എത്രയൊക്കെ പഴക്കം ചെന്നാലും കാലത്തിനു ഒരു പോറലും ഏല്‍പ്പിക്കാന്‍ ആകാത്ത  ചില ഓര്‍മ്മകള്‍ ഉണ്ട്.  ചില  മനുഷ്യരുടെയോ അല്ലെങ്കില്‍ ചില സംഭവങ്ങളുടെയോ ഓര്‍മ്മകള്‍. മനസ്സ് ഒരു കുടുക്കിട്ടു പിടിച്ചു നിര്‍ത്തുന്നവ.  ജീവിതത്തെ കുറച്ചു നിമിഷങ്ങള്‍ കൊണ്ട്  തന്നെ  അഗാധത്തില്‍ സ്പര്‍ശിച്ചവര്‍.  എന്നെങ്കിലും കാണുമ്പോള്‍ എന്തേ ഒന്നു നന്ദി പറയാന്‍ നിന്നു തന്നില്ല എന്ന് ചോദിക്കേണ്ടവര്‍.  ഒരിക്കലും തീര്‍ത്താല്‍ തീരാത്ത കടപ്പാടിന്റെ ഭാരം നമ്മള്‍ക്ക് സമ്മാനിച്ച് നടന്ന് നീങ്ങുന്നവര്‍.

ഓര്‍ത്തെടുക്കാന്‍ ഒരു മുഖം പോലും ഇല്ലെങ്കിലും എന്നും ഓര്‍മ്മിക്കപ്പെടുന്ന ഒരു മനുഷ്യനുണ്ട് ഞങ്ങളുടെയും ജീവിതത്തില്‍.  രണ്ടാം ജന്മം രഞ്ജിത്തിന്  (ഭര്‍ത്താവിന് ) സമ്മാനിച്ച ഒരാള്‍. ആരും തിരിഞ്ഞു നോക്കാതെ, റോഡില്‍ തന്നെ  ജീവന്‍ പൊലിയുന്ന  അപകടങ്ങളുടെ വാര്‍ത്തകള്‍ ഒക്കെ കേള്‍ക്കുമ്പോള്‍, കണ്ടിട്ട് കാണാത്തതു പോലെ പോകാതെ സഹജീവിയോട് കരുണ കാണിക്കാന്‍ തയ്യാറായ കാണാമറയത്ത് എവിടെയോ ഉള്ള ആ മനുഷ്യനെ നന്ദിയോടെ ഓര്‍ക്കാറുണ്ട്. 

15 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ചെന്നൈയിലാണ് ഈ സംഭവം നടന്നത്. ഇത്രത്തോളം മാറ്റങ്ങള്‍ ഒന്നും വന്നിട്ടില്ലാത്ത നഗരം.  മഴ പെയ്തു തോരാന്‍ കാത്തിരുന്നതു  കൊണ്ട്  രാത്രി ഏറെ വൈകിയാണ്  അന്ന് രഞ്ജിത്തിന്  ഓഫീസില്‍ നിന്നും ഇറങ്ങാന്‍ കഴിഞ്ഞത്. ചെറിയ ചാറ്റല്‍ മഴ ഉണ്ടായിരുന്നു താനും. ആ നേരത്തു അധികം വാഹനങ്ങള്‍ ഇല്ലാതിരുന്ന കൊണ്ട് അത്യാവശ്യം സ്പീഡില്‍ തന്നെയായിരുന്നു ബൈക്കില്‍ വീട്ടിലേക്കു തിരിച്ചത്. കേളമ്പാക്കം  എത്തിയപ്പോള്‍ പട്ടി കുറുകെ ചാടിയതും  ബൈക് നിയന്ത്രണം വിട്ടു റോഡില്‍ വീണതും മാത്രമേ രഞ്ജിത്തിന് ഓര്‍മ ഉള്ളൂ.  പിന്നെ ബോധം വരുന്നത്  ആശുപത്രിയില്‍. 

