Asianet News MalayalamAsianet News Malayalam

സൗദി ജയിലില്‍നിന്നിറങ്ങി നീ പോയതെങ്ങോട്ടാണ്?

Nee Evideyaanu Bins Thomas
Author
Thiruvananthapuram, First Published Aug 21, 2017, 4:40 PM IST


Nee Evideyaanu Bins Thomas

ആദ്യമായി പ്രവാസിയായതിന്റെ പ്രയാസങ്ങള്‍ അനുഭവിച്ചു കഴിയുന്ന കാലം. ഒന്നിനോടും പൊരുത്തപ്പെടാന്‍ കഴിയാതെ തിരിച്ചു നാട്ടിലേക്കു പോകുന്നതിനെ പറ്റി ആലോചിച്ച നാളുകള്‍. ഏറ്റവും കൂടുതല്‍ എന്നെ വിഷമിപ്പിച്ചത് കൂട്ടത്തില്‍ ഒരു മലയാളി ഇല്ലെന്നതായിരുന്നു. റൂമില്‍ ഞങ്ങള്‍ മൂന്നുപേര്‍. ഒരു പാകിസ്താനിയും,ഒരു നേപ്പാളിയും, ഞാനും. ഹിന്ദി ലവലേശം അറിയില്ലാത്തതിനാല്‍ ഇവന്മാരോട് ആംഗ്യഭാഷ പറഞ്ഞു പിടിച്ചു നിന്ന കാലം.

പാക്കിസ്ഥാനിയോട് കേരള ആദ്മിയെ പറ്റി നേപ്പാളി പറയുന്നത് കേട്ടാണ് ഒരു മലയാളിക്ക് ഇത്രയും വിലയുണ്ടന്ന് ഞാന്‍ മനസ്സിലാക്കുന്നത്.

കേരളത്തില്‍ ഉള്ളവരെല്ലാം നല്ല വിദ്യാഭ്യാസം ഉള്ളവരാണ്. പരസ്പരം സഹായിക്കുന്നവരാണ്. നല്ല നാടാണ് കേരളം. മുഴുവന്‍ മനസ്സിലായില്ലെങ്കിലും അറിയാവുന്ന ഹിന്ദി വെച്ച്  ഇങ്ങനെയൊക്കെയാ അവന്‍ പറഞ്ഞതെന്ന് ഞാന്‍ ഊഹിച്ചു.

വേറെ മലയാളി ഇല്ലാത്തതിനാലും, അത്യാവശ്യം ബഹുമാനത്തില്‍ ഒക്കെ അവന്‍ എന്നോട് ഇടപെടുന്നതിനാലും പതിയെ ഞാന്‍ അവനുമായി ചങ്ങാത്തത്തില്‍ ആയി. എന്റെ ആഗ്രഹപ്രകാരം നേപ്പാളി എന്നെ ഹിന്ദി പഠിപ്പിക്കാന്‍ ശ്രമം ആരംഭിച്ചു. കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ അവനോടു പറഞ്ഞു.

'നീ മലയാളം പഠിക്കുന്നത് ആയിരിക്കും എളുപ്പമെന്ന്'

അവന്‍ പറയുന്നത് ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഷ മലയാളമാണെന്ന്.  ഏതായാലും വേറെ നിവൃത്തി ഇല്ലാത്തതിനാല്‍ ഞാന്‍ കുച്ച് കുച്ച് ഹിന്ദി പറയാന്‍ തുടങ്ങി.

'ചേട്ടാ.. നേപ്പാള്‍ മേം ഭൂകമ്പ ആയാ. മേരാ ഗാവ് മേം തോ മുസീബത് ആയാ. മേം കാള്‍ കര്‍ദിയാ..കോയി  നഹീ മിലാ ചേട്ടാ.. ദേഘോ'

അങ്ങനെ ഞാന്‍ പാകിസ്താനിയും, നേപ്പാളിയുമായി തട്ടിമുട്ടി സംസാരിക്കാന്‍ തുടങ്ങി. പാകിസ്താനി അധികം മിണ്ടാട്ടം ഇല്ലാതിരുന്നതിനാല്‍ നേപ്പാളി ആയിട്ടായിരുന്നു  കൂടുതലും കമ്പനി.

