Asianet News MalayalamAsianet News Malayalam

'നാളെ ഞാന്‍ ഈ ഭൂമിയില്‍ ഉണ്ടാകില്ല!'

Nee Evideyaanu KTA Shukoor MAmbad
Author
Thiruvananthapuram, First Published Aug 10, 2017, 7:51 PM IST

Nee Evideyaanu KTA Shukoor MAmbad

പ്രവാസിക്കു മാത്രം മനസ്സിലാകുന്ന ആര്‍ദ്രവും, ശോകമൂകവുമായ താളമുണ്ട് രാത്രികള്‍ക്ക്. ജീവന്റെ പച്ച ഞരമ്പുകളിലൂടെ ഇഴയുന്ന പുഴുക്കു നീറ്റലുകള്‍ കടന്നു വരാറുള്ള ചില രാത്രികളില്‍ വിളിപാടകലെ നിന്ന് കൊഞ്ഞനം കുത്താറുണ്ട് ഉറക്കം.

എത്തും പിടിയുമില്ലാത്ത ചിന്തകളുടെ ഏകാന്ത തുരുത്തുകളിലൂടെ തനിയെ നടന്നപ്പോള്‍ സമയബോധം തട്ടിയുണര്‍ത്തി. രാത്രി രണ്ടു മണി. ഇനിയും ഉറങ്ങിയില്ലെങ്കില്‍... രാവിലെ ആറു മണിയ്ക്ക് എഴുന്നേല്‍ക്കാനുള്ളതാണ്.

പുറത്തു നിഗൂഢവൃത്താന്തവുമായി ഒരു പൊടിക്കാറ്റ് അലഞ്ഞു നടപ്പുണ്ട്. ബ്ലാങ്കെറ്റു കൊണ്ട് മൂടി, മെല്ലെ കണ്ണടച്ചു ,ഉറക്കത്തെ മാത്രം ധ്യാനിച്ച് കിടന്നപ്പോള്‍ മൊബൈല്‍ റിംഗ് ചെയ്യുന്നു. കിടന്നു കൊണ്ട് തന്നെ ഞാന്‍ മൊബൈല്‍ എടുത്തു.

'ഹലോ ,ആരാണ്' 

'ഞാനാണ്, മിലാന'

ഈ രാത്രിയില്‍ മിലാന എന്തിനു വിളിക്കുന്നു. ഇവള്‍ക്കും ഉറക്കമില്ലേ..! എനിക്കു ജിജ്ഞാസയായി.

'എന്താണ് മിലാന കാര്യം?'

'നാളെ...നാളെ ഞാന്‍ ഈ ഭൂമിയില്‍ ഉണ്ടാകില്ല!'

പതറിയ ശബ്ദത്തോടെ മൊബൈല്‍ നിലയ്ക്കുന്നു.

അതിന്റെ ഒരായിരം പ്രതിദ്ധ്വനികള്‍ എന്റെ കൊച്ചു മുറിയില്‍ അലയടിക്കുന്നു.

ആദ്യമായിട്ടാണ് അവളില്‍ നിന്ന് ഇങ്ങനെ. ഇവള്‍ക്കു ഇതെന്തു പറ്റി?

ഞാന്‍ തരിച്ചിരുന്നു. ആദ്യമായിട്ടാണ് അവളില്‍ നിന്ന് ഇങ്ങനെ. ഇവള്‍ക്കു ഇതെന്തു പറ്റി?

ചാറ്റ് റൂമില്‍ വെച്ചാണ് മിലാനയെ കണ്ടുമുട്ടിയത്. മരുഭൂമിയിലെ ആദ്യ നാളുകളിലായിരുന്നു ഞാന്‍. വിഷാദവും വിരസതയും നിഴല്‍ വിരിച്ച ദിനരാത്രങ്ങള്‍. അതായിരുന്നല്ലോ എന്നെ ചാറ്റ് ലോകത്തേക്ക് എത്തിച്ചതും, ഇംഗ്ലീഷ് ചാറ്റ് റൂമില്‍ വെച്ച് അവളെ കണ്ടു മുട്ടാന്‍ ഇടയാക്കിയതും. പതിയെ വളര്‍ന്നു വന്ന ഒരു സൗഹൃദം എത്ര പെട്ടന്നാണ് വേരോടിയത്. 