അവിടെ  എത്തിച്ച ആംബുലന്‍സ് ഡ്രൈവറില്‍ നിന്നായിരുന്നു ബാക്കി കഥകള്‍ അറിഞ്ഞത്. റോഡില്‍ രക്തം വാര്‍ന്ന് ബോധം ഇല്ലാതെ കിടക്കുകയായിരുന്നു ഡ്രൈവര്‍  എത്തുമ്പോള്‍.  ആരോ ഒരാള്‍  ഫോണ്‍ ചെയ്തതനുസരിച്ചു പാഞ്ഞു എത്തുകയായിരുന്നു. ഒട്ടും വെളിച്ചം ഇല്ലാത്ത സ്ഥലം.  ആംബുലന്‍സ് എത്തുമ്പോള്‍,  ഫോണ്‍ ചെയ്ത  ആള്‍  രഞ്ജിത്തിന്റെ  അരികില്‍ കാവല്‍ നില്‍ക്കുകയായിരുന്നു.  ട്രക്ക്, ലോറി മുതലായ മറ്റു വാഹനങ്ങള്‍ ആ ഇരുട്ടിലും മഴയിലും ഒക്കെ റോഡില്‍ ബോധമില്ലാതെ  കിടക്കുന്ന രഞ്ജിത്തിന്റെ   മുകളിലൂടെ കയറി ഇറങ്ങരുത് എന്ന് കരുതി അയാള്‍  സ്വന്തം ബൈക്ക് കൊണ്ട് റോഡിന്റെ പകുതി മറച്ചു  വച്ചിരുന്നു.  പലരോടും  ആശുപത്രിയിലാക്കാന്‍ സഹായം ചോദിച്ചെങ്കിലും ആരും തയ്യാറായിരുന്നില്ലത്രേ . അങ്ങനെയാണ് അദ്ദേഹം ആംബുലന്‍സ് വിളിച്ചതും ആ ഇരുട്ടിലും മഴയിലും  കാവല്‍ നിന്നതും. അയാള്‍ക്കും ഉണ്ടായി കാണും പല തിരക്കുകളും. രാത്രി ഏറെ വൈകിയത് കാരണം അയാളും വീട്ടില്‍ എത്താനുള്ള തത്രപ്പാടിലായിരുന്നിരിക്കും. പലപ്പോഴും കേള്‍ക്കാറുള്ള  പോലെ അയാള്‍ക്കും തിരിഞ്ഞു നോക്കാതെ പോകാമായിരുന്നു. പക്ഷെ ഒരു ജീവന്‍ രക്ഷിക്കാന്‍ സന്മനസ്സു കാണിച്ചു, ഒരു നന്ദി വാക്ക് പോലും ആരില്‍ നിന്നും പ്രതീക്ഷിക്കാതെ.  എവിടെ ആണെങ്കിലും താങ്കള്‍ക്ക് നന്മകള്‍ ഉണ്ടാകട്ടെ!