അവന്റെ പേര് വിനോദ് മണ്ഡല്‍. നേപ്പാളികള്‍ രണ്ട് തരമുണ്ട്. ഒന്ന് ചൈനീസുകാരെപ്പോലെ ഉള്ള പഹാറികളും , മറ്റൊന്ന് ബംഗാളികളെപ്പോലെ തോന്നിക്കുന്ന മദേശികളും.  വിനോദ് മണ്ഡല്‍ മദേശി  ഗണത്തില്‍ പെടും.പഹാറികള്‍ക്ക് ചൈനയോടാണ് ചായ്‌വ്. പഹാറികള്‍ക്ക് ഇഷ്ടം പോലെ ഗേള്‍ഫ്രണ്ട് ഉണ്ടന്നുള്ളതായിരുന്നു വിനോദിന് അവരോടു അസൂയ തോന്നിയിരുന്ന ഏക കാര്യം. മദേശികളുടെ സംസ്‌ക്കാരം ഇന്ത്യക്കാരുടെപ്പോലെ തന്നെയാണ്.  ഇന്ത്യയേയും, ഇന്ത്യക്കാരേയും ഒത്തിരി ഇഷ്ടമാണെന്ന്അവന്റെ സംസാരത്തില്‍ നിന്നും എനിക്ക് മനസ്സിലായി.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിദ്യാസമ്പന്നര്‍ കേരളത്തിലാണുള്ളതെന്ന അറിവാണ് അവനു മലയാളിയോട് ഇത്ര ബഹുമാനം തോന്നാന്‍ കാരണം. പ്രീഡിഗ്രി അത്ര മോശം ഡിഗ്രിയൊന്നും അല്ലന്നുള്ള ശ്രീനിവാസന്റെ ഡയലോഗില്‍ ആശ്വസിച്ചു ജീവിക്കുന്ന നമ്മളും ഉള്ള ബഹുമാനം പോകണ്ടാന്നു വെച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഒന്നും നടത്തിയില്ല.

ഏഴാം ക്ലാസ്സില്‍ വെച്ച് അച്ഛന്‍ മരിച്ചപ്പോള്‍ കുടുംബത്തിന്റെ ഭാരം ചുമലിലേറ്റിയ അവന്  പഠിക്കുവാനുള്ള ആഗ്രഹം ഉപേക്ഷിക്കേണ്ടി വന്നു.  ഒരു വീട് വെക്കണമെന്നും, ഒരു ട്രാക്ടര്‍ വാങ്ങണമെന്നും ഉള്ള ആഗ്രഹവും പേറിയാണ് അവന്‍ ഈ മരുഭൂമിയിലേക്ക് വന്നത്.

ഡ്യൂട്ടി കഴിഞ്ഞ്  റൂമില്‍ എത്തിയാലുടന്‍  അവന്‍ ഫോണുമായി ഘര്‍വാലിയെ (ഭാര്യ) വിളിക്കാന്‍ വെളിയിലേക്കിറങ്ങും. ഞങ്ങളുടെ റൂമിന് മുന്‍പില്‍ ഒരു കൊച്ചുമരം ഉണ്ട്.റൂമിലുള്ള ഞങ്ങള്‍ക്ക് ശല്യമാകല്ലെന്നു കരുതിയാവും   ആ മരത്തിനടിയില്‍ ഇരുന്നാണ്  അവന്റെ ഫോണ്‍ വിളി.അത് മിക്കവാറും മണിക്കൂറോളം നീളും. ഫോണ്‍ വിളി കഴിഞ്ഞാലേ ഫുഡ് പോലും കഴിക്കുകയുള്ളൂ.

ഞാന്‍ ഒരു ദിവസം അവനോടു ചോദിച്ചു.

'ഫുഡ് കഴിച്ചിട്ട് നിനക്ക് ഫോണ്‍ വിളിച്ചാല്‍ പോരേ?'

'മുഷ്‌ക്കിലാ ചേട്ടാ..' (ഒരു പ്രത്യേക താളത്തില്‍ 'ചേട്ടാ 'എന്നാണ് അവന്‍ എന്നേ വിളിക്കാറ് )

പലപ്പോഴും ഞാന്‍ അറിഞ്ഞു രാത്രിയില്‍ അവന്‍ ഡോര്‍ തുറന്നു പുറത്തോട്ടു പോകുന്നതും, വരുന്നതും.

ഘര്‍വാലി എട്ടു മണിക്ക് ഉറങ്ങുമെന്ന്. അതിന് മുന്‍പ് വിളിച്ചാലേ ഫോണ്‍ എടുക്കൂ.ഒരു ദിവസം ഘര്‍വാലിയെ ഫോണില്‍ കിട്ടിയില്ലെങ്കില്‍ അവന്  ഭയങ്കര ടെന്‍ഷന്‍ ആണ്. അങ്ങനെ വന്നാല്‍ പിറ്റേദിവസം വെളുപ്പിനെ നാലുമണിക്ക് എഴുന്നേറ്റു വിളിക്കും. നേപ്പാളിലെ ഏഴുമണിക്ക് ഘര്‍വാലി ഘേത്തില്‍ (നെല്‍പ്പാടം )പണിക്കു പോകുമത്രെ. സൗദിയിലെയും, നേപ്പാളിലെയും സമയം തമ്മില്‍  രണ്ടര മണിക്കൂര്‍ വിത്യാസം ഉണ്ട്.