പിണക്കമെന്ന ആയുധം കാട്ടി എന്റെ ഫോണ്‍ നമ്പറും ഇ മെയില്‍ അഡ്രസ്സും ഫോട്ടോയും അവള്‍ കൈക്കലാക്കി. അത്ര വിശ്വാസമായിരുന്നല്ലോ അവളെ.

ഫോണ്‍ വിളികള്‍, ഇ മെയില്‍ സന്ദേശങ്ങള്‍ വിലക്കിയിരുന്നു ഞാന്‍ പലപ്പോഴും. ലിത്വാനിയയില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍. നീണ്ട മൊബൈല്‍ സന്ദേശങ്ങള്‍. അവള്‍ക്കു ഇതുമൂലം നഷ്ടപ്പെടുന്ന പണത്തിന്റെ കണക്കുകള്‍ ഞാന്‍ അടിക്കടി ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു.അപ്പോഴൊക്കെ അവള്‍ പറയുമായിരുന്നു: 'ഉപയോഗിക്കുമ്പോള്‍ മൂല്യമുണ്ടാകുന്ന ഒരു വസ്തു മാത്രമാണ് കാശ്. അതല്ലെങ്കില്‍ അതിന്റെ മൂല്യം വെറും പൂജ്യമാണ്'. 

പ്രൈമറി ക്ലാസ്സുകളിലെ കുട്ടികളെ പഠിപ്പിക്കുന്ന അദ്ധ്യാപികയായിരുന്നു അവള്‍. പപ്പയുടേയും മമ്മിയുടേയും ഒരേയൊരു മകള്‍. മഞ്ഞുമലകളെ ഇഷ്ടപ്പെട്ടിരുന്ന, ലില്ലിപ്പൂക്കളെ ഇഷ്ടപ്പെട്ടിരുന്ന, പൂമ്പാറ്റകളെ ഇഷ്ടപ്പെട്ടിരുന്ന, കവിത ഇഷ്ടപ്പെട്ടിരുന്ന യുവതി. 

എല്ലാം പറഞ്ഞിരുന്നു അവള്‍. പപ്പ റഷ്യന്‍ പട്ടാളത്തിലായിരുന്നപ്പോള്‍ മമ്മിയെ കണ്ടു മുട്ടിയതും പ്രണയത്തിലായതും, വിവാഹം കഴിച്ചതുമൊക്കെ. അന്ന്, റഷ്യയുടെ ഭരണത്തിന്‍ കീഴിലായിരുന്നു ലിത്വാനിയ. കുട്ടിയായ മിലാന റഷ്യയില്‍ ആയിരുന്നു വളര്‍ന്നത്. ഉക്രെയിന്‍ ബലാറസ് അതിര്‍ത്തിയിലെ ചെര്‍ണോബില്‍ ആണവ റിയാക്ടര്‍ ചോര്‍ന്നപ്പോള്‍ വളരെയേറെ കിലോമീറ്ററുകള്‍ക്കപ്പുറം വീട്ടുമുറ്റത്ത് കളിച്ചുക്കൊണ്ടിരുന്ന മിലാന ബോധരഹിതയായിത്തീരുകയും ദിവസങ്ങളോളം ആശുപത്രിയിലെ തീവ്രപരിരക്ഷാ വിഭാഗത്തില്‍ മരണത്തോട് മല്ലടിച്ചുക്കൊണ്ട് കിടക്കുകയും ചെയ്തു.

ഞാന്‍ തിരിച്ചു വിളിച്ചു. മൊബൈല്‍ സ്വിച്ച്ഡ് ഓഫ്!

ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള പ്രതീക്ഷ വെറും ഇരുപതു ശതമാനമായിരുന്നു. പപ്പയുടെയും മമ്മിയുടെയും കരളുരുകിയുള്ള പ്രാര്‍ത്ഥനയാകണം അവള്‍ തിരിച്ചു വരിക തന്നെ ചെയ്തു.

പപ്പ റഷ്യന്‍ പട്ടാളത്തില്‍ നിന്നു പിരിഞ്ഞപ്പോള്‍, പപ്പയുടെ നാടായ ലിത്വാനിയയിലേക്ക് താമസം മാറ്റി .1991 ഏപ്രില്‍ നാലിന് ലിത്വാനിയ സ്വതന്ത്ര റിപ്പബ്ലിക് ആയി .

ഒരിക്കല്‍ താങ്ങാനാകാത്ത ഒരു വലിയ ചുമട് തലയില്‍ വെച്ച് തന്നു അവള്‍. അതിന്റെ ഭാരം താങ്ങാനാകാതെ പതറി പോയി. ഒരു രഹസ്യവും ബാക്കി വെക്കുന്നില്ലെന്ന മുഖവുരയോടെയായിരുന്നു അവള്‍ ആ രഹസ്യത്തിന്റെ ചുരുളുകള്‍ അഴിച്ചത.മ ിലാന മരിച്ചുകൊണ്ടിരിക്കുന്നു! വര്‍ഷങ്ങളായി ശരീരം കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന ലൂക്കേമിയ. ആശുപത്രികള്‍, മരുന്നുകള്‍, ടെസ്റ്റുകള്‍, രക്തം ഇടയ്ക്കിടെ മാറ്റണം.

ദൈവമേ, ഞാനെന്താണ് കേട്ടത്!. ഒരു പൂത്തുമ്പിയായി ലില്ലി താഴ് വാരങ്ങളിലൂടെ പാറി പറക്കാന്‍ കൊതിച്ച, കുഞ്ഞു കുഞ്ഞു സ്വപ്നങ്ങളെ താലോലിച്ച മിലാന മരിച്ചുകൊണ്ടിരിക്കുന്നു. ഞെട്ടിപ്പോയി ഞാന്‍. ഉറങ്ങാത്ത രാത്രികള്‍. ഉണര്‍വില്‍ അനുഭവിക്കുന്ന തീവ്രവേദനകള്‍. വയ്യ ...താങ്ങാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു ആ വെളിപ്പെടുത്തല്‍.

ഇപ്പോഴിതാ ജീവിതം അവസാനിപ്പിക്കുന്നു എന്ന് പറഞ്ഞ് അവളുടെ ഫോണ്‍. 

ഞാന്‍ തിരിച്ചു വിളിച്ചു. മൊബൈല്‍ സ്വിച്ച്ഡ് ഓഫ്!

നിശ്ചലം..സകലതും നിശ്ചലമായതു പോലെ. ഞാന്‍ പുറത്തിറങ്ങി. വിജനമായ തെരുവ്. മിലാനാ..നീയില്ലാത്ത ഭൂമിയാണോ ഈ കറങ്ങി കൊണ്ടിരിക്കുന്നത്? നീയില്ലാത്തൊരു പ്രഭാതത്തിലേയ്ക്കാണോ രാത്രി നടന്നു നീങ്ങുന്നത്? 
 .
ഓര്‍മ്മകളില്‍ നിന്ന് കുളിര്‍ജലം മുക്കിയെടുത്തു നിഴലിനെ നനയ്ക്കുകയാണ് ഞാന്‍. ഇല്ലെങ്കില്‍ ഇന്നുകള്‍ തളിരിടില്ല. നാളെകള്‍ വന്നെത്തില്ല. എങ്കിലും ഇന്നും ചോദിക്കുന്നു, മിലാനാ, നീ എവിടെയാണ്?

 

നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!