കുറച്ചു  ദിവസം മുമ്പ് പോലും പട്ടാപ്പകല്‍ ഒരു സ്ത്രീയെ ബസ് ഇടിച്ചിട്ടെന്നും ആരും സഹായിക്കാത്തതിനാല്‍ അവര്‍ നടു റോഡില്‍ മരിച്ചു പോവുകയും ചെയ്ത  സംഭവം വായിക്കാനിടയായി.  അങ്ങനെ എത്രയോ കഥകള്‍ വായിക്കുന്നു ഇടക്കിടക്ക്.  എന്തു കൊണ്ടായിരിക്കും ആരും സഹായിക്കാത്തത് എന്ന് ആലോചിക്കാറുണ്ട്.  ഉത്തരങ്ങള്‍ പലതാണ്. അവനവന്റെ തിരക്കില്‍, അവര്‍ക്കു മറ്റുള്ളവരുടെ ജീവന്റെ വില വളരെ ചെറുതായി തോന്നുന്നുണ്ടാകും. ഏതെങ്കിലും രീതിയില്‍ സഹായിച്ചാല്‍ അത് തനിക്കു തന്നെ പാര ആയി വരുമോ,  കേസിന്റെ പിറകെ ഒക്കെ നടക്കേണ്ടി വരുമോ എന്ന ഭീതിയുള്ളവരും കുറവായിരിക്കില്ല. സ്വന്തം കയ്യില്‍ നിന്നു പൈസ ചെലവാക്കേണ്ടി വരുമോ എന്നൊക്കെ ഉള്ള സ്വാര്‍ത്ഥ ചിന്തകളുള്ളവരും ഉണ്ടാകും.  ഇങ്ങനെ പലവിധ ആശങ്കകള്‍ ഉള്ള മനുഷ്യരാണ് ഓരോരുത്തരും, പക്ഷെ ഒരു ജീവന്, ഈ ആശങ്കകളേക്കാളൊക്കെ വില കല്‍പിക്കുന്ന ആളുകളാണ് എപ്പോഴും റോഡപകടങ്ങളിലും മറ്റു അപകടങ്ങളിലും ഒക്കെ  രക്ഷാപ്രവര്‍ത്തനത്തിനായി എത്തി ചേരുന്നത്.  അങ്ങിങ്ങായി പ്രതീക്ഷയുടെ കുഞ്ഞു കുഞ്ഞു ദീപനാളങ്ങളായി ജ്വലിക്കുന്നവര്‍. 

ഈ സംഭവങ്ങളെല്ലാം ഓര്‍ക്കുമ്പോള്‍ മറ്റൊരു മുഖം കൂടെ മനസ്സില്‍ എത്താറുണ്ട്. 2015 ല്‍ കോഴിക്കോട് നടന്ന മാന്‍ഹോള്‍ ദുരന്തത്തില്‍ മരണപ്പെട്ട നൗഷാദ്,   മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത മുഖം. അന്ന് ആ വാര്‍ത്ത കേട്ട് തകര്‍ന്നു പോകാത്ത മലയാളികള്‍  ഉണ്ടാകില്ല. രണ്ട് ജീവനുകള്‍ രക്ഷിക്കാനുള്ള ശ്രമത്തില്‍ സ്വന്തം ജീവന്‍ നഷ്‌പ്പെട്ടു പോയൊരാള്‍.  നൗഷാദ്,  നിങ്ങള്‍ ഒരു നോവാണ്. വല്ലാത്ത നോവ്. പക്ഷെ ജാതി , മതം, വംശീയത, രാഷ്ട്രീയം എന്നിവയിലൂന്നിയ പല ഭ്രാന്തുകളും അരങ്ങു വാഴുന്ന ഈ കാലഘട്ടത്തില്‍,  നിങ്ങളെ ഇതൊന്നും ബാധിച്ചതേ ഇല്ല. നിങ്ങള്‍ ഓര്‍ക്കപ്പെടുന്നത് അങ്ങനെ കൂടെ ആണ്.  ആലോചിക്കുമ്പോള്‍ ഇക്കാലത്തും നമുക്കിടയില്‍ ഇത്രയും നിസ്വാര്‍ത്ഥരും നിഷ്‌കളങ്കരും ഒക്കെ   ഉണ്ടോ എന്ന്‌തോന്നിപോകും. അതീ കാലത്തിന്റെ പ്രത്യേകത കൂടെ ആണ്. സത്യമാണത്,  ഇങ്ങനെ ചില നൗഷാദുമാരും നമുക്കിടയില്‍ ജീവിക്കുന്നുണ്ട്.  അപകടങ്ങള്‍ കണ്ടിട്ടും കാണാത്തത് പോലെ  തിരിഞ്ഞു നടക്കുന്നവര്‍ക്കിടയിലും,  അപകടങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയും സെല്‍ഫി എടുത്തും ഹരം കണ്ടെത്തുന്നവര്‍ക്കിടയിലും വ്യത്യസ്തരായി ഇങ്ങനെയും ചിലര്‍. ഒരു നന്ദി വാക്കിനു പോലും കാത്തു നില്‍ക്കാതെ മറയുന്നവര്‍. എങ്ങനെ മറക്കും നന്മ നിറഞ്ഞ മനുഷ്യരെ നിങ്ങളെ ഒക്കെ!

