Asianet News MalayalamAsianet News Malayalam

തിരിച്ചുകിട്ടിയ പഴ്‌സ്!

Nee Evideyaanu Fairoosa Muhammad
Author
Thiruvananthapuram, First Published Aug 5, 2017, 8:03 PM IST

Nee Evideyaanu Fairoosa Muhammad

എറണാകുളത്താണ് ഇന്റര്‍വ്യൂ. കല്യാണം കഴിഞ്ഞ സമയത്തായത് കൊണ്ട് ഇന്റര്‍വ്യൂ എന്നു തികച്ചു കേള്‍ക്കേണ്ട താമസം ഞങ്ങള്‍ ബാഗ് പാക്ക് ചെയ്ത് ഇറങ്ങിക്കോളും. ഇന്റര്‍വ്യൂ എന്നതിലുപരി ഒരു ടൂര്‍ ആക്കുക എന്നതാണ് ഞങ്ങളുടെ  ഉദ്ദേശം.

കാറ്  കോഴിക്കോട് വെച്ചു ഞങ്ങള്‍ ബസില്‍കേറി. വളാഞ്ചേരിക്ക് ടിക്കറ്റ് എടുത്തു.അവിടെ എന്റെ ഫ്രണ്ട് അശ്വതിയും ഭര്‍ത്താവും കാറുമായി നില്‍പ്പുണ്ട്.ബസില്‍ സുഗമമായ യാത്ര.. പുറത്തെ കാഴ്ചകളും കണ്ട് ചിപ്‌സും ഒക്കെ കഴിച്ചു അങ്ങനെ വളാഞ്ചേരി എത്തിയതേ ഞാന്‍ അറിഞ്ഞില്ല.

ഏറെ നാളത്തെ ഇടവേളക്ക് ശേഷം ആത്മ സുഹൃത്തിനെ കണ്ടപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി. കെട്ടിപിടിത്തവും കുശലാന്വേഷണവും.

രാത്രി പത്തിനോടടുത്തു  എറണാകുളത്തു എത്തി.മുറി എടുക്കാന്‍ വേണ്ടി, ഭര്‍ത്താവ് എന്റെ കയ്യില്‍ ഭദ്രമായി സൂക്ഷിക്കാന്‍ തന്ന എ. ടി.എം കാര്‍ഡ് കൊടുക്കാന്‍ പറഞ്ഞു (ബസില്‍ നിന്ന് ഞാന്‍ ചോദിച്ചു വാങ്ങി എന്റെ ബാഗില്‍ വെച്ചതാണ്, നഷ്ടപ്പെട്ടു പോവാതിരിക്കാന്‍).  എന്റെ ഗുഹ പോലുള്ള ബാഗ് മുഴുവന്‍ വലിച്ചു പുറത്തേക്കിട്ടിട്ടും പേഴ്‌സ് മാത്രം കാണുന്നില്ല. എന്റെ ബാഗില്‍ ഒരു പാമ്പ് കേറി കിടന്നാലും അറിയില്ലെന്ന് ഭര്‍ത്താവ് പറയുന്നതിന്റെ വാസ്തവം ഞാന്‍ ഇപ്പം  തിരിച്ചറിഞ്ഞു. അത്രേം സാധനങ്ങള്‍ക്കുള്ളില്‍ പേഴ്‌സ്  എവിടേം കാണാന്‍ ഇല്ല. അപ്പോഴാണ് ഞാനാ ആ ദുഃഖ സത്യം തിരിച്ചറിഞ്ഞത്.പേഴ്‌സ് നഷ്ടപ്പെട്ട്  പോയിരിക്കുന്നു. എന്റേം  ഭര്‍ത്താവിന്റെയും എ ടി എം കാര്‍ഡ്, എന്റെ ഡ്രൈവിംഗ് ലൈസന്‍സ്, കുറച്ചു കാശ്. ഇവയൊക്കെ നഷ്ടപ്പെട്ടിരിക്കുന്നു എന്ന തിരിച്ചറിവ് എന്നെ സ്തംഭീതയാക്കി.ഇനി ഒരിടവും തപ്പാന്‍ ഇല്ല. കുറ്റപ്പെടുത്തേണ്ട സ്ഥാനത്തു എന്നെ ആശ്വസിപ്പിച്ചത് ഭര്‍ത്താവാണ്. എപ്പോഴും അങ്ങനെയാണ് ഏതു പ്രതിസന്ധി ഘട്ടത്തിലും എനിക്ക് തണലും കരുത്തുമാണ്. ഞാന്‍ നിശ്ചലമായി തന്നെ നില്‍ക്കുകയാണ്. എന്തു ചെയ്യും? കയ്യില്‍ കുറച്ചു പൈസയേ   ബാക്കി ഉള്ളു. 

