Asianet News MalayalamAsianet News Malayalam

വടകര എഞ്ചിനീയറിംഗ് കോളജിലെ നമ്മുടെ ദിവസങ്ങള്‍ നീ മറന്നോ, സുജാ!

Nee Evideyaanu Chithra Bijoy
Author
Thiruvananthapuram, First Published Aug 8, 2017, 4:32 PM IST

Nee Evideyaanu Chithra Bijoy

സുജയെ ഞാനാദ്യം കാണുന്നത് കോഴിക്കോട് ആര്‍ട്‌സ് കോളേജില്‍ പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ്. 1997 ല്‍. അതായത് ഏകദേശം ഇരുപതു കൊല്ലം മുമ്പ. മാത്തോട്ടം വനശ്രീയില്‍ ആയിരുന്നു അന്നവള്‍ താമസം.

അന്ന് എന്‍ട്രന്‍സ് കോച്ചിങ് കഌസില്‍ എന്റെ അടുത്തു നീയുണ്ടായിരുന്നു. രണ്ടു വശവും മുടി പിന്നിയിട്ട നീണ്ട മുടിക്കാരിക്കുട്ടി. നമ്മള്‍ കൂട്ടാവാന്‍ അധിക സമയം വേണ്ടി വന്നില്ല. സൗമ്യമായ പ്രകൃതവും വര്‍ത്തമാനവും മാത്രമല്ലായിരുന്നു, മറ്റു പലതും നമ്മളെ കൂട്ടുകാരാക്കി. 

പിന്നീട് എഞ്ചിനീയറിംഗിനു അഡ്മിഷന്‍ കിട്ടി. വടകര കോളജ് ഓഫ് എഞ്ചിനീയറിംഗ്.  നീയും അതേ കോളേജില്‍ ഉണ്ടെന്നറിഞ്ഞപ്പോള്‍ എനിക്കെന്തു സന്തോഷമായെന്നോ?

നിന്റെ അച്ഛനും അമ്മയും എന്റെ അച്ഛനും കൂടി ആയിരുന്നല്ലോ നമ്മള്‍ നാല് വര്‍ഷം താമസിച്ചു പഠിച്ച ആ പി ജി ഏര്‍പ്പാടാക്കിയത്. നാം നാല് പേരായിരുന്നു പി ജിയില്‍. കല്‍പ്പന എന്നായിരുന്നു ആ പിജി യുടെ പേര്. ഒരു ഇരുനില വീടിന്റെ മുകള്‍ നിലയില്‍ നമ്മുടെ വാസം. താഴെ വീട്ടില്‍ അവിടത്തെ നാരായണേട്ടനും മൂന്നു കുട്ടികള്‍ അടങ്ങിയ കുടുംബവും.

എല്ലാ വൈകുന്നേരങ്ങളും നിന്റെ പാട്ടുകളാല്‍ നിറഞ്ഞിരുന്നു. കോളേജിലെ വാനമ്പാടി ആയിരുന്നല്ലോ നീ. 

നാം ഒരുമിച്ചാണ്  2000 ല്‍ കൊച്ചിന്‍ യൂണിവേഴ്‌സിറ്റി കലോത്സവത്തിനു പോയത്. എറണാകുളത്തെ  ഒരു ക്ലാസ് മേറ്റിന്റെ  വീട്ടില്‍താമസിച്ചാണ് നാം കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലേക്ക് പോയത്. നീ പങ്കെടുത്തത് ലളിത ഗാനമല്‍സരത്തിനായിരുന്നു.  നല്ല മല്‍സരമായിരുന്നു. അതിനആല്‍, സമ്മാനം കിട്ടിയില്ലെങ്കിലും നീ പാടിയത് അതി മനോഹരമായിട്ടായിരുന്നു. 

ഞാനന്ന് മലയാളം പദ്യ പാരായണത്തിനാണ് മല്‍സരിച്ചത്. എനിക്കന്ന് ഫസ്റ്റ കിട്ടി. എന്നെക്കാളും ഭയങ്കര സന്തോഷത്തിലായിരുന്നുനീ. 