നിഷ മഞ്‌ജേഷ്: ബാലമുരുകാ,  നീയിത് വായിക്കുമോ?​

ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'

അന്‍വര്‍ മൂക്കുതല​: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!

ലിജി സെബി​: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!

സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!​

നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!

അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!

റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍

ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!

നിജു ആന്‍ ഫിലിപ്പ്​: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!

ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത  ആ ഇരുപത് രൂപാ നോട്ട്!

സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!​

സോഫിയ  ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!

ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!

അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...

ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!​

ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?​

അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?​

Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!

ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?

കെഎ. സൈഫുദ്ദീന്‍: ഷണ്‍മുഖന്റെ ആ നിലവിളി  നിലച്ചിട്ടുണ്ടാവുമോ....?​

മിനി പിസി: ഇരുള്‍ മഴയത്ത്, അപരിചിത നഗരത്തില്‍,  ഒറ്റയ്‌ക്കൊരു രാത്രി!

ഷിബു ഗോപാലകൃഷ്ണന്‍: അല്‍ജിബ്രാന്‍, എന്തായിരുന്നു  നിനക്ക് പറയാനുണ്ടായിരുന്നത്?

സവിന കുമാരി: ഏതോ വനം വകുപ്പ് ഓഫീസില്‍   അംജുദ ചേച്ചിയുണ്ടാവും!

അജീഷ് രാമന്‍: മെസഞ്ചര്‍ ബോക്‌സിന്റെ ഇരുപുറം  നമ്മളുണ്ട്, ഒരക്ഷരം മിണ്ടാതെ!​

റെസിലത്ത് ലത്തീഫ്: ഒന്നോര്‍ക്കാന്‍ ഒരു ചിത്രം പോലും  കൈയിലില്ലല്ലോ കുമാര്‍ ചേട്ടാ...​

ബഷീര്‍ മുളിവയല്‍: മുംബൈ ഫൂട്പാത്തിലെ എന്റെ അമ്മ!​

സബീന എം സാലി: സിബി സാര്‍ ഇപ്പോഴും പാലായില്‍ ഉണ്ടാവുമോ? 

സൈറാ മുഹമ്മദ്: മലാപ്പറമ്പിലെ ആ വീട്ടില്‍ രോഷ്‌നിയുണ്ടായിരുന്നു, ഒരു പ്രോവിഡന്‍സ് കോളജ് കാലവും!

അംന നഖീബ: മഞ്ഞ നിറത്തിലുള്ള ആ ഇറെയ്‌സര്‍ നിന്റെ ഓര്‍മ്മയാണ്

നജീബ് മൂടാടി: മരുഭൂമിയില്‍ ഒറ്റയ്‌ക്കൊരു മലയാളി!

തജുന തല്‍സം: എന്റെ അതേ മുഖമുള്ള ഒരു പെണ്‍കുട്ടി!​

മിനി റോസ് തോമസ്: അമേരിക്കയില്‍ എവിടെയോ ഉണ്ട്, റോസമ്മ!

ജില്‍ന ജന്നത്ത് കെ വി: ഒരേ ബസ്സിലെ അപരിചിതരായ രണ്ടു യാത്രക്കാര്‍

സിവിക് ജോണ്‍: രാത്രി വണ്ടിയിലെ പെണ്‍കുട്ടീ, നിന്റെ പേരിപ്പോഴും ഓര്‍മ്മ വരുന്നില്ല!​

ജുനൈദ് ടിപി: അലിഗഢിലെ ആശാന്‍​

പൂജ രഘു: ആ കണ്ണു തകര്‍ത്തത് ആരുടെ ഏറായിരുന്നു?​

വിപിന്‍ദാസ്: യാത്ര പോലും പറയാതെ നീ പോയത് എങ്ങോട്ടാണ്?