ഫുഡ് കഴിക്കുന്നതില്‍ കൂടുതല്‍ തുക അവന്‍ ഫോണ്‍ വിളിക്കാന്‍ ചിലവാക്കിയിരുന്നു.അതിന് ഞാനവനെ പലപ്പോഴും വഴക്ക് പറഞ്ഞിട്ടുണ്ട്. അപ്പോഴെല്ലാം അവന്‍ പറയും..

'ഫുഡ് കല്ലിവല്ലി ചേട്ടാ..  ഫോണ്‍ സെറൂറി'

ഞങ്ങളുടെ കമ്പനിയുടെ മാനേജര്‍ ഒരു സൗദി ആയിരുന്നു. ഒരു മനസ്സലിവും ഇല്ലാത്ത ഒരാള്‍. നേപ്പാളി ലേബര്‍ ആയതിനാല്‍ സൗദി ആഴ്ചയില്‍ ഒരിക്കല്‍ അയാളുടെ വീട് ക്ലീന്‍ ചെയ്യിക്കാന്‍ അവനെയും കൊണ്ട് പോകുമായിരുന്നു. ആദ്യമൊക്കെ പൈസ കൊടുത്തിരുന്നങ്കിലും പിന്നീട് അത് നിലച്ചു.എന്നിട്ടും  അവന്‍ ഒന്നും പറയാതെ ആ ജോലിക്ക് ചെയ്തിരുന്നു .

ഒരു ദിവസം രാത്രി ഒരെട്ടുമണി സമയത്ത്  ഞാന്‍ വീട്ടിലോട്ട് വിളിച്ചോണ്ടിരുന്നപ്പോഴാണ് വിനോദ് മണ്ഡല്‍ പുറത്ത് നിന്നും ഡോര്‍ ശക്തിയില്‍ തള്ളിത്തുറന്നു അകത്തേക്ക് വന്നത്. ഡോര്‍ ഭിത്തിയില്‍ ഇടിച്ച ഒച്ച കേട്ട് ഞാന്‍ തല ഉയര്‍ത്തി നോക്കി.

'ചേട്ടാ.. നേപ്പാള്‍ മേം ഭൂകമ്പ ആയാ. മേരാ ഗാവ് മേം തോ മുസീബത് ആയാ. മേം കാള്‍ കര്‍ദിയാ..കോയി  നഹീ മിലാ ചേട്ടാ.. ദേഘോ'

അവന്‍ എന്റെ നേരെ മൊബൈല്‍ നീട്ടി. എല്ലാം തകര്‍ന്നു കിടക്കുന്ന കാഴ്ചകള്‍ ന്യൂസില്‍ വന്നുകൊണ്ടിരിക്കുന്നു.

'ഒന്നും സംഭവിക്കില്ല. നീ ടെന്‍ഷന്‍ അടിക്കാതെ ഇരിക്കൂ. 'എന്ന് പറഞ്ഞ് ഞാനും, പാകിസ്താനിയും കൂടെ അവനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ അവന്റെ മുഖത്തറിയാമായിരുന്നു എത്രമാത്രം ആശങ്കയില്‍ ആണ് അവനെന്ന്. ഇരിപ്പുറക്കാതെ അവന്‍ പുറത്തേക്കു പോയി.പെട്ടന്ന് തന്നെ അകത്തേക്ക് വന്നു.

'ചേട്ടാ.. പത്താ നഹി ഉതര്‍ ക്യാ ഹോഗയാ.. ?മേരാ ബീവി, ബെച്ചാ, മാതാ.. സായത്....?'

'നഹി മണ്ഡല്‍.. ആപ് ടെന്‍ഷന്‍ മത് കരോ.. ആപ്കാ ഘര്‍ കാ കുച്ച് നഹി ഹോഗാ'

അവന്‍ ഫോണില്‍ ട്രൈ ചെയ്തുകൊണ്ടേ ഇരുന്നു. എന്ത് പറഞ്ഞ് അവനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ ഞങ്ങള്‍ വിഷമിച്ചു.

ഒന്നുകില്‍ സൗദി അവന് മാപ്പ് കൊടുക്കണം. അല്ലങ്കില്‍ ഒരു ലക്ഷം റിയാല്‍ സൗദിക്ക് കൊടുക്കണം.

അന്ന് രാത്രി അവന്‍ ഉറങ്ങിയിട്ടില്ല. പലപ്പോഴും ഞാന്‍ അറിഞ്ഞു രാത്രിയില്‍ അവന്‍ ഡോര്‍ തുറന്നു പുറത്തോട്ടു പോകുന്നതും, വരുന്നതും.

