ടുണ്ട്.വളരെ കുറച്ചു സമയം മാത്രമേ പരസ്പരം കാണുകയും ഇടപഴകുകയും ചെയ്തിട്ടുള്ളൂ എങ്കിലും സെഫി എന്റെ മനസ്സില്‍ ഇന്നും വിലപിടിച്ചൊരു സൗഹൃദമാണ്.

സെഫിയുടെ നമ്പര്‍ എവിടെയോ എഴുതിവച്ചിരുന്നത് ഹോസ്റ്റല്‍ വെക്കേറ്റ് ചെയ്ത വഴി  നഷ്ടപ്പെട്ടു പോയപ്പോള്‍ എനിക്ക് നഷ്ടമായാത് ഏറെ പ്രിയമുള്ളൊരു കൂട്ടുകാരിയെകൂടിയാണ്. വര്‍ഷങ്ങള്‍ക്കിപ്പുറവും സെഫിയെ ഞാന്‍ ഓര്‍ത്തുകൊണ്ടേയിരിക്കുന്നു.ഫേസ് ബുക്ക് സെര്‍ച്ചുകള്‍ക്ക് ഇതുവരെ അവളെ കണ്ടുപിടിച്ചു തരാനായിട്ടില്ല.

ഒരുപക്ഷെ  ഇപ്പോഴവള്‍ വിവാഹിതയായിരിക്കും. ഒന്നോ രണ്ടോ കുഞ്ഞുങ്ങളുടെ അമ്മയായിരിക്കും ചിലപ്പോള്‍ ഇന്ത്യ വിട്ടു മറ്റേതെങ്കിലുമൊരു രാജ്യത്ത് സ്ഥിരതാമസമായിരിക്കും. 

പ്രിയ കൂട്ടുകാരീ  എവിടെയായിരുന്നാലും, നീ സുഖമായിരിക്കുക!

എന്നെങ്കിലും കണ്ടുമുട്ടാന്‍ വിധിയുണ്ടെങ്കില്‍ നമുക്ക് വീണ്ടും പങ്കുവയ്ക്കാം നമ്മുടെ ഹൃദയബന്ധത്തിന്റെ മധുര സ്മരണകള്‍. പിന്നിട്ട വഴികളിലെ സ്‌നേഹനൊമ്പരങ്ങള്‍. പ്പം, മാറിയ ജീവിതത്തിന്റെ നിറഭേദങ്ങളും.    

നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!

നിഷ മഞ്‌ജേഷ്: ബാലമുരുകാ,  നീയിത് വായിക്കുമോ?​

ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'

അന്‍വര്‍ മൂക്കുതല​: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!

ലിജി സെബി​: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!

സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!​

നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!

അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!

റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍

ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!

നിജു ആന്‍ ഫിലിപ്പ്​: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!

ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത  ആ ഇരുപത് രൂപാ നോട്ട്!

സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!​

സോഫിയ  ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!

ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!

അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...

ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!​

ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?​

      
             

Follow Us:
Download App:
  • android
  • ios