 

നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!

നിഷ മഞ്‌ജേഷ്: ബാലമുരുകാ,  നീയിത് വായിക്കുമോ?​

ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'

അന്‍വര്‍ മൂക്കുതല​: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!

ലിജി സെബി​: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!

സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!​

നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!

അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!

റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍

ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!

നിജു ആന്‍ ഫിലിപ്പ്​: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!

ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത  ആ ഇരുപത് രൂപാ നോട്ട്!

സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!​

സോഫിയ  ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!

ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!

അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...

ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!​

ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?​

അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?​

Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!

ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?

കെഎ. സൈഫുദ്ദീന്‍: ഷണ്‍മുഖന്റെ ആ നിലവിളി  നിലച്ചിട്ടുണ്ടാവുമോ....?​

മിനി പിസി: ഇരുള്‍ മഴയത്ത്, അപരിചിത നഗരത്തില്‍,  ഒറ്റയ്‌ക്കൊരു രാത്രി!

ഷിബു ഗോപാലകൃഷ്ണന്‍: അല്‍ജിബ്രാന്‍, എന്തായിരുന്നു  നിനക്ക് പറയാനുണ്ടായിരുന്നത്?

സവിന കുമാരി: ഏതോ വനം വകുപ്പ് ഓഫീസില്‍   അംജുദ ചേച്ചിയുണ്ടാവും!

അജീഷ് രാമന്‍: മെസഞ്ചര്‍ ബോക്‌സിന്റെ ഇരുപുറം  നമ്മളുണ്ട്, ഒരക്ഷരം മിണ്ടാതെ!​

റെസിലത്ത് ലത്തീഫ്: ഒന്നോര്‍ക്കാന്‍ ഒരു ചിത്രം പോലും  കൈയിലില്ലല്ലോ കുമാര്‍ ചേട്ടാ...​

ബഷീര്‍ മുളിവയല്‍: മുംബൈ ഫൂട്പാത്തിലെ എന്റെ അമ്മ!​

സബീന എം സാലി: സിബി സാര്‍ ഇപ്പോഴും പാലായില്‍ ഉണ്ടാവുമോ? 

സൈറാ മുഹമ്മദ്: മലാപ്പറമ്പിലെ ആ വീട്ടില്‍ രോഷ്‌നിയുണ്ടായിരുന്നു, ഒരു പ്രോവിഡന്‍സ് കോളജ് കാലവും!

അംന നഖീബ: മഞ്ഞ നിറത്തിലുള്ള ആ ഇറെയ്‌സര്‍ നിന്റെ ഓര്‍മ്മയാണ്

നജീബ് മൂടാടി: മരുഭൂമിയില്‍ ഒറ്റയ്‌ക്കൊരു മലയാളി!

തജുന തല്‍സം: എന്റെ അതേ മുഖമുള്ള ഒരു പെണ്‍കുട്ടി!​

മിനി റോസ് തോമസ്: അമേരിക്കയില്‍ എവിടെയോ ഉണ്ട്, റോസമ്മ!

ജില്‍ന ജന്നത്ത് കെ വി: ഒരേ ബസ്സിലെ അപരിചിതരായ രണ്ടു യാത്രക്കാര്‍

സിവിക് ജോണ്‍: രാത്രി വണ്ടിയിലെ പെണ്‍കുട്ടീ, നിന്റെ പേരിപ്പോഴും ഓര്‍മ്മ വരുന്നില്ല!​

ജുനൈദ് ടിപി: അലിഗഢിലെ ആശാന്‍​

പൂജ രഘു: ആ കണ്ണു തകര്‍ത്തത് ആരുടെ ഏറായിരുന്നു?​

വിപിന്‍ദാസ്: യാത്ര പോലും പറയാതെ നീ പോയത് എങ്ങോട്ടാണ്?