പിറ്റേദിവസവും ഒരു വിവരവും ലഭിച്ചില്ല. വാര്‍ത്തയില്‍  ആ ഭാഗത്തുള്ള ഏതാണ്ടെല്ലാം കല്ലിന്മേല്‍ കല്ലുശേഷിക്കാതെ തകര്‍ന്നുകിടക്കുന്നതാണ് കാണുന്നത്.ആരെയും ബന്ധപ്പെടാന്‍ നോക്കിയിട്ട് അവന് സാധിച്ചില്ല. ഒരു ദിവസം കൊണ്ട് അവന്‍ ഒരു ഭ്രാന്തനെ പോലെ ആയി.

രണ്ടാമത്തെ ദിവസം മാനേജരോട് അവന്‍ എമര്‍ജന്‍സി ലീവ് ചോദിച്ചു. ഞങ്ങളും വിവരങ്ങളെല്ലാം പറഞ്ഞ് എങ്ങനെയെങ്കിലും ലീവ് ശരിയാക്കികൊടുക്കാന്‍ സൗദിയോട് അപേക്ഷിച്ചു. പക്ഷേ ബന്ധങ്ങളുടെ വില അറിയാത്ത സൗദി മാനേജര്‍ അവന്റെ ലീവ് ആപ്ലിക്കേഷന്‍ തള്ളി. രണ്ടുവര്‍ഷത്തെ കോണ്‍ട്രാക്ട് ആയിട്ടില്ലെന്ന്. അതിനുമുന്‍പ് ലീവ് തരാന്‍ പറ്റില്ല പോലും. പോകണമെങ്കില്‍ പതിനായിരം  റിയാല്‍ കെട്ടിവെക്കണം.

ആകെ ഒരു മാസം ആയിരത്തിഇരുന്നൂറ് റിയാല്‍ ശമ്പളം ഉള്ള അവന്‍ എവിടുന്ന് എടുത്തു കൊടുക്കും ഇത്രയും കാശ്. ഞങ്ങളെക്കൊണ്ടും സഹായിക്കാന്‍ നിവൃത്തി ഇല്ലാത്ത അവസ്ഥ..അവനോടൊപ്പം ഞങ്ങള്‍ക്കും കൂടി സങ്കടമായി..

അന്ന് വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞപ്പോള്‍ വീട് ക്ലീന്‍ ചെയ്യാന്‍ വരാന്‍  സൗദി വിനോദിനോട് പറഞ്ഞു.

'അവന്‍ പറഞ്ഞു, പറ്റില്ലെന്ന്. 

സൗദി അവനെ വായില്‍ വന്നതൊക്കെ വിളിക്കാന്‍ തുടങ്ങി. അവനും അറിയാവുന്ന അറബിയില്‍ തിരിച്ചു പറഞ്ഞു. വീട്ടുകാരെക്കുറിച്ചുള്ള ആശങ്കയിലും, ലീവ് കിട്ടാത്തതിന്റെ വിഷമത്തിലും അവന്‍ അങ്ങനെ പറഞ്ഞില്ലെങ്കില്‍ മാത്രമേ അതിശയമുള്ളൂ. പെട്ടെന്ന് സൗദി വിനോദിനെ പിടിച്ചു തള്ളി. വേച്ചുപോയ വിനോദിന്റെ തല ഭിത്തിയില്‍ ഇടിച്ചു.പിന്നെയും അവന്റെ നേരെ പോകാനൊരുങ്ങിയ സൗദിയെ  ഞങ്ങള്‍ പെട്ടെന്ന്  കയറി പിടിച്ചു.

പക്ഷേ, പെട്ടന്ന് സൗദിയുടെ അലര്‍ച്ച അവിടെ മുഴങ്ങി. എന്താണ് സംഭവിച്ചതെന്ന് അറിയാതെ നോക്കുമ്പോള്‍ സൗദിയുടെ നെറ്റിയില്‍ നിന്നും ചെറുതായി രക്തം വരുന്നു. വിനോദ്  മേശപ്പുറത്തിരുന്ന വലിയ  സ്റ്റാപ്ലറും കയ്യില്‍ പിടിച്ചു നിക്കുന്നു. ൗദി ഞങ്ങളെ തള്ളിമാറ്റി പുറത്തേക്കു ഓടി. സൗദിക്കുനേരെ പിന്നെയും അടിക്കാന്‍ ഓങ്ങിയ വിനോദിനെ ഞങ്ങള്‍ വട്ടം പിടിച്ചു മാറ്റി.അവന്‍ കരഞ്ഞുകൊണ്ട് എന്നെ കെട്ടിപ്പിടിച്ചു.