കോളേജില്‍ നടന്ന മത്സരങ്ങളില്‍ എല്ലാം നീ നിറഞ്ഞു നിന്നിരുന്നല്ലോ, സുജാ. നന്നായി പാടുക മാത്രമല്ല, വരക്കുകയും ചെയ്യുമായിരുന്നു നീ. കൃഷ്ണന്‍ ആയിരുന്നു നിന്റെ ഇഷ്ട ദേവന്‍. കൂടുതലും വരച്ചിരുന്നു കൃഷ്ണനും രാധയും പോലുള്ള ചിത്രങ്ങള്‍. 

വെവ്വേറെ ബ്രാഞ്ച് ആയിരുന്നു എങ്കിലും ഒരുമിച്ചായിരുന്നു നാം പിജിയില്‍ നിന്ന് കോളേജിലേക്കും തിരിച്ചും ഇട വഴിയിലൂടെ നടന്നിരുന്നത്. നീ ഒരു വായാടി ആയിരുന്നല്ലോ. എപ്പോഴും കലപില വര്‍ത്തമാനം. പോരാത്തതിന് തൊട്ടാവാടിയും.പാട്ടു പാടിക്കൊണ്ടിരിക്കുമ്പോള്‍ പാട്ടിന്റെ അര്‍ത്ഥം ഓര്‍ത്തു കരയുന്ന സ്വഭാവം.
ഞങ്ങള്‍ പലപ്പോളും നിന്റെ കരച്ചില്‍ മാറ്റാന്‍ പാടുപെട്ടു. 

കോളേജ് ഫെസ്റ്റിനു എനിക്കിടാന്‍ വേണ്ടി ഒരു ലാച്ചയും ആയാണ് ഒരിക്കല്‍ നീ വീക്ക് എന്‍ഡ് കഴിഞ്ഞു വന്നത്. 'നിനക്കിതു ചേരും, നീയിതിട്ടാല്‍ മതി' എന്നു പറഞ്ഞു നിര്‍ബന്ധിച്ചു. അതുമിട്ട് ഞാന്‍ നിനക്കൊപ്പം ഫെസ്റ്റിനു വന്നു. 

രണ്ടു വശവും മുടി പിന്നി ഇട്ടാണ്  എഞ്ചിനീയറിങ്ങിനു നീ  പഠിച്ചത്. കുട്ടികള്‍ക്കൊക്കെ കളിയാക്കാന്‍ അതൊരു കാരണമായിരുന്നു. കോളേജ് കഴിഞ്ഞു ഇടയ്ക്കു ഫോണ്‍ വിളിക്കാറുണ്ടായിരുന്നു. പിന്നീടറിഞ്ഞു, ന വളരെ മോഡേണ്‍ ആയി, ആ നീണ്ട മുടിയൊക്കെ മുറിച്ചു കളഞ്ഞു എന്നൊക്കെ.

പിന്നീട് ഞാന്‍ കല്യാണം കഴിഞ്ഞു. അധികം താമസിയാതെ  2008 ല്‍ ജോലി സംബന്ധമായി സ്വീഡനിലേക്കു  പോന്നു. ഇടയ്ക്കു നാട്ടില്‍ പോകുമ്പോള്‍ നിന്റെ ലാന്‍ഡ് ലൈന്‍ വിളിച്ചു നോക്കിയെങ്കിലും ആ നമ്പര്‍ ഒക്കെ മാറിയിരുന്നു.

അവസാനം ആയി നാം കണ്ടത് പന്ത്രണ്ടു വര്‍ഷം മുമ്പ ബാംഗ്ലൂരില്‍ വെച്ചാണ്. അന്ന് നീ ഒരുപാട് സംസാരിച്ചു. ജോലിക്കുള്ള അന്വേഷണത്തില്‍ ആയിരുന്നു നീ.
ഒരു കൂട്ടുകാരിയെ ഇടയ്ക്കു ഏതൊക്കെയോ നമ്പറില്‍ നിന്നും വിളിക്കാറുണ്ടായിരുന്നു എന്ന് പിന്നീട് കേട്ടു. വീട് മാറി എന്നും, ഡല്‍ഹിയില്‍ എവിടെയോ ആണെന്നും ഒക്കെ ആണ് അവസാനം രണ്ടു വര്‍ഷം മുന്‍പ് കേട്ടത്.