ഭര്‍ത്താവ്  നാട്ടിലുള്ള ഒരു ഫ്രണ്ടിനെ വിളിച്ചു എ ടി എം ബ്ലോക്ക് ചെയ്യിക്കുകയും  അശ്വതിയുടെ അക്കൗണ്ടിലേക്ക് പൈസ ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്തു. ഇനി ലൈസന്‍സ് ആണ് പ്രശ്‌നം. അത് റീ ഇഷ്യൂ ചെയ്യാനുള്ള ഫോര്‍മാലിറ്റീസിനെ  കുറിച്ച ഓര്‍ത്തപ്പോള്‍  വയ്യാണ്ടായി.

പിന്നീട് നടന്ന ഇന്റര്‍വ്യൂവും ലുലു മാളില്‍ കറക്കവുമൊക്കെ ഒരു കളിപ്പാവയെ പോലെ ഞാന്‍ ചെയ്ത് തീര്‍ക്കുകയായിരുന്നു. അശ്വതിയും ഭര്‍ത്താവും ഞങ്ങള്‍ക്ക് മാനസികമായി ബലം തന്നുകൊണ്ടിരുന്നു.  ഇന്റര്‍വ്യൂ കഴിഞ്ഞു വീഗാലാന്റില്‍ പോവാന്‍ അവര്‍ ഒരുപാട് നിര്‍ബന്ധിച്ചെങ്കിലും എന്തൊക്കെയോ കാരണങ്ങള്‍ പറഞ്ഞു ഞങ്ങള്‍ അതില്‍ നിന്നു പിന്മാറി തിരിച്ചു വീട്ടിലേക്ക് പോന്നു.

പുതിയ എ ടി എമ്മിനു അപ്ലൈ ചെയ്തു  ഡ്രൈവിംഗ് ലൈസന്‍സ് ഫോര്‍മാലിറ്റികളെ കുറിച്ച് അന്വേഷണം  ആരംഭിച്ചു. 

അതിനിടയ്ക്കാണ് എന്റെ പേരില്‍ ഒരു കത്ത് വന്നത്.

അതിനിടയ്ക്കാണ് എന്റെ പേരില്‍ ഒരു കത്ത് വന്നത്. ഒരു പേഴ്‌സുംസാധനങ്ങളും കയ്യില്‍ ഉണ്ടെന്നും ഇന്ന നമ്പറില്‍ കോണ്‍ടാക്ട് ചെയ്യണം എന്നും. വിളിച്ചപ്പോള്‍ ഒരു മധ്യവയസ്‌കന്‍. ബസിന്റെ  സീറ്റില്‍ നിന്നു ലഭിച്ചതാണത്രേ ആ പേഴ്‌സ്. വാക്കുകള്‍ കൊണ്ട് എനിക്ക് പറയാന്‍ പറ്റുന്ന അത്രേം നന്ദി ഞാന്‍ പറഞ്ഞറിയിച്ചു. വാക്കിനേക്കാള്‍ ആഴമുള്ള നന്ദി എന്റെ മനസ്സിലായിരുന്നു. ഗംഗാധരന്‍ എന്നോ ദിവാകരന്‍ എന്നോ മറ്റോ ആണ് പേര്. ഒരു കൈ അബദ്ധത്തില്‍ പൊട്ടിച്ചിതറിയ ഫോണില്‍ ആയിരുന്നു അദ്ദേഹത്തിന്റെ നമ്പറും മറ്റും. അങ്ങനെ അദ്ദേഹത്തിന്റെ നമ്പര്‍ നഷ്ടമായി.  ഇന്നും ഒരു തീരാനഷ്ടമായി എന്നും എന്നെ വേദനിപ്പിക്കുന്നുണ്ട്. 