എന്താണ് ചെയ്യേണ്ടതെന്നറിയാത്ത അവസ്ഥ. കാര്യങ്ങള്‍ കൈവിട്ടുപോയിരിക്കുന്നു. സൗദിയിലെ നിയമമനുസരിച്ചു ഒരാളെ മര്‍ദിച്ചാല്‍, അയാളുടെ ദേഹത്തുനിന്നും രക്തം വന്നാല്‍ ഗുരുതരമായ ശിക്ഷ കിട്ടും. അതും ഒരു വിദേശി സൗദിയെ അക്രമിച്ചാല്‍. 

ഞങ്ങള്‍ക്ക് ഒത്തിരി നേരം ആലോചിക്കേണ്ടി വന്നില്ല. രണ്ട് പോലീസ് വണ്ടി ഓഫീസിനു മുറ്റത്ത് വന്നു നിന്നു. കൂടെ സൗദിയും. പോലീസുകാര്‍ വന്ന് വിനോദിനെ പിടിച്ചു കാറില്‍ കയറ്റി. അവന്‍ നിസ്സഹായതയോടെ എന്നേ ഒന്ന് നോക്കി. അവനെയും കൊണ്ട് ആ പോലീസ് വണ്ടി അകന്നുപോയപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

ഞങ്ങള്‍ ആവുന്നതും സൗദിയെ പറഞ്ഞു മനസ്സിലാക്കാന്‍ നോക്കി. അവനോടു ക്ഷമിക്കാനും. ഒരു തരത്തിലും അയാള്‍ വഴങ്ങിയില്ല. ഇനി അവന്‍ നേപ്പാള്‍ കാണില്ലന്നു പറഞ്ഞിട്ട് സൗദിയും പോയി.

പിന്നീട് ഞങ്ങള്‍ അറിഞ്ഞു. ഒന്നുകില്‍ സൗദി അവന് മാപ്പ് കൊടുക്കണം. അല്ലങ്കില്‍ ഒരു ലക്ഷം റിയാല്‍ സൗദിക്ക് കൊടുക്കണം. ഒന്നും നടന്നില്ല. അറിയാവുന്ന  ചില സംഘടനയിലെ ആള്‍ക്കാരെക്കൊണ്ടൊക്കെ സൗദിയോട് സംസാരിച്ചു നോക്കി. അയാള്‍ ഒരു ലക്ഷം റിയാലില്‍ തന്നെ ഉറച്ചു നിന്നു.

ഒരു ദിവസം ഘര്‍വാലിയെ ഫോണില്‍ കിട്ടാതാകുമ്പോള്‍ വട്ട് പിടിച്ചിരുന്ന അവന്‍ എങ്ങനെ സഹിക്കും  വീട്ടുകാര്‍ ജീവനോടെ ഉണ്ടോന്നു പോലും അറിയില്ലാത്ത ഈയവസ്ഥ.

ആറുമാസങ്ങള്‍ക്കു ശേഷം  കമ്പനിയുമായുള്ള എന്റെ  എഗ്രിമെന്റ് കഴിഞ്ഞു. ഞാന്‍ എക്‌സിറ്റ് വാങ്ങി നാട്ടിലേക്കു പോകാന്‍ തീരുമാനിച്ചു. പോകുന്നതിനുമുമ്പ് ഞാന്‍ ആ സൗദിയുടെ അടുത്ത് ചെന്ന് ഒരു വട്ടം കൂടി വിനോദിനുവേണ്ടി യാചിച്ചു. ഞങ്ങള്‍ പ്രവാസികള്‍ക്ക്  പ്രിയപ്പെട്ടവരോടുള്ള സ്‌നേഹം എന്തെന്നും, ബന്ധങ്ങളുടെ വില എന്താണെന്നും എനിക്കറിയാവുന്നപോലെ ഞാന്‍ ആ മനുഷ്യനോട് പറഞ്ഞു. പലപ്പോഴും എന്റെ വാക്കുകള്‍ കടുത്തെങ്കിലും അയാള്‍ ഒരക്ഷരം മിണ്ടിയില്ല.

എമിഗ്രേഷന്‍ കഴിഞ്ഞ്  ഫ്‌ളൈറ്റില്‍ കയറുവാനുള്ള അറിയിപ്പ് വരുന്നതും കാത്ത് ഞാനിരുന്നപ്പോഴാണ് മൊബൈല്‍ ശബ്ദിച്ചത്. ഫോണ്‍ ചെവിയിലേക്ക് വെച്ച ഞാന്‍ പാകിസ്താനി പറഞ്ഞ സന്തോഷവാര്‍ത്ത കേട്ട് ഈശ്വരന് നന്ദി പറഞ്ഞു. 'സൗദി വിനോദിന് മാപ്പ് കൊടുക്കാമെന്നു പറഞ്ഞത്രേ..ഒരു റിയാല്‍ പോലും വേണ്ടാന്ന്.. ' സന്തോഷം നിറഞ്ഞ മനസ്സുമായി ഞാന്‍ നാട്ടിലേക്കു തിരിച്ചു.