പിന്നീട് ഒരു വിവരവും ഇല്ല. ആ കൂട്ടുകാരിയില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത് കഴിഞ്ഞ രണ്ടു വര്‍ഷം ആയി ഒരു വിവരവും ഇല്ല എന്നാണ്.

സുജാ നീ ഞങ്ങളെ ഒക്കെ ഓര്‍ക്കുന്നുവോ?

ഈ വായിക്കുമെങ്കില്‍ ഒന്ന് കോണ്‍ടാക്ട് ചെയ്യൂ. നിന്റെ വര്‍ത്തമാനം കേള്‍ക്കാനും പാട്ടു കേള്‍ക്കാനും ഒക്കെ എനിക്കെന്തിഷ്മാണെന്നോ. എല്ലാ സോഷ്യല്‍ മീഡിയ സൈറ്റുകളിലും നിന്നെ തപ്പി ഞാന്‍ നടക്കുന്നു. തിരയാന്‍ ഇനി ബാക്കി ഇടമില്ല. നിന്റെ പിറന്നാളിന്, എല്ലാ ഏപ്രില്‍ 7നും ഞാന്‍ വിഷസ് എഴുതാറുണ്ട്. എങ്ങോട്ടയക്കണം എന്നറിയാതെ പിന്നെയവ ഡിലീറ്റ് ചെയ്യും. 

മിസ് യു സുജാ...


(പ്രിയ വായനക്കാരേ, സുജയെ അറിയുമെങ്കില്‍, webteam@asianetnews.in എന്ന വിലാസത്തില്‍ അറിയിക്കാമോ?)
 

നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!

നിഷ മഞ്‌ജേഷ്: ബാലമുരുകാ,  നീയിത് വായിക്കുമോ?​

ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'

അന്‍വര്‍ മൂക്കുതല​: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!

ലിജി സെബി​: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!

സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!​

നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!

അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!

റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍

ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!

നിജു ആന്‍ ഫിലിപ്പ്​: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!

ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത  ആ ഇരുപത് രൂപാ നോട്ട്!

സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!​

സോഫിയ  ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!

ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!

അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...

ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!​

ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?​

അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?​

Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!

ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?

കെഎ. സൈഫുദ്ദീന്‍: ഷണ്‍മുഖന്റെ ആ നിലവിളി  നിലച്ചിട്ടുണ്ടാവുമോ....?​

മിനി പിസി: ഇരുള്‍ മഴയത്ത്, അപരിചിത നഗരത്തില്‍,  ഒറ്റയ്‌ക്കൊരു രാത്രി!

ഷിബു ഗോപാലകൃഷ്ണന്‍: അല്‍ജിബ്രാന്‍, എന്തായിരുന്നു  നിനക്ക് പറയാനുണ്ടായിരുന്നത്?

സവിന കുമാരി: ഏതോ വനം വകുപ്പ് ഓഫീസില്‍   അംജുദ ചേച്ചിയുണ്ടാവും!

അജീഷ് രാമന്‍: മെസഞ്ചര്‍ ബോക്‌സിന്റെ ഇരുപുറം  നമ്മളുണ്ട്, ഒരക്ഷരം മിണ്ടാതെ!​

റെസിലത്ത് ലത്തീഫ്: ഒന്നോര്‍ക്കാന്‍ ഒരു ചിത്രം പോലും  കൈയിലില്ലല്ലോ കുമാര്‍ ചേട്ടാ...​

ബഷീര്‍ മുളിവയല്‍: മുംബൈ ഫൂട്പാത്തിലെ എന്റെ അമ്മ!​

സബീന എം സാലി: സിബി സാര്‍ ഇപ്പോഴും പാലായില്‍ ഉണ്ടാവുമോ? 

സൈറാ മുഹമ്മദ്: മലാപ്പറമ്പിലെ ആ വീട്ടില്‍ രോഷ്‌നിയുണ്ടായിരുന്നു, ഒരു പ്രോവിഡന്‍സ് കോളജ് കാലവും!