നേരിട്ട് കണ്ട് വാങ്ങിക്കാന്‍ ഒരുപാട് ശ്രമിച്ചെങ്കിലും പല കാരണങ്ങളാല്‍ പോവാന്‍ പറ്റിയില്ല. ഒടുവില്‍ ആ ദൗത്യം അവരെ വീടിന് ഏകദേശം അടുത്തുള്ള അശ്വതിയെ തന്നെ ഏല്‍പ്പിച്ചു. പിന്നീടെപ്പോഴെങ്കിലും നേരിട്ട് കണ്ട് നന്ദിയറിയിക്കാം എന്ന നിശ്ചയവും ഉണ്ടായിരുന്നു.. 

ജോലി തിരക്കിനിടയില്‍ അശ്വതിക്കും പെട്ടന്ന് പോയി വാങ്ങിക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ അവളുടെ അഡ്രസും തേടിപ്പിടിച്ചു അദ്ദേഹം അവളുടെ കൈകളില്‍ പേഴ്‌സ് ഭദ്രമായി ഏല്‍പ്പിച്ച് മടങ്ങി. 

ഇന്ന് ഈ തിരക്കിട്ട ജീവിത പാച്ചിലിനിടയിലും ഒരിക്കലും കാണാത്ത എനിക്ക് വേണ്ടി അയാള്‍ സമ്മാനിച്ച ആ വലിയ മനസ്സായിരുന്നു എന്നെ തേടിയെത്തിയ പേഴ്‌സിനേക്കാള്‍ വലിയ സമ്മാനം. എന്നെങ്കിലും നേരിട്ട് കണ്ട് നന്ദി ചൊല്ലാം എന്നു മോഹിച്ചപ്പോള്‍ നമ്പറും കളഞ്ഞുപോയി.  നന്ദി എന്ന രണ്ടു വാക്കില്‍ ഒതുക്കേണ്ടതല്ലെന്നു അറിയാമെങ്കിലും 'നന്ദി' എന്നു കൂടെ പറഞ്ഞില്ലെങ്കില്‍ എന്നുള്ളില്‍ ഒളിഞ്ഞിരിക്കുന്ന കുറ്റബോധത്തിനു വീണ്ടും വീണ്ടും മുറിവേല്‍ക്കും.

നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!

നിഷ മഞ്‌ജേഷ്: ബാലമുരുകാ,  നീയിത് വായിക്കുമോ?​

ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'

അന്‍വര്‍ മൂക്കുതല​: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!

ലിജി സെബി​: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!

സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!​

നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!

അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!

റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍

ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!

നിജു ആന്‍ ഫിലിപ്പ്​: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!

ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത  ആ ഇരുപത് രൂപാ നോട്ട്!

സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!​

സോഫിയ  ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!

ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!

അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...

ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!​

ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?​

അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?​

Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!

ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?

കെഎ. സൈഫുദ്ദീന്‍: ഷണ്‍മുഖന്റെ ആ നിലവിളി  നിലച്ചിട്ടുണ്ടാവുമോ....?​

മിനി പിസി: ഇരുള്‍ മഴയത്ത്, അപരിചിത നഗരത്തില്‍,  ഒറ്റയ്‌ക്കൊരു രാത്രി!

ഷിബു ഗോപാലകൃഷ്ണന്‍: അല്‍ജിബ്രാന്‍, എന്തായിരുന്നു  നിനക്ക് പറയാനുണ്ടായിരുന്നത്?