ജീവിതത്തിരക്കുകളില്‍ അവന്‍ എന്റെ മനസ്സില്‍ നിന്നും മാഞ്ഞുപോയിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം കഴിഞ്ഞ ദിവസം അവന്‍  വീണ്ടും എന്റെ ചിന്തകളിലേക്ക് കടന്നുവന്നു.  നേപ്പാളില്‍ വെള്ളപ്പൊക്കം ഉണ്ടായി എന്ന വാര്‍ത്ത ടീവിയില്‍ കണ്ടപ്പോള്‍.

ജയിലില്‍ നിന്നും മോചിതനായി നാട്ടിലേക്കു പോയ അവന് അവന്റെ കുടുംബത്തെ തിരിച്ചു കിട്ടിക്കാണുമോ? അതോ അന്നത്തെ ഭൂകമ്പം അവനെ അനാഥനാക്കിക്കാണുമോ?

അറിയില്ല.. വിനോദ് മണ്ഡല്‍, നീ  ഘര്‍വാലിയും മകളുമൊത്തു സന്തോഷത്തോടെ ജീവിക്കുന്നുവെന്നു ഞാന്‍ വിശ്വസിക്കുന്നു.

 

നീ എവിടെയാണ് പരമ്പരയില്‍ താഴെ പറയുന്ന കുറിപ്പുകളാണ് പ്രസിദ്ധീകരിച്ചത്. അതില്‍ പറയുന്ന ആരെക്കുറിച്ചെങ്കിലും അറിയാമെങ്കില്‍, പ്രിയപ്പെട്ട വായനക്കാരേ, അക്കാര്യം webteam@asianetnews.inഎന്ന വിലാസത്തിലേക്ക് മെയില്‍ ചെയ്യൂ.
.......................................

നീ എവിടെയാണ്, കുറിപ്പുകള്‍

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!

നിഷ മഞ്‌ജേഷ്: ബാലമുരുകാ,  നീയിത് വായിക്കുമോ?​

ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'

അന്‍വര്‍ മൂക്കുതല​: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!

ലിജി സെബി​: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!

സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!​

നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!

അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!

റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍

ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!

നിജു ആന്‍ ഫിലിപ്പ്​: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!

ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത  ആ ഇരുപത് രൂപാ നോട്ട്!

സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!​

സോഫിയ  ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!

ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!

അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...

ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!​

ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?​

അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?​

Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!

ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?

കെഎ. സൈഫുദ്ദീന്‍: ഷണ്‍മുഖന്റെ ആ നിലവിളി  നിലച്ചിട്ടുണ്ടാവുമോ....?​

മിനി പിസി: ഇരുള്‍ മഴയത്ത്, അപരിചിത നഗരത്തില്‍,  ഒറ്റയ്‌ക്കൊരു രാത്രി!

ഷിബു ഗോപാലകൃഷ്ണന്‍: അല്‍ജിബ്രാന്‍, എന്തായിരുന്നു  നിനക്ക് പറയാനുണ്ടായിരുന്നത്?

സവിന കുമാരി: ഏതോ വനം വകുപ്പ് ഓഫീസില്‍   അംജുദ ചേച്ചിയുണ്ടാവും!

അജീഷ് രാമന്‍: മെസഞ്ചര്‍ ബോക്‌സിന്റെ ഇരുപുറം  നമ്മളുണ്ട്, ഒരക്ഷരം മിണ്ടാതെ!​

റെസിലത്ത് ലത്തീഫ്: ഒന്നോര്‍ക്കാന്‍ ഒരു ചിത്രം പോലും  കൈയിലില്ലല്ലോ കുമാര്‍ ചേട്ടാ...​

ബഷീര്‍ മുളിവയല്‍: മുംബൈ ഫൂട്പാത്തിലെ എന്റെ അമ്മ!​

സബീന എം സാലി: സിബി സാര്‍ ഇപ്പോഴും പാലായില്‍ ഉണ്ടാവുമോ? 

സൈറാ മുഹമ്മദ്: മലാപ്പറമ്പിലെ ആ വീട്ടില്‍ രോഷ്‌നിയുണ്ടായിരുന്നു, ഒരു പ്രോവിഡന്‍സ് കോളജ് കാലവും!

അംന നഖീബ: മഞ്ഞ നിറത്തിലുള്ള ആ ഇറെയ്‌സര്‍ നിന്റെ ഓര്‍മ്മയാണ്

നജീബ് മൂടാടി: മരുഭൂമിയില്‍ ഒറ്റയ്‌ക്കൊരു മലയാളി!

തജുന തല്‍സം: എന്റെ അതേ മുഖമുള്ള ഒരു പെണ്‍കുട്ടി!​

മിനി റോസ് തോമസ്: അമേരിക്കയില്‍ എവിടെയോ ഉണ്ട്, റോസമ്മ!