ജയാ രവീന്ദ്രന്‍: തീവണ്ടിമുറിയിലെ ആ അപരിചിതന്‍​

ഹര്‍ഷ ശരത്: നിങ്ങള്‍ക്കറിയാമോ ജാനുവിനെ, ഒറ്റ നിമിഷത്തില്‍ അപ്രത്യക്ഷയായ ഫേസ്ബുക്ക് ചങ്ങാതി!

അര്‍ജുന്‍ കിഷോര്‍: പിന്നെ ഒരിക്കലും അവള്‍ സ്‌കൂളില്‍ വന്നില്ല​

ഷാനവാസ് ഷാനു: എല്ലാ ദുരിതങ്ങള്‍ക്കുംശേഷം നീ നിലമ്പൂരില്‍ തിരിച്ചെത്തിയോ, ശാഹുല്‍?​

ഷെരീഫ് ചുങ്കത്തറ : സര്‍ക്കസ് കൂടാരത്തില്‍ നിന്നും  ഇറങ്ങിവന്ന ഒരാള്‍​

ശ്രീദേവി എംടി ​: പ്രകാശം പരത്തുന്ന ഒരു സിസ്റ്റര്‍

ആന്‍സി ജോണ്‍: കുഞ്ഞൂഞ്ഞേട്ടാ, ഞാനിവിടെയുണ്ട്!​

ഫൈറൂസ മുഹമ്മദ്: തിരിച്ചുകിട്ടിയ പഴ്‌സ്!

രജിത മനു: അയാള്‍ വന്നില്ലായിരുന്നുവെങ്കില്‍! 

തസ്‌നിം അലി: കുളപ്പള്ളി ടൂറിസ്റ്റ് ഹോമിലെ ആ സ്ത്രീ!

നഹീമ പൂന്തോട്ടത്തില്‍: അതായിരുന്നു അവസാനത്തെ കാള്‍

മാനസി പി.കെ : അങ്ങനെ ഞാനാ തീരുമാനമെടുത്തു, ആത്മഹത്യ ചെയ്യുക!​

മനു വര്‍ഗീസ്: വിശപ്പ് അവള്‍ക്ക് ഒരു രോഗമായിരുന്നു!

അതുല്‍ എം: ആ അമ്മ ഇപ്പോഴും കരയുന്നുണ്ടാവുമോ?​

നിയതി ചേതസ്: അതെ, നീയൊരു പച്ച മനുഷ്യനായിരുന്നു, ആദില്‍!

മനു സിദ്ധാര്‍ത്ഥന്‍: ഇടറിയ ശബ്ദത്തോടെ  ആ ഫോണ്‍ കട്ട്  ആയി​

ജുബൈരി സയ്യിദ്: അനിതാ, ഞാനിവിടെയുണ്ട്!

ചിത്ര ബിജോയ്: വടകര എഞ്ചിനീയറിംഗ് കോളജിലെ നമ്മുടെ ദിവസങ്ങള്‍ നീ മറന്നോ, സുജാ!

ഉണ്ണി ആറ്റിങ്ങല്‍: 'ദയവു ചെയ്തു ഈ ലിങ്ക് തുറക്കരുത്...'​

നിസാര്‍ എന്‍ വി: ഈ ഫലസ്തീനികള്‍ എന്താണ് ഇങ്ങനെ?

ശംസീര്‍ കാസിനോ മുസ്തഫ: ആരായിരുന്നു അവന്‍?

സോജന്‍: എന്നിട്ടും അയാള്‍ എന്നെ സഹായിച്ചു!

ഗീത രവിശങ്കര്‍: സ്വയം രക്ഷിക്കാന്‍ ഭ്രാന്ത് എടുത്തണിഞ്ഞ ഒരുവള്‍