അംന നഖീബ: മഞ്ഞ നിറത്തിലുള്ള ആ ഇറെയ്‌സര്‍ നിന്റെ ഓര്‍മ്മയാണ്

നജീബ് മൂടാടി: മരുഭൂമിയില്‍ ഒറ്റയ്‌ക്കൊരു മലയാളി!

തജുന തല്‍സം: എന്റെ അതേ മുഖമുള്ള ഒരു പെണ്‍കുട്ടി!​

മിനി റോസ് തോമസ്: അമേരിക്കയില്‍ എവിടെയോ ഉണ്ട്, റോസമ്മ!

ജില്‍ന ജന്നത്ത് കെ വി: ഒരേ ബസ്സിലെ അപരിചിതരായ രണ്ടു യാത്രക്കാര്‍

സിവിക് ജോണ്‍: രാത്രി വണ്ടിയിലെ പെണ്‍കുട്ടീ, നിന്റെ പേരിപ്പോഴും ഓര്‍മ്മ വരുന്നില്ല!​

ജുനൈദ് ടിപി: അലിഗഢിലെ ആശാന്‍​

പൂജ രഘു: ആ കണ്ണു തകര്‍ത്തത് ആരുടെ ഏറായിരുന്നു?​

വിപിന്‍ദാസ്: യാത്ര പോലും പറയാതെ നീ പോയത് എങ്ങോട്ടാണ്?

ജയാ രവീന്ദ്രന്‍: തീവണ്ടിമുറിയിലെ ആ അപരിചിതന്‍​

ഹര്‍ഷ ശരത്: നിങ്ങള്‍ക്കറിയാമോ ജാനുവിനെ, ഒറ്റ നിമിഷത്തില്‍ അപ്രത്യക്ഷയായ ഫേസ്ബുക്ക് ചങ്ങാതി!

അര്‍ജുന്‍ കിഷോര്‍: പിന്നെ ഒരിക്കലും അവള്‍ സ്‌കൂളില്‍ വന്നില്ല​

ഷാനവാസ് ഷാനു: എല്ലാ ദുരിതങ്ങള്‍ക്കുംശേഷം നീ നിലമ്പൂരില്‍ തിരിച്ചെത്തിയോ, ശാഹുല്‍?​

ഷെരീഫ് ചുങ്കത്തറ : സര്‍ക്കസ് കൂടാരത്തില്‍ നിന്നും  ഇറങ്ങിവന്ന ഒരാള്‍​

ശ്രീദേവി എംടി ​: പ്രകാശം പരത്തുന്ന ഒരു സിസ്റ്റര്‍

ആന്‍സി ജോണ്‍: കുഞ്ഞൂഞ്ഞേട്ടാ, ഞാനിവിടെയുണ്ട്!​

ഫൈറൂസ മുഹമ്മദ്: തിരിച്ചുകിട്ടിയ പഴ്‌സ്!

രജിത മനു: അയാള്‍ വന്നില്ലായിരുന്നുവെങ്കില്‍! 

തസ്‌നിം അലി: കുളപ്പള്ളി ടൂറിസ്റ്റ് ഹോമിലെ ആ സ്ത്രീ!

നഹീമ പൂന്തോട്ടത്തില്‍: അതായിരുന്നു അവസാനത്തെ കാള്‍

മാനസി പി.കെ : അങ്ങനെ ഞാനാ തീരുമാനമെടുത്തു, ആത്മഹത്യ ചെയ്യുക!​

മനു വര്‍ഗീസ്: വിശപ്പ് അവള്‍ക്ക് ഒരു രോഗമായിരുന്നു!

അതുല്‍ എം: ആ അമ്മ ഇപ്പോഴും കരയുന്നുണ്ടാവുമോ?​

നിയതി ചേതസ്: അതെ, നീയൊരു പച്ച മനുഷ്യനായിരുന്നു, ആദില്‍!

മനു സിദ്ധാര്‍ത്ഥന്‍: ഇടറിയ ശബ്ദത്തോടെ  ആ ഫോണ്‍ കട്ട്  ആയി​

ജുബൈരി സയ്യിദ്: അനിതാ, ഞാനിവിടെയുണ്ട്!

Follow Us:
Download App:
  • android
  • ios