ജില്‍ന ജന്നത്ത് കെ വി: ഒരേ ബസ്സിലെ അപരിചിതരായ രണ്ടു യാത്രക്കാര്‍

സിവിക് ജോണ്‍: രാത്രി വണ്ടിയിലെ പെണ്‍കുട്ടീ, നിന്റെ പേരിപ്പോഴും ഓര്‍മ്മ വരുന്നില്ല!​

ജുനൈദ് ടിപി: അലിഗഢിലെ ആശാന്‍​

പൂജ രഘു: ആ കണ്ണു തകര്‍ത്തത് ആരുടെ ഏറായിരുന്നു?​

വിപിന്‍ദാസ്: യാത്ര പോലും പറയാതെ നീ പോയത് എങ്ങോട്ടാണ്?

ജയാ രവീന്ദ്രന്‍: തീവണ്ടിമുറിയിലെ ആ അപരിചിതന്‍​

ഹര്‍ഷ ശരത്: നിങ്ങള്‍ക്കറിയാമോ ജാനുവിനെ, ഒറ്റ നിമിഷത്തില്‍ അപ്രത്യക്ഷയായ ഫേസ്ബുക്ക് ചങ്ങാതി!

അര്‍ജുന്‍ കിഷോര്‍: പിന്നെ ഒരിക്കലും അവള്‍ സ്‌കൂളില്‍ വന്നില്ല​

ഷാനവാസ് ഷാനു: എല്ലാ ദുരിതങ്ങള്‍ക്കുംശേഷം നീ നിലമ്പൂരില്‍ തിരിച്ചെത്തിയോ, ശാഹുല്‍?​

ഷെരീഫ് ചുങ്കത്തറ : സര്‍ക്കസ് കൂടാരത്തില്‍ നിന്നും  ഇറങ്ങിവന്ന ഒരാള്‍​

ശ്രീദേവി എംടി ​: പ്രകാശം പരത്തുന്ന ഒരു സിസ്റ്റര്‍

ആന്‍സി ജോണ്‍: കുഞ്ഞൂഞ്ഞേട്ടാ, ഞാനിവിടെയുണ്ട്!​

ഫൈറൂസ മുഹമ്മദ്: തിരിച്ചുകിട്ടിയ പഴ്‌സ്!

രജിത മനു: അയാള്‍ വന്നില്ലായിരുന്നുവെങ്കില്‍! 

തസ്‌നിം അലി: കുളപ്പള്ളി ടൂറിസ്റ്റ് ഹോമിലെ ആ സ്ത്രീ!

നഹീമ പൂന്തോട്ടത്തില്‍: അതായിരുന്നു അവസാനത്തെ കാള്‍

മാനസി പി.കെ : അങ്ങനെ ഞാനാ തീരുമാനമെടുത്തു, ആത്മഹത്യ ചെയ്യുക!​

മനു വര്‍ഗീസ്: വിശപ്പ് അവള്‍ക്ക് ഒരു രോഗമായിരുന്നു!

അതുല്‍ എം: ആ അമ്മ ഇപ്പോഴും കരയുന്നുണ്ടാവുമോ?​

നിയതി ചേതസ്: അതെ, നീയൊരു പച്ച മനുഷ്യനായിരുന്നു, ആദില്‍!

മനു സിദ്ധാര്‍ത്ഥന്‍: ഇടറിയ ശബ്ദത്തോടെ  ആ ഫോണ്‍ കട്ട്  ആയി​

ജുബൈരി സയ്യിദ്: അനിതാ, ഞാനിവിടെയുണ്ട്!

ചിത്ര ബിജോയ്: വടകര എഞ്ചിനീയറിംഗ് കോളജിലെ നമ്മുടെ ദിവസങ്ങള്‍ നീ മറന്നോ, സുജാ!

ഉണ്ണി ആറ്റിങ്ങല്‍: 'ദയവു ചെയ്തു ഈ ലിങ്ക് തുറക്കരുത്...'​

നിസാര്‍ എന്‍ വി: ഈ ഫലസ്തീനികള്‍ എന്താണ് ഇങ്ങനെ?

ശംസീര്‍ കാസിനോ മുസ്തഫ: ആരായിരുന്നു അവന്‍?

സോജന്‍: എന്നിട്ടും അയാള്‍ എന്നെ സഹായിച്ചു!