ജയാ രവീന്ദ്രന്‍: തീവണ്ടിമുറിയിലെ ആ അപരിചിതന്‍​

ഹര്‍ഷ ശരത്: നിങ്ങള്‍ക്കറിയാമോ ജാനുവിനെ, ഒറ്റ നിമിഷത്തില്‍ അപ്രത്യക്ഷയായ ഫേസ്ബുക്ക് ചങ്ങാതി!

അര്‍ജുന്‍ കിഷോര്‍: പിന്നെ ഒരിക്കലും അവള്‍ സ്‌കൂളില്‍ വന്നില്ല​

ഷാനവാസ് ഷാനു: എല്ലാ ദുരിതങ്ങള്‍ക്കുംശേഷം നീ നിലമ്പൂരില്‍ തിരിച്ചെത്തിയോ, ശാഹുല്‍?​

ഷെരീഫ് ചുങ്കത്തറ : സര്‍ക്കസ് കൂടാരത്തില്‍ നിന്നും  ഇറങ്ങിവന്ന ഒരാള്‍​

ശ്രീദേവി എംടി ​: പ്രകാശം പരത്തുന്ന ഒരു സിസ്റ്റര്‍

ആന്‍സി ജോണ്‍: കുഞ്ഞൂഞ്ഞേട്ടാ, ഞാനിവിടെയുണ്ട്!​

ഫൈറൂസ മുഹമ്മദ്: തിരിച്ചുകിട്ടിയ പഴ്‌സ്!

രജിത മനു: അയാള്‍ വന്നില്ലായിരുന്നുവെങ്കില്‍! 

തസ്‌നിം അലി: കുളപ്പള്ളി ടൂറിസ്റ്റ് ഹോമിലെ ആ സ്ത്രീ!

നഹീമ പൂന്തോട്ടത്തില്‍: അതായിരുന്നു അവസാനത്തെ കാള്‍

മാനസി പി.കെ : അങ്ങനെ ഞാനാ തീരുമാനമെടുത്തു, ആത്മഹത്യ ചെയ്യുക!​

മനു വര്‍ഗീസ്: വിശപ്പ് അവള്‍ക്ക് ഒരു രോഗമായിരുന്നു!

അതുല്‍ എം: ആ അമ്മ ഇപ്പോഴും കരയുന്നുണ്ടാവുമോ?​

നിയതി ചേതസ്: അതെ, നീയൊരു പച്ച മനുഷ്യനായിരുന്നു, ആദില്‍!

മനു സിദ്ധാര്‍ത്ഥന്‍: ഇടറിയ ശബ്ദത്തോടെ  ആ ഫോണ്‍ കട്ട്  ആയി​

ജുബൈരി സയ്യിദ്: അനിതാ, ഞാനിവിടെയുണ്ട്!

ചിത്ര ബിജോയ്: വടകര എഞ്ചിനീയറിംഗ് കോളജിലെ നമ്മുടെ ദിവസങ്ങള്‍ നീ മറന്നോ, സുജാ!

ഉണ്ണി ആറ്റിങ്ങല്‍: 'ദയവു ചെയ്തു ഈ ലിങ്ക് തുറക്കരുത്...'​

നിസാര്‍ എന്‍ വി: ഈ ഫലസ്തീനികള്‍ എന്താണ് ഇങ്ങനെ?

ശംസീര്‍ കാസിനോ മുസ്തഫ: ആരായിരുന്നു അവന്‍?

സോജന്‍: എന്നിട്ടും അയാള്‍ എന്നെ സഹായിച്ചു!

ഗീത രവിശങ്കര്‍: സ്വയം രക്ഷിക്കാന്‍ ഭ്രാന്ത് എടുത്തണിഞ്ഞ ഒരുവള്‍

ദിവ്യ രഞ്ജിത്ത്: ചോര വാര്‍ന്നൊഴുകുന്ന നേരം!​

ക്രിസ്റ്റഫര്‍ യോഹന്നാന്‍: ഒമ്പതില്‍ പഠിക്കുമ്പോഴായിരുന്നു അവളുടെ വിവാഹം​

Follow Us:
Download App:
  • android
  • ios