സവിന കുമാരി: ഏതോ വനം വകുപ്പ് ഓഫീസില്‍   അംജുദ ചേച്ചിയുണ്ടാവും!

അജീഷ് രാമന്‍: മെസഞ്ചര്‍ ബോക്‌സിന്റെ ഇരുപുറം  നമ്മളുണ്ട്, ഒരക്ഷരം മിണ്ടാതെ!​

റെസിലത്ത് ലത്തീഫ്: ഒന്നോര്‍ക്കാന്‍ ഒരു ചിത്രം പോലും  കൈയിലില്ലല്ലോ കുമാര്‍ ചേട്ടാ...​

ബഷീര്‍ മുളിവയല്‍: മുംബൈ ഫൂട്പാത്തിലെ എന്റെ അമ്മ!​

സബീന എം സാലി: സിബി സാര്‍ ഇപ്പോഴും പാലായില്‍ ഉണ്ടാവുമോ? 

സൈറാ മുഹമ്മദ്: മലാപ്പറമ്പിലെ ആ വീട്ടില്‍ രോഷ്‌നിയുണ്ടായിരുന്നു, ഒരു പ്രോവിഡന്‍സ് കോളജ് കാലവും!

അംന നഖീബ: മഞ്ഞ നിറത്തിലുള്ള ആ ഇറെയ്‌സര്‍ നിന്റെ ഓര്‍മ്മയാണ്

നജീബ് മൂടാടി: മരുഭൂമിയില്‍ ഒറ്റയ്‌ക്കൊരു മലയാളി!

തജുന തല്‍സം: എന്റെ അതേ മുഖമുള്ള ഒരു പെണ്‍കുട്ടി!​

മിനി റോസ് തോമസ്: അമേരിക്കയില്‍ എവിടെയോ ഉണ്ട്, റോസമ്മ!

ജില്‍ന ജന്നത്ത് കെ വി: ഒരേ ബസ്സിലെ അപരിചിതരായ രണ്ടു യാത്രക്കാര്‍

സിവിക് ജോണ്‍: രാത്രി വണ്ടിയിലെ പെണ്‍കുട്ടീ, നിന്റെ പേരിപ്പോഴും ഓര്‍മ്മ വരുന്നില്ല!​

ജുനൈദ് ടിപി: അലിഗഢിലെ ആശാന്‍​

പൂജ രഘു: ആ കണ്ണു തകര്‍ത്തത് ആരുടെ ഏറായിരുന്നു?​

വിപിന്‍ദാസ്: യാത്ര പോലും പറയാതെ നീ പോയത് എങ്ങോട്ടാണ്?

ജയാ രവീന്ദ്രന്‍: തീവണ്ടിമുറിയിലെ ആ അപരിചിതന്‍​

ഹര്‍ഷ ശരത്: നിങ്ങള്‍ക്കറിയാമോ ജാനുവിനെ, ഒറ്റ നിമിഷത്തില്‍ അപ്രത്യക്ഷയായ ഫേസ്ബുക്ക് ചങ്ങാതി!

അര്‍ജുന്‍ കിഷോര്‍: പിന്നെ ഒരിക്കലും അവള്‍ സ്‌കൂളില്‍ വന്നില്ല​

ഷാനവാസ് ഷാനു: എല്ലാ ദുരിതങ്ങള്‍ക്കുംശേഷം നീ നിലമ്പൂരില്‍ തിരിച്ചെത്തിയോ, ശാഹുല്‍?​

ഷെരീഫ് ചുങ്കത്തറ : സര്‍ക്കസ് കൂടാരത്തില്‍ നിന്നും  ഇറങ്ങിവന്ന ഒരാള്‍​

ശ്രീദേവി എംടി ​: പ്രകാശം പരത്തുന്ന ഒരു സിസ്റ്റര്‍

ആന്‍സി ജോണ്‍: കുഞ്ഞൂഞ്ഞേട്ടാ, ഞാനിവിടെയുണ്ട്!​

Follow Us:
Download App:
  • android
  • ios