ഗീത രവിശങ്കര്‍: സ്വയം രക്ഷിക്കാന്‍ ഭ്രാന്ത് എടുത്തണിഞ്ഞ ഒരുവള്‍

ദിവ്യ രഞ്ജിത്ത്: ചോര വാര്‍ന്നൊഴുകുന്ന നേരം!​

ക്രിസ്റ്റഫര്‍ യോഹന്നാന്‍: ഒമ്പതില്‍ പഠിക്കുമ്പോഴായിരുന്നു അവളുടെ വിവാഹം​

കെ ടി എ ഷുക്കൂര്‍ മമ്പാട് : 'നാളെ ഞാന്‍ ഈ ഭൂമിയില്‍ ഉണ്ടാകില്ല!'

സ്‌നേഹ പാംപ്ലാനി: നീയൊന്ന് മിണ്ടാന്‍ ഇനിയെത്ര  കാലം കാത്തിരിക്കണം?

ദിജി സുഹാസ്: 'എന്നെ അയാളുടെ കൂടെ വിടല്ലേ...'

പാര്‍വ്വതി രമാദേവി : സംസ്‌കൃതം പഠിക്കുന്ന സമീര്‍ ഖാന്‍!

സമീരന്‍: കുന്നിന്‍മുകളിലെ ആ ഒറ്റവീട്!​

മല്‍ഹാല്‍ : ദിലീപേട്ടാ, ആ ബൈക്ക് ഇപ്പോഴും ഇവിടെയുണ്ട്!​

മുനീര്‍ ചൂരപ്പുലാക്കല്‍: ഡോണ്ട് വറി, മുസ്തഫ!​

മുഫീദ മുഹമ്മദ്: നാഗ്പൂരില്‍നിന്നും ഷക്കീല ബീഗം വിളിക്കുന്നു!​

കെ.ആര്‍ മുകുന്ദ്: 'മറന്നെന്നു കരുതണ്ട, മരിച്ചെന്നു കരുതിക്കോളൂ'

ഷാഹിദാ സാദിക്: സ്‌കൂള്‍ യൂനിഫോമിട്ട മാലാഖ!

സയ്യിദ് ഹിഷാം സഖാഫ് : അയാളുടെ അസ്വാഭാവിക സ്പര്‍ശം  എന്നില്‍ ഭയമുണ്ടാക്കി

അനിറ്റ് വാടയില്‍: ആദ്യമായി പ്രണയം തോന്നിയത് അവനോടാണ്; അതും ഒന്നാം ക്ലാസ്സില്‍!

ലിസി പി: നേര്‍ക്കുനേര്‍ നിന്നാല്‍ പോലും  നമ്മളിനി തിരിച്ചറിഞ്ഞെന്നു വരില്ല!

ജഹാംഗീര്‍ റസാഖ് പാലേരി: ആ പച്ചവെളിച്ചം കെട്ടു; ഡോ. ജുബ്‌ന ഇനി ഓഫ്‌ലൈന്‍!

അമ്മു:അങ്ങനെയാണ് ഞാന്‍ തടി കുറച്ചത്.

ബിന്ദു സരോജിനി: ഒരിക്കല്‍ കൂടി കാണണം, ഉള്ളിലുള്ള  പ്രണയം ഏറ്റു പറയാന്‍, ഒന്ന് മാപ്പുചോദിക്കാന്‍!

റഫീഖ് എം:  പിന്നെ നടന്നതൊക്കെ ട്രാഫിക് സിനിമയെ  വെല്ലുന്ന രംഗങ്ങള്‍!

മോളി ജബീന: നിങ്ങള്‍ക്കറിയാമോ  നിലമ്പൂരിലെ നിഖിലിനെ?

വിനു പ്രസാദ് : പിന്നെയൊരിക്കലും അവളെ ഞാന്‍ കണ്ടിട്ടില്ല

അനു കാലിക്കറ്റ്​ : ഈ ദുരൂഹത തീരുന്നില്ലല്ലോ, ആനി!​

Impact Story: നീ എവിടെയാണ്: ആറു വര്‍ഷത്തെ തെരച്ചിലിനുശേഷം  അംജുദയ്ക്ക് സവിനയുടെ കോള്‍!

എയ്ഞ്ജല്‍ മാത്യൂസ്: കവിത പോലെ ഒരു നഴ്‌സിംഗ് ടീച്ചര്‍!

അഞ്ജലി മാധവി ഗോപിനാഥ്: അന്ന് കരഞ്ഞ പോലെ പിന്നൊരിക്കലും ഞാന്‍ കരഞ്ഞിട്ടുണ്ടാവില്ല!

പനയം ലിജു: നീയിപ്പോള്‍ യു.എ.ഇ യിലാവും, അനില്‍, അല്ലെങ്കില്‍ നെടുമുടിയിലെ വീട്ടില്‍!

ഡിനുരാജ് വാമനപുരം: ഹരീഷ്, നിന്നെ അവരിപ്പോഴും മുറിയില്‍  അടച്ചിട്ടിരിക്കുകയാണോ?

Follow Us:
Download App:
  • android
  • ios